ഇരുപതു ദിവസം മുന്നേ മുല്ലപെരിയാര്‍ വിഷയത്തില്‍ ഞാന്‍ ഒരു പോസ്റ്റ് എഴുതിയപ്പോ എങ്ങും കാര്യമായ ഒരു അനക്കവും തുടങ്ങിയിട്ടുണ്ടായിരുന്നില്ല. അന്ന് ഞാന്‍ അടക്കം പലരും പറഞ്ഞു ഇതില്‍ ഒരു പരിഹാരം കാണണമെങ്കില്‍ ജനങ്ങള്‍ നിരത്തില്‍ ഇറങ്ങി പോരാടണം. അങ്ങനെ എല്ലാവരും പറഞ്ഞ പോലെ ജനങ്ങള്‍ നിരത്തില്‍ ഇറങ്ങി, അതുവരെ അനങ്ങാപ്പാറ ആയിരുന്ന രാഷ്ട്രിയ നേതാക്കള്‍ എന്തൊക്കെയോ കാണിച്ചു കൂട്ടാന്‍ തുടങ്ങി. ഇന്ന് ചായകടയിലും ബസ് സ്റ്റോപ്പിലും വെള്ളകാരനും മാര്‍വാടിക്കും വേണ്ടി അടിമപണി ചെയുന്ന ഐ.ടി. ഓഫീസിലും, എന്തിനു മുക്കിനും മൂലക്കും വരെ മുല്ലപെരിയാര്‍ വിഷയം മാത്രം. പക്ഷേ യഥാര്‍ത്ഥത്തില്‍ എവിടംവരെ എത്തി ഈ മുല്ലപെരിയാര്‍ വിഷയം?? ജനങ്ങളുടെ ഇടയില്‍ ഇത് ചര്‍ച്ചാ വിഷയം സര്‍ക്കാര്‍- പ്രതിപക്ഷ നേതാക്കള്‍ക്ക് ഇടയില്‍ ഇത് ചര്‍ച്ചാവിഷയം, അങ്ങ് കേന്ദ്രത്തിലും ഇത് ചര്‍ച്ചാവിഷയം. എങ്ങും ചര്‍ച്ച മാത്രം. ഇത് തന്നെ അല്ലെ കഴിഞ്ഞ നാല്പതു കൊല്ലാം ചെയ്തു കൊണ്ട് ഇരുന്നത്. ഇങ്ങനത്തെ ചര്‍ച്ച മൂലം, പ്രഖ്യാപനങ്ങള്‍ മൂലം മരണത്തിന്റെ ഭീതിയില്‍ ജീവിക്കുന്ന ജനത്തിന് എന്ത് പ്രയോജനം?? എവിടേ ആണ് പ്രശ്നം?? എന്ത് കാരണം കൊണ്ട് ആണ് ഇത് ഇപ്പോഴും വെറും ചര്‍ച്ചയിലും ഉപവാസത്തിലും മാത്രം ഒതുങ്ങി പോയത്?? എടുത്തു ചാടി ജയലളിത, തമിഴന്മാര് എന്ന് ഉത്തരം പറയാതെ ചിന്തിക്കു... അവര്‍ മാത്രം ആണോ അതിനു കാരണം??
ഒരു സാദാ പിക്ക്അപ്പ് വാന്‍ അങ്ങ് ഹൈറേഞ്ച് കേറി വരാന്‍ എത്ര സമയം എടുക്കും എന്ന് അറിയാന്‍ ഒരിക്കലെങ്കിലും ഹൈറേഞ്ച് മേഘലയില്‍ പോയിട്ടുണ്ടെങ്കില്‍ ഊഹിക്കാവുന്നതേ ഒള്ളു എന്നാ എന്റെ വിശ്വാസം. അങ്ങനെ ഉള്ള ഒരു സ്ഥലത്ത് ഒരു പക്ഷേ നാളെ പുതിയ ഡാം പണിയാന്‍ അനുമതി കിട്ടിയാല്‍ അതിനു പറ്റിയ ഹെവി മെഷീനറി എത്തിക്കാന്‍ എന്ത് മാത്രം സമയം എടുക്കും?? അത് നേരത്തെ മുല്ലപെരിയാര്‍ മേഘലയില്‍ കൊണ്ടുവന്നു വെക്കുന്നത് ചിലപ്പോ തമിഴനെ പ്രകോപിപ്പിച്ചു എന്ന് വരാം എന്നത് കൊണ്ട് ഒഴിവാക്കിയത് ആണെന്ന് പറയാം. പുതിയ ഡാം പണിയാന്‍ ഉള്ള പ്ലാന്‍ എവിടേ?? 1300 അടി താഴെ പുതിയ ഡാം എന്ന് അല്ലാതെ മറ്റൊന്നും ഞാന്‍ ഇതുവരെ കേട്ടില്ല. അത് സര്‍ക്കാരിന്റെ കയ്യില്‍ ഉണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ട് ഉണ്ട്. ഡാം പണിയാന്‍ കാശു ഉണ്ടാക്കാന്‍ ഉള്ള വഴി തിരയുന്നവരുടെ കയ്യില്‍ പ്ലാന്‍ ഉണ്ടാകുമോ?? ഉണ്ടോ ഇല്ലയോ എന്നാ ചോദ്യം ഞാന്‍ നിങ്ങള്‍ക്കു വിട്ടു തന്നിട്ട് ഞാന്‍ കണ്ട മറ്റൊരു കാര്യം പറയാം. മുല്ലപെരിയറില്‍ ഡാം കെട്ടാന്‍ അനുവദിക്കരുത് എന്ന് പറഞ്ഞു തമിഴര്‍ ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഒരു പ്ലാന്‍ കാണാന്‍ ഇടയായി. ആ പ്ലാന്‍ കൊണ്ട് അതിസമര്‍ഥമായി അവര്‍ പറയുന്നു പുതിയ ഡാം വന്നാല്‍ അവര്‍ക്ക് വെള്ളം ഇല്ല. വെറുതെ മറുപടി പറയാന്‍ പോലും നമ്മുടെ കയ്യില്‍ ഒരു ആധികാരിക പ്ലാന്‍ ഇല്ല. പിന്നെ എങ്ങനെ തമിഴനെ പറഞ്ഞു മനസിലാക്കും.
സുരേഷ് ഗോപി മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ചു മറ്റു സൂപ്പര്‍താരങ്ങള്‍ ഒന്നും തന്നെ പ്രതികരിച്ചു ഇല്ല എന്ന് പറഞ്ഞു തലങ്ങും വിലങ്ങും പോസ്റ്റ് കാണുകയുണ്ടായി. എന്താണ് ഈ പറയുന്ന താരങ്ങളുടെ തൊഴില്‍?? അഭിനയം, ചിലത് വെള്ളിത്തിരയില്‍ ചിലത് അല്ലാതെയും. പ്രതികരിക്കാതെ ഇരുന്നു അവര്‍ അവരുടെ തനിസ്വരൂപം കാണിച്ചു. കാപട്യം നിറഞ്ഞ അവരുടെ പ്രതികരണം ലഭിക്കാന്‍ വേണ്ടി വേമ്പല്‍ കൊള്ളേണ്ട ആവശ്യം നമുക്ക് ഉണ്ടോ?? പെറ്റമ്മയെക്കാള്‍ പ്രിയം അവര്‍ക്ക് പോറ്റമ്മയെ ആണ്. അതിനു ഉത്തമ ഉദാഹരണം കാണാന്‍ നമ്മുടെ വനംവകുപ്പ് മന്ത്രി ഗണേഷ്കുമാര് പ്രതികരിക്കുന്നത് എങ്ങനെ എന്ന് കണ്ടാല്‍ മതി. ഇതുവരെ വന്ന എല്ലാ പ്രതികരണവും ചുരുക്കത്തില്‍ പറയുന്നത് ഇത്രേ ഒള്ളു. മന്ത്രിപണി പോയാലും തനിക്ക് നാളെ കഞ്ഞി കുടിക്കാന്‍ പോറ്റമ്മ വേണം.ഇന്ന് മുല്ലപെരിയാര്‍ വിഷയത്തില്‍ ഓം പുരിയും പ്രകാശ്രാജും കേരളത്തിന് അനുകൂലമായി പ്രതികരിച്ചത് കാണാന്‍ ഇടയായി. അവര്‍ പ്രതികരിച്ചത് നല്ലത് തന്നെ പക്ഷേ അത് കണ്ടു മിണ്ടാട്ടമില്ലാത്ത നമ്മുടെ താരങ്ങള്‍ വല്ലോം മൊഴിയും എന്ന് നോക്കുകയല്ല വേണ്ടത്. പകരം ഒരു വിഷയം മനസിലാക്കണം മലയാളിയും തമിഴനും അല്ലാതെ മറ്റുള്ളവരും ഇത് മനസിലാക്കി തുടങ്ങിയിരിക്കുന്നു. അവര്‍ക്ക് സത്യം എന്തെന്ന് മനസിലായി. ഇത് വെറും വെള്ളത്തിന്റെ പ്രശനമല്ല 35 ലക്ഷം ജീവന്റെ പ്രശ്നം ആണെന്ന് മനസിലാക്കി തുടങ്ങിയിരിക്കുന്നു. ജനസംഖ്യയിലും ഭൂപ്രദേശത്തിലും തമിഴ്നാടിന് പിന്നില്‍ നില്ക്കുന്ന നമുക്ക് സത്യത്തില്‍ വിജയിക്കാന്‍ ബാക്കിയുള്ള ഇന്ത്യക്കാരന്റെ പിന്തുണ വേണം.നമ്മള് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്ന് ശപഥം എടുത്ത തമിഴനെ മറ്റുള്ളവന് പറഞ്ഞു വിശ്വസിപ്പിക്കണം.
ഞാന്‍ ഈ മുകളില്‍ പറഞ്ഞത് നേരത്തെ മാനത്ത് കണ്ടത് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല ജയലളിത ഇംഗ്ലീഷ് പത്രത്തില്‍ മുല്ലപെരിയാര്‍ സുരക്ഷിതം എന്ന് ഫുള്‍ പേജ് പരസ്യം അത് കളറില്‍ കൊടുത്തത്. എന്തായാലും തലൈവി അമ്മച്ചി പറഞ്ഞപോലെ ഇത് ഭുമാഫിയയുടെ റിസോര്‍ട്ട് സംരക്ഷിക്കാം ആണെങ്കില്‍ എനിക്ക് ഒരു ചിന്ന ഡൌട്ട്. വെള്ളത്തിന്റെ ലെവല്‍ കുറച്ചിട്ടു ഇപ്പൊ അഞ്ചു കൊല്ലമേ അയോല്ലല്ലോ, സമരം തുടങ്ങിയിട്ട് നാല്പതു വര്‍ഷം ആയെല്ലോ..അപ്പൊ ഇത് ഭാവി മുന്‍കൂട്ടി കണ്ടു ചെയ്തു തുടങ്ങിയ സമരം ആണോ ഇന്നലെ ഉണ്ടായ റിസോര്‍ട്ട് സംരക്ഷിക്കാന്‍. ചില ഇംഗ്ലീഷ് ദേശിയ പത്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത ഇന്ന് കാണാന്‍ ഇടയായി. മുല്ലപെരിയാര്‍ വിഷയം കാരണം തമിഴന്റെ പച്ചകറി ഒകെ ചീഞ്ഞു പോകുന്നു. അവരുടെ നേതാവ് വൈകോ തന്നെ അല്ലെ പച്ചകറിയും മറ്റും കേരളത്തിന് തരില്ല എന്ന് പ്രഖ്യാപിച്ചത്. നാട്ടില്‍ പല പച്ചകറിയുടെയും വില കൂടി. ഭാവിയില്‍ വെള്ളവും തരില്ല ഇപ്പൊ കഷ്ട്ടപെട്ടു ഉണ്ടാക്കിയ പച്ചകറിയും നശിപ്പിക്കുന്നു എന്ന് പറഞ്ഞു കേരളത്തിന് നേരെ കര്‍ഷകരെ തിരിച്ചു വിടാന്‍ അവിടത്തെ നേതാക്കള്‍ക്ക് ആയി എന്നത് സത്യം. കുമളിയില്‍ ഇന്ന് നടന്നു കര്‍ഷക മാര്‍ച്ച് അതിന്റെ തെളിവ്. ഇന്ന് മദ്ധ്യകേരളത്തിലെ ജനങ്ങളും തെക്കും വടക്കും കേരളത്തില്‍ നിന്ന് കുറച്ചു പേരും മാത്രം ഈ വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ അങ്ങ് ചെന്നൈ മുതല്‍ കന്യാകുമാരി വരെ ഉള്ള തമിഴന് ഒന്നടങ്ങാം ഈ വിഷയത്തില്‍ പ്രതികരിക്കുന്നു, മലയാളികളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നു. തമിഴനെക്കാള്‍ ബുദ്ധി ഉണ്ടന്ന് കരുതുന്ന നമ്മള് മലയാളികള്‍ അവരുടെ അതിവൈകാരികതയെ ബുദ്ധിപരമായി നേരിടണം.കയികപരമായി നേരിടാന്‍ ശ്രമിച്ചാല്‍ ഫലം എന്ത് എന്ന് ചെറുതായി അങ്ങും ഇങ്ങും കണ്ടില്ലേ. ബുദ്ധി ഉപയോഗിക്കു, മന്ത്രിമാരുടെ നിസംഗതയെ കണ്ടു പരിതപിക്കാതെ, അവരുടെ രാഷ്ട്രിയ നാടകങ്ങളില്‍ മതിഭ്രമികാതെ ഈ വിഷയത്തില്‍ ഒരു പരിഹാരം കാണാനു. കണ്ടേ തീരു.
ഡൌട്ട്: ഒരു എഞ്ചിനീയര്‍ കെ.സി. ജോര്‍ജ്ജ് പറഞ്ഞ ചെക്ക് ഡാമിന്റെ ആശയത്തെ കുറിച്ച് ഞാന്‍ മാധ്യമം പത്രത്തില്‍ അല്ലാതെ ഒരിടത്തും കണ്ടില്ല. എന്തുകൊണ്ട്??
4 അഭിപ്രായങ്ങൾ:
http://anilphil.blogspot.com/2011/12/blog-post_11.html
പുതിയ ഡാം : എതിര്‍ക്കേണ്ടത് എന്തുകൊണ്ട് ?
മുല്ലപെരിയാര്‍ ഒരു കുഴഞ്ഞ വിഷയം തന്നെയാണല്ലോ...
ഞാനും ബുലോകത്തെത്തി ഒന്ന് വന്നു നോക്കിയാലും
തുടക്കം; ബൂലോകത്ത് ആദ്യ കയ്യൊപ്പ് ചാര്‍ത്തല്‍.
ഏറ്റവും ഒടുക്കം കാര്യങ്ങള്‍ എവിടെ എത്തിനില്‍ക്കുന്നു..?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ