
റിപ്പോര്‍ട്ടര്‍ എന്നാ ചാനല്‍ തുടങ്ങിയപ്പോ അതിന്‍റെ മുന്നില്‍ ഏറ്റവും വലിയ വെല്ലുവിളി എങ്ങനെയും കേരളത്തിലെ മുന്‍നിര വാര്‍ത്ത ചാനലില്‍ ഒന്ന് ആകുക എന്നായിരിന്നു. പണ്ടു ഇന്ത്യവിഷന്‍ തുടങ്ങിയപ്പോ അതിനു മത്സരിക്കാന്‍ കര്യാമായ എതിരാളികള്‍ ഇല്ലയിരിന്നു. എന്നാ റിപ്പോര്‍ട്ടര്‍ ചാനലിന് അത് അല്ല അവസ്ഥ, പത്തോളം ചാനല്‍ വാര്‍ത്തകള്‍ ഇല്ലാതെ നെട്ടോട്ടം ഓടുകയാണ്. മാര്‍ക്കറ്റിംഗ് പിഴവോ അതോ സാമ്പത്തിക പ്രതിസന്ധിയോ അറിയില്ല ചാനലിനെ കാണികളുടെ ഇടയില്‍ എത്തിക്കാന്‍ അവര്‍ പരാജയപെട്ടു. നികേഷിന്റെ വാര്‍ത്തകള്‍ കേട്ടു ഇഷ്ട്ടപെട്ട എന്നെ പോലെ ചാനല്‍ ഇങ്ങിയപ്പോ മുതല്‍ കാണാന്‍ ശ്രമിച്ചിട്ട് ഇതുവരെ ലൈവ് ആയി കാണാന്‍ കഴിഞ്ഞില്ല. വെറും യുടുബില്‍ ഒതിങ്ങി പോയ ചാനല്‍ ആയി റിപ്പോര്‍ട്ടര്‍. മനോരമയില്‍ ഇരുന്നു വീര്‍പ്പു മുട്ടിയ വേണുവിനെ കൊണ്ടുവന്നു ക്ലോസ് എന്‍കൌണ്ടര്‍ എന്നാ ഒരു പരിപാടി തുടങ്ങി. അതില്‍ വന്ന യു.ഡി.എഫ് നേതാക്കള്‍ ആയ കെ.എം മാണിയും ഉമ്മന്‍ ചാണ്ടിയും വെള്ളം കുടിപ്പിച്ചു എന്ന് അറിയാന്‍ കഴിഞ്ഞു. അന്ന് തോന്നിയ ഒരു സംശയം ഞാന്‍ ചോദിക്കട്ടെ?? റിപ്പോര്‍ട്ടര്‍ ചാനലില്‍ വെള്ളം കുടിക്കാന്‍ യു.ഡി.എഫ് നേതാക്കള്‍ മാത്രമേ വരുനോല്ലോ?? എല്‍.ഡി.എഫ് നേതാക്കള്‍ എന്ന് മുതലാ പുണ്യാളന്മാര്‍ ആയെ??? ശശിയെയോ ജയരജനെയോ പിണറായി മുതലാളിയെയോ വെള്ളം കുടിപ്പിക്കുന്ന വീഡിയോ ഒന്നും കണ്ടില്ല??(അങ്ങെനെ വല്ലോം ഉണ്ടേല്‍ ആ ലിങ്ക് ഒന്ന് തരണേ).

പക്ഷേ ഇവിടേ ഞാന്‍ പറയാന്‍ ഉദേശിക്കുന്നത് പിള്ളയെ കുറിച്ച് അല്ല. റിപ്പോര്‍ട്ടര്‍ എന്നാ ചാനലിന്‍റെ അതപതനത്തെ കുറിച്ച് ആണ്. വാര്‍ത്തകള്‍ക്ക് ആയി വര്തകാല്‍ ഉണ്ടാക്കുന്ന ഇന്നത്തെ മാധ്യമപ്രവര്‍ത്തന്നത്തെ കുറിച്ച് ഇതിനു മുന്നേ ഞാന്‍ എഴുതിയിരിന്നു. അതിന്‍റെ ഏറ്റവും മികച്ചതും പുതിയതും ആയിയുള്ള ഉദാഹരണം മാത്രമാണ് പിള്ളയുടെ ജയില്‍ നിയമലംഘന വാര്‍ത്ത. പിള്ളയോട് വ്യക്തിപരമായി അടുപ്പമുള്ള റിപ്പോര്‍ട്ടര്‍ പ്രദീപിനെ കൊണ്ട് പിള്ളയുടെ സഹായികളില്‍ ഒരാളുടെ മൊബൈലില്‍ വിളിച്ചു കാലു പിടിച്ചു പിള്ളയെ കൊണ്ട് സംസാരിപ്പിച്ചു അതിനെ വിവാദം ആകിയതും മാധ്യമ എത്തിക്സ്‌സിനു നിരക്കാത്തതും മാധ്യമധര്‍മ്മം മറന്നു കൊണ്ട് ഉള്ള പ്രവര്‍ത്തിയും ആണെന്ന് ഒരു സംശയവും ഇല്ലാതെ മനസ്സിലാക്കാന്‍ കഴിയുന്നതും ആണ്. തന്‍റെ പേര് വിളിപെടുതല്ലേ എന്ന് അപേക്ഷിച്ച പിള്ളയുടെ വാക്കിന് പുല്ലു വില കല്‍പിച്ച റിപ്പോര്‍ട്ടര്‍ ചാനല്‍ നേതാകള്‍ക്കും സാധാരണ ജനങ്ങള്‍ക്കും ഒരു സന്ദേശം ആണ് നല്‍കുന്നത്- 'നിങ്ങള്‍ ഞങ്ങള്‍ക്ക് വാര്‍ത്ത തരുക, പക്ഷേ ആ വാര്‍ത്ത തന്നതിന്റെ പേരില്‍ വരുന്ന അനന്തരഫലം നിങ്ങള്‍ തന്നെ അനുഭവിക്കണം..' ഇങ്ങനെ ഒരു തരംതന്ന വഴിയെക്കാള്‍ നിങ്ങള്‍ ഒരു ഒളിക്യാമറ വെച്ച് പിള്ള മൊബൈലില്‍ സംസാരിക്കുന്നതു വിവാദം ആകിയിരുനെങ്കില്‍ മാധ്യമ എത്തിക്സ്‌സിനോ മാധ്യമധര്‍മ്മത്തിനോ കാര്യമായ കോട്ടം തട്ടില്ലയിരിന്നു.
അതിനു നികേഷ് എന്ത് പിഴച്ചു എന്നാ ചോദ്യത്തിനു ഉത്തരം. ഇതു വിധത്തിലും വാര്‍ത്ത സൃഷ്ട്ടിച്ചു വിവാദം ആകി റേറ്റിംഗ് ഉയര്‍ത്താന്‍ ശ്രമിക്കുന്ന ചാനലിന്‍റെ തലപത്ത് ഇരിക്കുന്ന നികേഷ് തന്നെ ആണ് ഈ ചെറ്റത്തരത്തിന്റെ ഉത്തരവാദി. അങ്ങനെ ഒരു ഇമേജ് അല്ല നികേഷ് ജനങ്ങളുടെ മനസ്സില്‍ ഇന്ത്യവിഷനില്‍ വെച്ച് സൃഷ്ടിച്ചത്. വ്യക്തിപരമായ പല ബന്ധങ്ങളെ ദുരുപയോഗം ചെയ്തു റേറ്റിംഗ് കൂട്ടാന്‍ ഉള്ള ഈ തത്രപ്പാടില്‍ സ്വന്തം മുഖത്ത് ചെളിവാരി തെക്കല്ലേ. അത് നികേഷിനു മാത്രം അല്ല എം,വി.ആറിനും നാണക്കേട് ആകും. പൊള്ളയായ ഈ രാഷ്ട്രിയ വിവാദങ്ങള്‍ക്ക് പിന്നാലെ പോകാതെ ജനത്തിന് ഉപയോഗപ്രദമായ വാര്‍ത്തകള്‍ തേടി പോകു എന്നെ ഇത് വായിക്കുന്ന റിപ്പോര്‍ട്ടര്‍ പ്രവര്‍ത്തകരോട് എനിക്ക് പറയാന്‍ ഒള്ളു.