2011, നവംബർ 25

മുല്ലപെരിയാറും മലയാളികളും

ഇപ്പൊ ബ്ലോഗ്ഗില്‍ അല്‍പ്പം ഹിറ്റ്‌ കിട്ടണേല്‍ ഒന്നുങ്കില്‍ സന്തോഷ്‌ പണ്ഡിത്തിനെ പറ്റി അല്ലേല്‍ മുല്ലപെരിയാരിനെ പറ്റി എഴുതണം ഒരു അഞ്ച്-ആറു ദിവസം വരരെ പണ്ഡിത്തിനു ആയിരിന്നു ഡിമാന്‍ഡ്. ഫേസ്ബുക്കിലും അവസ്ഥ ഇത് തന്നെ ആയിരിന്നു. മുല്ലപെരിയാരിനെ പറ്റി വല്ലോം എഴുതിയത് മറ്റുള്ളവര്‍ വായിക്കണമെങ്കില്‍ സന്തോഷ്‌ പണ്ഡിത് എന്ന് തലകെട്ട് കൊടുത്തു വന്ന ചില പോസ്റ്റും കാണുക ഉണ്ടായി. അപ്പൊ ഹിറ്റ്‌ കിട്ടാന്‍ വേണ്ടി അല്ലേ ഞാന്‍ ഈ പോസ്റ്റ്‌ എഴുതുന്നത്‌ എന്നാ ന്യായമായ സംശയം നിങ്ങള്‍ക്ക്‌ തോന്നാം. നമ്മള്‍ മലയാളികള്‍ക്ക് അങ്ങനെ ഒരു സംശയം തോന്നിയില്ലേല്‍ അവന്‍ മലയാളി അല്ല. ഇതിനു മുന്നേ എഴുതിയ പോസ്റ്റില്‍ പറയാന്‍ വിട്ടു പോയതും പിന്നെ ഉണ്ടായ സംഭവവികാസങ്ങളെ പറ്റി രണ്ടു വാക്ക് പറയാനും ആണ്.

കഴിഞ്ഞ പോസ്റ്റില്‍ എനിക്ക് വന്ന ഒരു കമന്റിനു മറുപടി പറഞ്ഞു തുടങ്ങാം. അതില്‍ "അമ്മു" ഒരു കമന്റ്‌ ഇട്ടു, എല്ലാവരും മുല്ലപെരിയാര്‍ അപകടത്തെ പറ്റിയാ പറയുന്നേ അത് ഒഴിവാക്കുന്ന വഴിയെ പറ്റി ആരും പറയുനില്ല. ഇന്നോ ഇന്നലെയോ വന്ന ഒരു പ്രശ്നം അല്ല ഈ മുല്ലപെരിയാര്‍. അത് ഇങ്ങനെ ഇടയ്ക്കു ഇടയ്ക്കു വന്നു പോകുന്ന ഒരു പ്രശ്നം ആണ്. നാളെ സന്തോഷ്‌ പണ്ഡിത്തിന്റെ പുതിയ പടം റിലീസ് ആയാല്‍ ഈ വിഷയം എല്ലാവരും മറന്നു അതിന്‍റെ പുറകെ പോകും. അങ്ങനെ ആണ് ഇതുവരെ സംഭവിച്ചത്. നാളെയും അത് പ്രതിക്ഷിക്കാം ഇനിയും എത്ര നാള്‍ ഈ ഡാം ഒരു കുഴപ്പവും കുടാതെ നില്‍ക്കും എന്ന് ദൈവത്തിനു മാത്രം അറിയാം. പുതിയ ഡാം പണിയാം എന്ന് പറയുന്നത് ഒരു നിമിഷം കൊണ്ട് നടക്കുന്നത് അല്ല. ഇതുവരെ അതിനു പറ്റിയ സ്ഥലം കണ്ടെത്താന്‍ ആയിട്ടില്ല. അത് പണിഞ്ഞു തീരും വരെ മുല്ലപെരിയാര്‍ ഡാം അതുപോലെ തന്നെ നില്‍ക്കും എന്ന് ഒരു ഉറപ്പും ഇല്ല. അപ്പൊ പിന്നെ എന്താ ചെയുക?? വരാന്‍ പോകുന്ന ദുരന്തത്തെ കുറിച്ച് ആള്‍ക്കാരെ പറഞ്ഞു മനസ്സിലക്കിപിക്കുക. സത്യം പറഞ്ഞാല്‍ താനൊക്കെ ചാകാന്‍ പോകുവനെന്നു പറഞ്ഞത് കൊണ്ടാണ് ഇപ്പോഴെങ്കിലും (സോഷ്യല്‍ മീഡിയയില്‍ എങ്കിലും) പ്രതികരിക്കാന്‍ തുടങ്ങിയത്. അല്ലേല്‍ തലയ്ക്കു മുകളില്‍ വെള്ളം കേറുമ്പോള്‍ ആയിരിക്കും മലയാളികള്‍ ഉണരുക.

സോഷ്യല്‍ മീഡിയയില്‍ തകര്‍ത്തു നടക്കുന്ന മുല്ലപെരിയാര്‍ ബോധവല്‍ക്കരണവും പ്രതിഷേധവും പക്ഷേ വെളിയില്‍ കാര്യമായി നടക്കുന്നതായി അറിയാന്‍ കഴിഞ്ഞില്ല. മാധ്യമങ്ങളുടെ നിലപാട് എന്താണെന്നു ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതാണ്‌. ഇവിടെ മലയാളികള്‍ തങ്ങളുടെ കൂടപ്പിറപ്പുകളെ മൊത്തം അറബികടലില്‍ ഒഴുക്കി കളയാന്‍ തക്കം പാര്‍ത്തിരിക്കുന്ന തമിഴന്മാര്‍ക്ക് എതിരെ കാര്യമായി പ്രതികരിക്കതത്തിനു കാരണം മലയാളികള്‍ തമിഴന്മാര്‍ക്ക് ഒരു വിധത്തില്‍ അടിമപെട്ടതുകൊണ്ടാണ്. തമിഴന്‍ ഉണ്ടാക്കുന്ന അരിയും പച്ചകറിയും ഇല്ലേല്‍, കേള്‍ക്കാന്‍ തമിഴ് പാട്ട് ഇല്ലേല്‍, കാണാം തമിഴ് സിനിമ ഇല്ലേല്‍ മലയാളികള്‍ക്ക് ജീവിക്കാന്‍ കഴിയില്ല. ഇത് വെറും മധ്യകേരളത്തിലെ പ്രശ്നമാണ് ഞങ്ങള്‍ തെക്കനും വടക്കനും ഒരു കുഴപ്പവും ഇല്ലന്ന് പറഞ്ഞു ഈ വിഷയത്തെ നിസാരമായി കാണുന്നവരോട് ഒരു വാക്ക്, നിങ്ങള്‍ സ്വന്തം കൂടപ്പിറപ്പുകളോട് തമിഴന്‍ അവന്‍റെ കൂടപ്പിറപ്പിനോട് കാണിക്കുന്ന സ്നേഹത്തിന്റെ നൂറില്‍ ഒരു അംശം എങ്കിലും കാണിക്കണം. തമിഴ് ഭാഷയുടെ പേരില്‍ മറ്റുള്ളവന് പുല്ലു വില കല്‍പ്പിക്കുന്ന തമിഴന്‍റെ സ്വജനപക്ഷപാതം പോലെ മലയാളികള്‍ അണിനിരന്നിരുന്നെകില്‍ എനിക്ക് ഇന്ന് ഈ പോസ്റ്റ്‌ എഴുതേണ്ടി വരില്ല, സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ പോസ്റ്റും ഫോറും ഇടേണ്ടി വരികയും ഇല്ലയിരിന്നു.

സോഹന്‍ റോയുടെ ഡാം999 എന്നാ ഹോളിവുഡ്‌ സിനിമയുടെ ട്രെയിലര്‍ ഇതോടകം എല്ലാവരും കണ്ടു കഴിഞ്ഞെന്നു അറിയാം. തമിഴന്‍റെ തോന്നിവാസത്തെ കുറിച്ച് തമിഴന്‍റെ പേര് പറയാതെ കൊടുത്ത ഒരു അടിയാണ് ഡാം999. അങ്ങനെ ഒരു അടി കൊടുക്കാന്‍ മുതിര്‍ന്ന സോഹന്‍ റോയ്‌,താങ്കള്‍ക്ക് എന്‍റെ സലാം. ആ അടി തമിഴന് കൊല്ലെണ്ടാടത് കൊണ്ട് എന്നതിന്‍റെ തെളിവ് ആണ് തമിഴ്നാട്ടില്‍ ഉള്ള ആ സിനിമയുടെ നിരോധനവും ഇന്ത്യ മൊത്തം ആ സിനിമ നിരോധിക്കണം എന്നാ ലോക്സഭയില്‍ അവരുടെ ഒച്ചപാടും. ഇതിന്‍റെ ഇടയില്‍ ശിവനുണ്ണി പ്രവചിച്ച പോലെ ഒരു ഭൂകമ്പം ഇതുവരെ ഉണ്ടായില്ല. നമ്മുടെ ഭാഗ്യം. അങ്ങനെ ഒരു ഭൂമികുലുക്കം എങ്ങാനും ഉണ്ടായാല്‍ നമ്മള്‍ മലയാളികള്‍ മാത്രം ആയിരിക്കുക അല്ല ഒലിച്ചു പോകുക. ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയുന്ന മറ്റു ഇന്ത്യക്കാര്‍ കൂടി കാണും. ഈ ദുരന്തം ശബരിമല മണ്ഡലകാലത്ത് എങ്ങാനും നടക്കുകയനെകില്‍ ഇപ്പൊ പറയുന്ന ഈ മുപ്പതു ലക്ഷം ആളുകള്‍ എന്നത് കവിയും. കാരണം അയ്യപ്പഭക്തന്മാര്‍ വന്നു ഇറങ്ങുന്ന ഏറണാകുളവും കോട്ടയവും ചെങ്ങനൂരും എരുമേലിയും ഒക്കെ ഒലിച്ചു പോകാന്‍ ഇരിക്കുവല്ലേ. ഇതൊക്കെ വല്ലവരും ഒക്കെ മുന്‍കൂട്ടി കാണുന്നുണ്ടോ?? 

മുല്ലപെരിയാര്‍ ഡാമില്‍ വെള്ളത്തിന്‍റെ അളവ് 136ല്‍ നിന്ന് 120 ആകാന്‍ ഉള്ള ഇന്നത്തെ കേരളസര്‍ക്കാരിന്റെ തീരുമാനം ഏതായാലും നന്നായി.അത് ഒറ്റകെട്ടായി എടുത്തത് കൊണ്ട് ഇപ്പൊ അത് സര്‍ക്കാരിന്റെ മിടുക്കായി ഞാന്‍ പറയുനില്ല. കാരണം ഇവിടത്തെ പ്രശ്നം ഒക്കെ പറയാനായി ഇനി ഡല്‍ഹിക്ക് ഒരു പോക്ക് ഉണ്ടല്ലോ. അവിടെ പോയി കാര്യം സാധിച്ചിട്ടു വരണം. അല്ലാതെ സായിപ്പിനെ കാണുമ്പോ കവാത്ത്‌ മറക്കരുത്. നമുക്ക് അനുകൂലമായി തീരുമാനം എടുക്കരുത് എന്ന് തലൈവി അമ്മച്ചി കത്തും പരിവാരങ്ങളെയും ഡല്‍ഹിക്ക് വിട്ടിടുണ്ട്. ഇനി കസേര തെറിക്കും എന്നാ പേടിയില്‍ കേന്ദ്രസര്‍ക്കാര്‍ നമുക്ക് എതിരായി തീരുമാനം എടുത്താലും ഇന്ന് എടുത്ത ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകരുത്. ഹൈകമാന്‍ഡ്, പോളിറ്റ്‌ എന്നോകെ പറഞ്ഞു ഇതില്‍ നിന്ന് പിന്നോട്ട് പോയാല്‍ പിന്നെ കുരുതി കൊടുക്കാന്‍ നിറുത്തിയിരിക്കുന്ന ഈ മുപ്പതു ലക്ഷം പേരു എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല. കൈയൂകുള്ളവന്‍ കാര്യക്കാരന്‍ എന്നാ നിലപാട് ആണ് നമുക്ക് മുന്നില്‍ എത്തുന്നത്‌ എങ്കില്‍ പൊരുതണം. അത് പാണ്ടികക്ക് എതിരെ ആണെങ്കിലും അല്ല മൊത്തം ഇന്ത്യക്ക് എതിരെ ആണെങ്കിലും. കാരണം ജീവിക്കാന്‍ ഉള്ള അവകാശം എല്ലാവര്‍ക്കും തുല്യമാണ്.

5 അഭിപ്രായങ്ങൾ:

khaadu.. പറഞ്ഞു...

എവിടെ പോയാലും മുല്ലപെരിയാര്‍ ആണ് വിഷയം...

ഒന്നും സംഭവിക്കാതിരിക്കട്ടെ... അതികാര വര്‍ഗങ്ങളുടെ കണ്ണ് തുറക്കട്ടെ...

ഷാജി പരപ്പനാടൻ പറഞ്ഞു...

ഇടുക്കി കുലുങ്ങുമ്പോള്‍ മുല്ലപ്പെരിയാറിന്റെ തീരത്ത് ഉണ്ടായിരുന്നു ഞങ്ങള്‍...അന്ന് രാവിലെ തേക്കടി തടാകത്തില്‍ ബോട്ടുയാത്ര നടത്തി..ശേഷം നേരെ ഇടുക്കി, ചെറുതോണി ഡാമുകള്‍ കാണാനും പോയി (പ്രത്യേക അനുമതി വാങ്ങിയിരുന്നു ) ഡാം സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരും തന്നെ അന്നത്തെ ഭൂചലനം ഞങ്ങളോട് പറഞ്ഞതേയില്ല. പിറ്റേന്ന് പത്രം നോക്കുമ്പോളാണ് ഭീതിപ്പെടുത്തുന്ന ആ വാര്‍ത്ത‍ എല്ലാവരും അറിഞ്ഞത്..നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ ഞങ്ങള്‍ ഡാം കാണാതെ അപ്പോള്‍ തന്നെ തിരിച്ചു പോരുമായിരുന്നു...ഒരനുഭവം പങ്കു വെച്ച് എന്നേയുള്ളൂ...എല്ലാ ആശംസകളും..

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നമുക്ക് പ്രാര്‍ത്ഥിക്കാം

Lipi Ranju പറഞ്ഞു...

ഡാം999നെ പറ്റി മോശം റിവ്യൂ ഇപ്പൊ നാലാമിടത്തില്‍ വായിച്ചതേ ഉള്ളൂ.. അതും ഒരു കച്ചവട തന്ത്രം അല്ലാതെന്താ !! ആരാണ് നമ്മെ രക്ഷിക്കാന്‍ വരുന്നത് എന്നും നോക്കിയിരിക്കാം...

ദുശ്ശാസ്സനന്‍ പറഞ്ഞു...

ഒരു ഫോളോ അപ്പ്‌ - മുല്ലപ്പെരിയാറില്‍ മുല്ലകള്‍ പൂത്തു - ഇനിയും പൊട്ടാത്ത ഒരു ഡാമും പഠിച്ച പാഠങ്ങളും

http://itsmyblogspace.blogspot.com/2012/03/blog-post_18.html