ആകപാടെ നാല് പേരുടെ ഭൂരിപക്ഷം. കയ്യലപുറത്തെ തേങ്ങ പോലെ ഇരിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ഊതി താഴെയിടാന്‍ വേണ്ടി ദിവസവും ഓരോ വിവാദവും എവിടന്നു എങ്കിലും കുത്തി പൊക്കി കൊണ്ട് വരികയാണ് പ്രതിപക്ഷം. വിവാദം ഉണ്ടാക്കാന്‍ പറ്റാതെ വന്നനാല്‍ എന്തൊകെ കോപ്രായം ചെയ്തു കൂട്ടും എന്ന് അറിയില്ല.അടുത്തിടെ ചെയ്ത ഒരെണ്ണത്തിന്റെ ഷോക്കില്‍ നിന്ന് മണ്ടന്മാരായ നമ്മള് ജനങ്ങള്‍ കരകേരി വന്നതേ ഒള്ളു. പക്ഷേ ഇപ്പോഴത്തെ കിടപ്പുവശം വെച്ച് നോക്കുവണേല്‍ തുടരെ തുടരെ ഉണ്ടാകുന്ന വിവാദം യു.ഡി.എഫ് നേതാക്കള്‍ക്ക് ഒരു ലഹരി ആയി മാറിയോ എന്ന് ഒരു ചിന്ന സംശയം. വിവാദം ഒന്നും പ്രതിപക്ഷത്തിനു പൊക്കികൊണ്ട് വരാന്‍ കഴിഞ്ഞില്ലേല്‍ സാരമില്ല, തങ്ങളെ ഒന്ന് സംസാരിക്കാന്‍ വിട് വിവാദത്തിനു ഉള്ള അവസരം ഉണ്ടാക്കി തരാം, വിവാദം ഇല്ലെങ്കില്‍ ഒരു അസ്വസ്ഥത ആണ് എന്നാ രീതിയില്‍ ആണ് പല ഭരണപക്ഷ നേതാക്കളുടെ പോക്ക്. അങ്ങനെ പോകുന്നവരുടെ മുന്‍നിരയില്‍ ഉള്ള ആള് ആണ് നമ്മുടെ ഗവ:ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. പണ്ട് തൊട്ടേ വായില്‍ തോന്നിയത് എന്തും വിളിച്ചു പറയുന്ന സ്വഭാവം ഉള്ളതുകൊണ്ട് ഈ അസ്വസ്ഥത പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഈ അസ്വസ്ഥതക്ക് വിവാദോ-പ്രശസ്തോ മാനിയാ എന്ന് വേണമെങ്കില്‍ വിളിക്കാം. എന്നാല്‍ ഇത് ഒരു പകര്‍ച്ചവ്യാധി ആണെന്നാ കാര്യം ഇതേ ലക്ഷണം മറ്റുളവര്‍ കാണിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് മനസിലായത്.(എല്ലാ രാഷ്ട്രിയപ്രവര്ത്തകരിലും ഇത് ഉണ്ട് എന്നാ അറിയാന്‍ കഴിഞ്ഞത്.) ആ മാനിയയുടെ അവസാനത്തെ ഇര ആണത്രേ മന്ത്രി ഗണേഷ് കുമാര്‍.
ഫുട്ബോളിലെ ഇറ്റാലിയന്‍ ടീമിന്റെ പ്രതിരോധ നിരക്ക് കിടപിടിക്കുന്ന രീതിയില്‍ ഉള്ള പ്രതിരോധാനത്തില്‍ ആണ് പ്രതിപക്ഷം ഉയര്‍ത്തികൊണ്ടു വരുന്ന വിവാദങ്ങളുടെ മുന്നില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിടിച്ചു നില്കുന്നെ. അങ്ങനെ ഉള്ള സര്‍ക്കാരിന്റെ ഫോര്‍വേഡുകള്‍ സെല്‍ഫ് ഗോള്‍ അടിക്കാന്‍ മത്സരിക്കുകയാണ്. സത്യപ്രതിജ്ഞ ചെയുന്നതിന്റെ മുന്നേ തുടങ്ങിയ ഈ സെല്‍ഫ് ഗോള്‍ അടി ശുംഭാരാജന്മാരുടെ കൈയില്‍ ഭരണം എത്തിച്ചു കൊടുക്കും വരെ തുടരും എന്ന് കരുതപെടും. ഇപ്പൊ പതിയെ എല്ലാവരും മാണി സാറിനോടു രഹസ്യമയിട്ടും പരസ്യമയിട്ടും ചോദിക്കുനുണ്ടാത്രേ , എന്താ ഈ ജോര്‍ജ്ജിനെ ഇങ്ങനെ കയറുരി വിട്ടിരിക്കുന്നെ?? ഒന്ന് പറഞ്ഞു നിലക്ക് നിറുത്തി കൂടെ?? പക്ഷേ ഈ ചോദിക്കുന്നവര്‍ ഉണ്ടോ അറിയുന്നു മാണി സാറിന്റെ അവസ്ഥ. ഭരണത്തില്‍ വരുമ്പോ മന്ത്രി സ്ഥാനം തരാം എന്ന് പറഞ്ഞു കൂടെ കൂട്ടിയിട്ട് രണ്ടാമതു വന്ന ജോസെഫിനു മന്ത്രിസ്ഥാനം കൊടുക്കുകയും ചെയ്തു ജോര്‍ജ്ജിനു ഒരു മന്ത്രി സ്ഥാനവും കിട്ടിയുമില്ല. അന്ന് ഇടഞ്ഞ ജോര്‍ജ്ജിനെ തണുപ്പിക്കാന്‍ വേണ്ടിയാ കഷ്ട്ടപെട്ടു ആ ചീഫ് വിപ്പ് സ്ഥാനം മേടിച്ചു കൊടുത്തെ. അത് ദേ ഇരട്ട പദവിയുടെ പേരില്‍ എപ്പോ പോകും എന്ന് ഇനി അറിഞ്ഞാ മതി. അപ്പൊ മൊത്തത്തില്‍ പ്രശ്നത്തില്‍ നില്ക്കുന്ന ജോര്‍ജ്ജിനു എതിരായി വല്ലോം പറഞ്ഞാല്‍ അത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നത് തുല്യമാണെന്ന് മാണി സാറിന്റെ ഹാഫ് സെഞ്ചുറി ആയ രാഷ്ട്രിയ ജീവിതത്തില്‍ നിന്ന് മനസ്സിലക്കവുന്നത്തെ ഒള്ളു.ചുരുക്കത്തില്‍ പറഞ്ഞാല്‍ ജോര്‍ജ്ജിന്റെ അടുത്ത് മാണി സാറിന് വോയിസ് ഇല്ല. അപ്പൊ പിന്നെ തനിക്ക് മന്ത്രിസ്ഥാനം തരാത്ത കോണ്‍ഗ്രസ് നേതാക്കളോട് ഉള്ള കലിപ്പ് മനസ്സില്‍ വെച്ച് വായില്‍ തോന്നിയത് ഒക്കെ പറഞ്ഞു നടക്കുന്ന ജോര്‍ജ്ജിനെ ആര് ചങ്ങലക്കു ഇടും???? പ്രതിപക്ഷം ചെയ്യും എന്ന് പറയല്ലേ. പണ്ട് ഭരണപക്ഷം ആയിരുന്നപ്പോ അതിനുള്ള ആംപീര്‍ ഇല്ലയിരിന്നു അപ്പോഴാ ഇപ്പൊ.
പിന്നെ ഏറ്റവും പുതിയ വിവാദനായകനായ ഗണേഷ് കുമാറിനോട് ഒന്ന് ചോദിച്ചുകൊള്ളട്ടെ, നിങ്ങള്‍ക്ക് വാ വള്ളി വര പുജ്യം (വിവരം) എന്നത് ഒന്ന് ഇല്ലേ?? ഇത്ര അധികം വിവാദങ്ങള്‍ കുത്തിപൊക്കുകയും ഐയ്യര്‍ ഡി ഗ്രേറ്റ് കഴിഞ്ഞാല്‍ ഭൂതവും ഭാവിയും കാണാനും പ്രവചിക്കാന്‍ (പീഡന-അഴിമതികള്‍ മാത്രം) കഴിയുന്ന ശ്രീ വി.എസ്സിനെ അപകീര്ത്തിപെടുത്താന് താങ്കള്‍ക്ക് ലജ്ജ്ഞ ഇല്ലേ?? അങ്ങേര്‍ക്കു എതിരെ വായില്‍ വരുന്നത് എന്തും പറഞ്ഞ താങ്കളുടെ അച്ഛന് ബാലകൃഷണപിള്ളയെ ജയിലില്‍ അടച്ചത് കണ്ടിട്ടും ഒരു പാഠവും പഠിച്ചില്ലേ?? താങ്കള്‍ എത്ര തറ ആയാലും ഇടതു പക്ഷത്തെ ചില പ്രവര്‍ത്തകരുടെ ഏഴു അയലത് പോലും എത്തില്ല എന്ന് ഓര്‍ക്കണം. ഇനി അഥവാ അത്രയ്ക്ക് തറ ആയാല്‍ അവര്‍ക്ക് അത് സഹിക്കില്ല. കാരണം അങ്ങനെ തറ ഡയലോഗ് അടിക്കുക എന്നത് അവരുടെ കുത്തക ആണ്. അതിനു മറ്റാരെയും അവര്‍ അനുവദിക്കില്ല. കഴിഞ്ഞ ദിവസം അങ്ങനെ പറഞ്ഞിട്ട് എന്ത് നേടി?? പേടിച്ചു മാപ്പ് പറഞ്ഞു എന്ന് പറയാന്‍ അവസരം ഉണ്ടാക്കുകയും ഇത്തിരി പോന്ന എസ്.എഫ്.ഐ പിള്ളേരെ കൊണ്ട് ജയിലില്‍ കിടക്കുന്ന ബാലകൃഷ്ണപിള്ളയെ നല്ലപേര് പറഞ്ഞു വിളിപ്പിക്കുകയും ചെയ്യുക അല്ലാതെ ഒന്നും നടന്നില്ല. അത് കൊണ്ട് ഈ തരം ഡയലോഗ് പറയാന്‍ മുട്ടുവണേല് വെല്ലോ സിനിമയില്‍ വന്നു പറഞ്ഞോ അല്ലാതെ ലൈവ് ആയിട്ട് വേണ്ട. അല്ലേല്‍ പണി കിട്ടും. ജസ്റ്റ് റീമെംബര് ദാറ്റ്.
കുറിപ്പ്: ഞാന്‍ ആരുടയും കുത്തക തര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല കേട്ടോ.
11 അഭിപ്രായങ്ങൾ:
വിബിചായാ..കലക്കി.. തലക്കെട്ടിലെ അക്ഷരത്തെറ്റ് തിരുത്തുക, ഇല്ലെങ്കില്‍ തെറ്റിധാരണ പരത്തും, ആരെങ്കിലും; അപമാനിക്കുന്നു..... എന്ന് ഓരിയിടും, വേഗമാവട്ടെ..
@പരപ്പനാടന്‍
തലകെട്ട് മാറ്റിയിട്ടുണ്ട്..... പറ്റിയ ഒരു തലകെട്ട് മനസ്സില്‍ വരുനില്ല...
തോന്നിയവാസം എന്ന് നിങ്ങള്‍ തന്നെ പറയുന്നു ,പൂര്‍ണ്ണമായും യോജിക്കുന്നു .ഇമ്മാതിരി വിഡ്ഢികളെ ന്യായീകരിക്കുന്ന തിന് ഒരു കാരണവും വേറെ കാണുന്നില്ല ,പ്രത്യക്ഷത്തില്‍ അവരെ പരിഹസിക്കുന്നുവെങ്കിലും ഉള്ളില്‍ അഭിനന്ദന പൂര്‍വ്വം ഉള്ള ഒരു ചിരി കാണാം .ആശംസകള്‍
ശരിയായ പൊളിട്രിക്സ് ഇതാണ്. ചാനലുകാര്‍ക്ക് ചാകര. ജനം വിഡ്ഡികള്‍. കഴിഞ്ഞ ഇരുപ്താം തിയ്യതിയോടെ ടെലിവിഷന്‍ പൂട്ടി പാക് ചെയ്ത് മാറ്റിവെച്ചു. ഇനിയും ഈ കൂത്ത് കാണാന്‍ വയ്യ!
എഴുത്തില്‍ രോഷം നന്നായി പ്രതിഫലിക്കുന്നുണ്ട്.
തലക്കെട്ടിലെ തെറ്റ് അങ്ങിനെത്തന്നെ നില്ക്കുന്നുണ്ടല്ലോ
പി സി ജോര്‍ജചായന്‍ ഈ നിയമസഭയുടെ ഐശ്വര്യം
ആരുടേയും കുത്തക തകര്ത്തില്ലേലും എയുത്ത് മുഴുവന്‍ വായിച്ചപ്പോള്‍ ഇയാളെ തൂലികയും കുത്തക ഉല്‍പ്പന്നം ആണെന്ന് തോന്നായില്ല
മുഖ്യമന്ത്രിയ്ക്ക് മാപ്പുപറഞ്ഞ് മാപ്പുപറഞ്ഞ് ഊപ്പാടെളെകുമെന്നാണു തോന്നുന്നത്
“പ്രത്യക്ഷത്തില്‍ അവരെ പരിഹസിക്കുന്നുവെങ്കിലും ഉള്ളില്‍ അഭിനന്ദന പൂര്‍വ്വം ഉള്ള ഒരു ചിരി കാണാം.”
ഹ ഹ ഹ!!!
====
‘തറ’ എത്രത്തോളം ആകാം എന്നത്.. :))
വല്ലാത്തൊരു മാനിയ തന്നെ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ