2014, മാർച്ച് 9

സീറ്റ്‌ വേണോ... സീറ്റ്‌.....

വീണ്ടും ഒരു തിരഞ്ഞെടുപ്പ് കാലം കൂടി നമ്മുടെ നാട്ടില്‍ ആഗതമായിരിക്കുന്നു. രാജ്യത്തിന്‍റെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് എന്ന് രാഷ്ട്രിയ പാര്‍ട്ടികളും മാധ്യമ കൊലകൊമ്പന്മാരും പറയാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. അങ്ങ് ഗുജറാത്തില്‍ എന്തൊക്കെയോ ചെയ്തു എന്നു വീമ്പും പറഞ്ഞു ബി.ജെ.പി യുടെ മോഡിയും, ഇത്രേം കാലം മദാമ്മ അമ്മച്ചി ചെയ്തത് പോലെ ആയിരിക്കില്ല ഇനിയെന്നും പറഞ്ഞു കോണ്‍ഗ്രസിന്റെ മുറി സായിപ്പും,ഒരു ചൂല് കൊണ്ട് നാട് മൊത്തം വൃത്തിയാക്കാം എന്നാ വ്യാമോഹത്തോടെ എ.എ.പി യുടെ ക്രെജരിവലും, പിന്നെ പ്രധാനമന്ത്രി കസേരയും സ്വപ്നം കണ്ടു ജീവിക്കുന്ന ചില ചേടത്തികളും ഒകെ അങ്ങോട്ടും ഇങ്ങോട്ടും മത്സരിച്ചു ഈ നാടിന്റെ ഭാവി ഇനി എങ്ങനെ ആകുമോന്ന് കണ്ടു അറിയാം. നാടിന്റെ ഭാവി എന്തായാലും അതിലെ ജനങ്ങളുടെ ഭാവി എങ്ങനെ ആകും എന്ന് ഉറപ്പാ.... കട്ടപൊക...

തിരഞ്ഞെടുപ്പു കാലം ആയാല്‍ സീറ്റിനു ആയി ഉള്ള തല്ലു തുടങ്ങാം.തല്ലില്‍ തോറ്റാല്‍ പിന്നെ കാലുവാരും.കേരളത്തില്‍ ഈ കലാപരിപാടിക്ക്‌ വിദഗ്ദരായ കോണ്‍ഗ്രസിന്റെ തല്ലു വരും ദിവസങ്ങളില്‍ തുടങ്ങാന്‍ പോകുന്നതെ ഒള്ളു. പക്ഷേ ഇങ്ങു ഇടതു പാളയത്തില്‍ തല്ലു ഫസ്റ്റ് ഹാഫ്  കഴിഞ്ഞു ഇരിക്കുവാ. പതിവ് പോലെ ഇടതു പക്ഷത്തിന്റെ വല്യട്ടനായ സി.പി.എം എല്ലാം അങ്ങ് ഒറ്റയ്ക്ക് തിരുമാനിച്ചു. അതോടെ വീണ്ടും പഴയ കഥ ആവര്‍ത്തിക്കുന്നു. കഴി‍ഞ്ഞ തവണ വീരന്റെ ദള്‍ പിളര്‍ന്നു ആണ് മുന്നണി വിട്ടത്തെങ്കില്‍ ഈ തവണ ആര്‍.എസ്.പി മൊത്തമായി ആണ് മുന്നണി വിടുന്നെ. ഈ പോക്ക് ആണെകില്‍ ഒടുവില്‍ സി.പി.എം മാത്രമാകും ഇടതു മുന്നണിയില്‍. ആര്‍.എസ്.പി മുന്നണി വിട്ടത് ന്യായികരിക്കാന്‍ ഒരു പഴഞ്ചൊല്ല് ധാരാളം... അളം മുട്ടിയാല്‍ ചേരയും കടിക്കും.


പുകഞ്ഞ കൊള്ളി പുറത്തു... ഇനി വല്യേട്ടന്റെ സ്ഥാനര്തികളെ  നോക്കാം. ഹമ്മോ... എന്ത്???...ഇവരോ??... ടി.പി വധകേസും ഒന്നിന് പുറകെ ഒന്നായി സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ഉള്ള സമരവും ഒകെ പൊട്ടിയപ്പോ സമനില തെറ്റിയോ???? അതോ വന്നു വന്നു പാര്‍ട്ടിയില്‍  ജനങ്ങള്‍ കണ്ടാല്‍ ചൂല് എടുക്കാത്ത നേതാക്കന്മാര്‍ ഒന്നുമില്ലേ??? അങ്ങ് കേന്ദ്രത്തിലും ഇങ്ങും ഇതുവരെ കോണ്‍ഗ്രസിന്‌ ജയ്‌ വിളിച്ചു നടന്ന രണ്ടു നേതാക്കന്മാരെ അല്ലെ ഇവര് പത്തനംതിട്ടക്കും പൊന്നാനിക്കും തപ്പി പിടിച്ച കൊണ്ടുവന്നിരിക്കുന്നെ. സീറ്റ്‌ കിട്ടും എന്ന് കണ്ടു മറുകണ്ടം ചാടിയ അവരെ മാത്രമായി കുറ്റം പറയാന്‍ പറ്റില്ല. അല്ല സഖാകളെ ഈ രണ്ടു മണ്ഡലത്തിലും നിങ്ങളുടെ ജില്ല കമ്മറ്റി പിരിച്ചു വിട്ടോ??? തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ അടുത്ത് നിന്ന് ഒരു കോണ്‍ഗ്രസ്‌ സ്റ്റൈല്‍ ഗോള്‍... 

ചാലകുടിയില്‍ ഇന്നസെന്റ്‌ മത്സരിക്കുന്നത് ആണ് മറ്റൊരു ഞെട്ടിക്കുന്ന സ്ഥാനാര്‍ഥി. സി.പി.എം പണ്ട് ആലപുഴയില്‍ നടന്‍ മുരളിയെ മത്സരിപ്പിച്ചു തോറ്റ ചരിത്രം ഉണ്ട്. കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളില്‍ അടിയുറച്ചു നിന്ന മുരളി ജയിച്ചില്ല, പിന്നെയാ  അത്ര പാര്‍ട്ടി അനുഭാവി എന്ന് അറിയപെടാത്ത ഇന്നസെന്റ്‌ ജയിക്കാന്‍ പോകുന്നെ എന്ന് ഒരു സംശയം. എന്ത് ചെയ്യാം പാര്‍ട്ടിയില്‍ നിന്ന്  മത്സരിക്കാന്‍ ആളില്ല. ഇനി ഇന്നസെന്റ്‌ എങ്ങാനും ജയിച്ചു അങ്ങ് ഡല്‍ഹിയില്‍ പോയാല്‍ പാര്‍ലമെന്റില്‍ ഇന്നസെന്റ്‌ സംസാരിക്കാന്‍ വേണ്ടി അടുത്ത് ഇരിക്കുന്ന ആള്‍ ''ഇന്നച്ചാ ... മുണ്ട് ...മുണ്ട് "" എന്ന് പറയുമ്പോ പഴയ രംജിരാവൂ സ്പീകിംഗ്‌ സിനിമയുടെ ഓര്‍മയില്‍ ''ഞാന്‍ മുണ്ട് ഉടുത്തിട്ടുണ്ട് " എന്ന് പറയാതെ ഇരുന്നാല്‍ നമ്മുടെ ഭാഗ്യം.

എറണാകുളം സ്ഥാനാര്‍ഥി ക്രിസ്ടി ഫെര്‍ണന്ടെസ് , ലോകം മൊത്തം കറങ്ങി ഖജനാവിലെ പണം മൊത്തം ധൂര്‍ത്ത മുന്‍ രാഷ്‌ട്രപതി പ്രതിഭാ പാട്ടിലിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി. ആ അമ്മച്ചിയെ കൊണ്ട് നാട് മുടിപ്പിച്ചു, ഇനി സ്വന്തമായി മുടിപ്പിക്കാന്‍ ഇറങ്ങിയതാണോ??? ഇത് ഒരു പേയ്മെന്റ്റ് സീറ്റ്‌ ആണെന്ന് കേട്ടറിവ്. വ്യവസായി രവി പിള്ളയുടെ പിന്‍ബലത്തില്‍ ആണ് ഈ ബിഗ്‌ ഷോട്ട് എത്തിയിയത് എന്നാ കേട്ടറിവ്.അല്ലേലും നല്ലായിട്ടു സംഭാവന തരുന്ന മുതലാളിമാരെ പാര്‍ട്ടി മറക്കാറില്ല. കഴിഞ്ഞ തവണ അങ്ങ് കോഴിക്കോട് ആണേല്‍, ഈ തവണ ഇങ്ങു എറണാകുളത്ത്. കഴിഞ്ഞ തവണ കപ്പയും മീന്‍കറിയുമായി പോയി സീറ്റ്‌ പിടിച്ച മന്ത്രിയായ ശേഷം നാടിലോട്ടു തിരിഞ്ഞു നോക്കാത്ത കെ.വി.തോമസിന് പറ്റിയ എതിരാളി തന്നെ. ഇനി എ.എ.പിയുടെ അനിതാ പ്രതാപ് ആണ് ആകെ ഉള്ള പ്രതീക്ഷ.

ലേറ്റസ്റ്റ് ആയി അറിയാന്‍ കഴിഞ്ഞത് ഇത് ഒന്നും പാര്‍ട്ടി മൊത്തമായി തിരുമാനിച്ചതല്ല. പാര്‍ട്ടിയിലെ വല്യേട്ടന്‍ ശ്രീ പിണറായി വിജയന്‍ സാര്‍ അങ്ങ് തീരുമാനിച്ചതാ എന്ന്. സാര്‍ തിരുമാനിച്ചാല്‍ അത് അങ്ങ് നടത്തും, വേറെ ഒരു ചോദ്യവും ഇല്ല. അല്ലേല്‍ പിന്നെ നേതാക്കന്മാരുടെ പെട്ടിയും പിടിച്ചു നടന്ന ഷംശീര്‍ എങ്ങനെ സ്ഥാനാര്‍ഥി ആയി. എന്തായാലും ഈ തീരുമാനം എതിര്‍ത്ത് ജില്ല സെക്രട്ടറിമാര്‍ എത്തിയിട്ടുണ്ട്. സാറിനെ എതിര്‍ത്താല്‍ അവര്‍ക്ക് ടി.പിയുടെ ഗതി അയക്കാം, അല്ലേല്‍ അത്  വി.എസ്. ആയിരിക്കണം.

വരും ദിവസങ്ങളില്‍ ഇടതു പക്ഷത്തിന്റെ സെക്കന്റ്‌ ഹാഫും കോണ്‍ഗ്രസിന്റെ തല്ലും കാണാം.അത് തീരുന്ന വരെ കോമഡി ഷോക്ക് വിട. ഒഴിഞ്ഞിട്ട ഇടുക്കി സീറ്റില്‍ മത്സരിക്കാന്‍ കേരള കോണ്‍ഗ്രസിനെ കിട്ടുമോ ഇല്ലയോ എന്ന് കണ്ടറിയാം. കിട്ടിയില്ലേല്‍ സ്ഥാനാര്‍ഥി ആകാന്‍ പറ്റിയ ബെസ്റ്റ് ആളെ ഞാന്‍ പറഞ്ഞു തരാം....എം.എം.മണി....