
സ്കൂള്‍ കഴിഞ്ഞു കോളേജില്‍ എത്തിയപ്പോഴും തിങ്കളാഴ്ച വിരോധം കൂടുക അല്ലാതെ ആര്‍ക്കും കുറഞ്ഞിട്ടു ഉണ്ടാകില്ല. രണ്ടു ദിവസം കറങ്ങി അടിച്ചു നടന്നതിനു ശേഷം പ്രൊഫെസ്സര്‍മാരുടെ ബോറന്‍ ലക്ച്ചര്‍ ക്ലാസ്സ് അറ്റന്‍ഡ് ചെയനമെല്ലോ എന്ന് ഓര്‍കുമ്പോ ഏതാവനടാ ഈ തിങ്കളാഴ്ച കണ്ടു പിടിച്ചേ എന്ന് ആരെങ്കിലും ചോദിച്ചിട്ട്ടുണ്ടാകും( ആര് ചോദിച്ചില്ലേലും ഞാന്‍ ചോദിച്ചിട്ടുണ്ട്). ആ കാലഘട്ടം പിന്നിട്ടു ഉദ്ധ്യോഗസ്ഥന്‍ ആകുമ്പോ വെറുപ്പ് പിന്നെയും കൂടും. രണ്ടു ദിവസം അവധി ആയതിനാല്‍ തിങ്കളാഴ്ച ദിവസം പണി കൂടുതല്‍ ആയിരിക്കും പിന്നെ മാനേജരിന്റെ മോന്തയും ചൊരിഞ്ഞ ഡയലോഗും ഒകെ കേള്‍കേണ്ടി വരുമ്പോ അതുവരെ തിങ്കളാഴ്ചയെ വെറുക്കാത്തവര്‍ പോലും വെറുക്കും എന്നാ എന്‍റെ പക്ഷം.
ഇപ്പോ ഉള്ള ജോലി 24/7 ആയതുകൊണ്ട് ഞായറാഴ്ച ഒഴികെ വേറെ ഏതെങ്കിലും ദിവസമേ ഓഫ് കിട്ടു. തിങ്കളാഴ്ച എന്നാ ദിവസം ഉണ്ടല്ലോ എന്നാ വിഷമത്തില്‍ നടന്ന എനിക്ക് ഇത്രേം നാള്‍ തിങ്കളാഴ്ച ഓഫ് കിട്ടി. പക്ഷേ ഇന്ന് വീണ്ടും ഒരു തിങ്കളാഴ്ച ഓഫീസില്‍ വരേണ്ടി വന്നപ്പോ ആ വിഷമം വീണ്ടും എത്തി.
4 അഭിപ്രായങ്ങൾ:
ഹാ അതാണ് തിങ്കള്‍ ഹിഹിഹി
വല്ലാത്തൊരു തിങ്കൾ..
ലോകത്ത് ഏറ്റവും നല്ല ദിവസം തിങ്കളാഴ്ചയാണ് വിബിച്ചായാ.
ഇവിടെ ദുബായില്‍ ഏറ്റവും നശിച്ചദിവസം ഞായര്‍ ആണ്. വെള്ളി ശനി അവധി കഴിഞ്ഞ് ഞായര്‍ ഡ്യൂട്ടിക്ക് പോണ്ടേ!
ഞാന്‍ ഇതുവരെ ദുബായില്‍ വന്നിട്ടില്ല... ഇപ്പോളും ഇന്ത്യ മഹാരാജ്യത്തില്‍ ആണ് കറക്കം....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ