എസ്.എഫ്.ഐയുടെ ഒരു കാലത്ത് എല്ലാമെല്ലാമായിരുന്ന,അണികള്‍ക്ക് പ്രജോതനം നല്കി അവരെ സമരങ്ങളില്‍ ഇറക്കി, അവരുടെ കൂടെ മുന്‍നിരയില്‍ വിദ്യാര്‍ഥി രാഷ്ടിയത്തിനായി പോരാടിയ നമ്മുടെ പഴയ സഖാവ് ശ്രീ സിന്ധു ജോയ്... താങ്കള്‍ ഇപ്പോള്‍ എവിടയാണ്?? ഒരു സുപ്രഭാതത്തില്‍ ഇത്ര നാള് പ്രവര്‍ത്തിച്ച പ്രസ്ഥാനത്തെ തള്ളി പറഞ്ഞു കൊണ്ട്, അതും തിരഞ്ഞെടുപ്പ് കാലയളവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന താങ്കളെ സഖാവേ എന്ന് അതിസംഭോധന ചെയ്യുന്നത് ഇപ്പോഴത്തെ കുട്ടിനേതാക്കള്‍ക്ക് ഇഷ്ട്ടപെടുമോന്നു എന്ന് എനിക്ക് അറിയില്ല.ഈ പേരും പറഞ്ഞു ആരും എന്റെ ബ്ലോഗില്‍ പെട്രോള്‍ ബോംബ് ഇടല്ലെന്നു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
തിരഞ്ഞെടുപ്പ് സമയത്ത് ചീമുട്ട ഏറു കൊണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കഴിഞ്ഞതില്‍ പിന്നെ താങ്കളെ പറ്റി കാര്യമായ വിവരം ഒന്നുമില്ല.പിന്നീടു വോട്ട് ചെയ്യുന്നതായും പള്ളിയില്‍ നില്‍ക്കുന്നതായും ഉള്ള ഫോട്ടോയും വാര്‍ത്തയും പത്രത്തില്‍ കണ്ടു എന്നാ എന്റെ ഓര്മ.സര്‍ക്കാര്‍ മാറിയതിനു പിന്നാലെ സ്വാശ്രയ പ്രശ്നവും പറഞ്ഞു സമരങ്ങളുമായി ഇറങ്ങിയ എസ്.എഫ്.ഐക്ക് എതിരെ താങ്കളുടെ ഒരു പ്രസ്താവന പ്രതിക്ഷിച്ചിരുന്നു. അത് കണ്ടില്ല. കുറെ കാലം അതിനു വേണ്ടി പോരാടി ലാത്തിയും ഗ്രനെടും നേരിട്ട നേതാവല്ലേ. എന്തേലുമൊക്കെ പറയാന്‍ കാണുമെല്ലോ, അതോ അന്നും മുതിര്‍ന്ന നേതാക്കളുടെ വാക്ക് കേട്ട് തുള്ളുക മാത്രമാണോ ചെയ്തെ??അടുത്തിടെ താങ്കളുടെ ബ്ലോഗില്‍ വന്ന പോസ്റ്റും ഫേസ്ബുക്കില്‍ അപ്ഡേറ്റ് ചെയ്യുന്ന ബൈബിള്‍ വാക്യങ്ങളിലും നിന്ന് താങ്കള്‍ ഇപ്പോള്‍ മുഴുവന്‍ സമയവും ദൈവകാര്യങ്ങളില്‍ മുഴകി ഇരിക്കുവാണ് എന്ന് മനസ്സിലാക്കാന്‍ കഴിയും.
എസ്.എഫ്.ഐയിലെ ഗര്‍ജിക്കുന്ന സിംഹം ആയിരുന്ന താങ്കള്‍ കോണ്‍ഗ്രസില്‍ എത്തി ആദ്യ കാലങ്ങളില്‍ തിളങ്ങി എങ്കിലും പിന്നീടു അത് കാണാന്‍ കഴിഞ്ഞില്ല. മഹിളാ കോണ്‍ഗ്രസിലെ സിംഹങ്ങളുടെ ഗര്ജ്ജനത്തില് ഭയന്ന് താങ്കള്‍ നല്ലിടയന്റെ കുഞ്ഞാടായി വനവാസ ജീവിതം നയിക്കുവാണ് എന്ന് അവിടിവിടെ ആയി അടക്കം പറച്ചില് ഉണ്ട്. ഇനി അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോഴേ ഈ വനവാസം വെടിഞ്ഞു ഉമ്മന്‍ ചാണ്ടിയുടെ കൈ പിടിച്ചു ഉയര്ത്തു എഴുന്നെക്കു എന്ന് കരുതുന്നു. അതിന്റെ ഇടയ്ക്കു ഒരു ചിന്ന ഡൌട്ട്.... ഇനി ഉയര്ത്തു എഴുന്നേല്ക്കാന് ഉമ്മന്‍ചാണ്ടി കൈ തന്നില്ലേല്‍ എന്ത് ചെയ്യും?? തെറ്റുകള്‍ തിരുത്തുന്നു എന്ന് പറഞ്ഞു തിരിച്ചു പഴയ പ്രസ്ഥാനത്തിലേക്ക് ചേക്കേറുമോ അതോ ദേശിയ രാഷ്ട്രിയതില് കൂടുതല്‍ ശ്രദ്ധ കേന്ദ്രിക്കരിക്കേണ്ടത് ഉള്ളത് കൊണ്ടും, കേരളത്തില്‍ മാത്രമായി തളച്ചു ഇടേണ്ട ഒരാള്‍ അല്ല താന്‍ എന്നും പറഞ്ഞു അങ്ങ് ഡല്‍ഹിക്ക് വെച്ച് പിടിക്കുമോ???
6 അഭിപ്രായങ്ങൾ:
കോർപ്പറേഷൻ, ബോർഡ് പദവി വിഭജനമൊന്നും തുടങ്ങീട്ടുപോലുമില്ല.
അതൊന്നു കഴിഞ്ഞോട്ടെ....
അതുവരെ ക്ഷമി സഖാവേ...
ഈ ഓന്തിനെ കുറിച്ച് ഇന്നലെ ആലോചിച്ചു..ഓന്ത് ഇപ്പോള്‍ ഒരു വിവരവും ഇലല്ലോ..
എന്നെ ചീമുട്ട എറിഞ്ഞവന്മാരൊക്കെ കാത്തിരുന്നോളൂ ഞാന്‍ കോഴി വികസന കോര്‍പ്പറേഷന്റെ ചെയര്‍വുമണ്‍ ആകാനുള്ള തയ്യാറെടുപ്പിലാണ് (എന്നെ ആക്കാന്നു എനിക്കു ചാണ്ടി ഉമ്മന്‍ ഉറപ്പു തന്നിട്ടുണ്ടല്ലോ.... കൂയ് കൂയ് കൂയ്...) ധ്യാനം കൂടി ശക്തി സംഭരിച്ച് ഉടനെ വരാം
ഒരാവേശത്തിനു പെട്ടെന്നു ഇറങ്ങിപ്പോയതല്ലേ ഇപ്പോൾ പാശ്ചാത്തപിക്കുന്നുണ്ടാകും.
ഒരരിഷത്തിനു കിണറ്റില്‍ ചാടിയ്യാല് ഒന്‍പത രിഷത്തിനു കയറാന്‍ കഴിയില്ല എന്ന് ആര് മനസ്സിലാകി ഇല്ലെങ്കിലും ഗ്രെനെടിനു മുന്നില്‍ പതറാതെ ചീമുട്ടക്ക് മുന്നില്‍ മാത്രം ഭോധം കെടുന്ന സിന്ധുവിന് മനസ്സിലായി ഇപ്പോള്‍
അത്താണ് രാഷ്ട്രീയം
ഒരു ഉറക്ക് മതി എല്ലാം തകിടം മറിയും
ഏതു നയവും മാറും
നോക്കികാണാം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ