കഴിഞ്ഞ ഞായറാഴ്ച ലോകം കണ്ടത് മഹാനായ ഡാവഞ്ചിയുടെ അന്ത്യഅത്താഴത്തിന്റെ ചിത്രത്തെ വിക്രുതമാക്കികൊണ്ടുള്ള സി.പി.എം പോസ്റ്റര്‍ മത്തങ്ങാ ആക്കികൊണ്ടുള്ള മലയാള മനോരമ പത്രമാണ്. പള്ളിയും കഴിഞ്ഞിറങ്ങി വന്ന കുഞ്ഞാടുകള്‍ ഇത് കണ്ടു മൂകത്തു വിരല്‍ വെച്ച്. ചില കുഞ്ഞാടുകള്‍ ഇത് കൊണ്ട് രോക്ഷം കൊണ്ടു. രോക്ഷം കൊണ്ട കുഞ്ഞാടുകള്‍ ചില്ലരക്കാര്‍ അല്ലാത്തതുകൊണ്ടാണോ എന്ന് അറിയില്ല, പാര്‍ട്ടി പീലാത്തോസിനെ പോലെ ഈ ചെയ്തതില്‍ തങ്ങള്‍ക്കു പങ്കില്ല എന്ന് പറഞ്ഞു കൈ കഴുകി. ഈ കൈ കഴുകിയത് കണ്ടിട്ടും കലിപ്പ് തീരാത്ത കുഞ്ഞാടുകളെ നേരിട്ടോ എന്ന് പറഞ്ഞു പാര്‍ട്ടി സമ്മേളനം കൂടാന്‍ മുട്ടനാടുകള്‍ സ്ഥലം കാലിയാക്കി. ദേശാഭിമാനി ഒഴികെ മലയാളികള്‍ വായിക്കുന്ന എല്ലാ പത്രത്തിലും വലുതും ചെറുതുമായി ഈ വാര്‍ത്ത വന്നപ്പോഴും കുരിശില്‍ കയറ്റാന്‍ പാര്‍ട്ടിയുടെ സ്ഥിരം ശത്രുവായ മനോരമ മാത്രം. ഇത് മനോരമയുടെ മതവിദ്വേഷം വളര്‍ത്താനുള്ള ഗൂഡാലോചന ആണെന്ന് പാര്‍ട്ടി വചനം ആണ് കേള്‍ക്കാന്‍ കഴിഞ്ഞത്. അല്ല പണ്ടേ കൈയിലിരിപ്പ് മൂലം എന്തെല്ലും പ്രശ്നം ഉണ്ടായാലും, ഇനി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റാലും മനോരമയും സി.ഐ.എയെയും കുറ്റം പറഞ്ഞാല്‍ മതിയെല്ലോ.
പിന്നെ നേരം ഒന്ന് ഇരുട്ടി വെളുത്തപ്പോ അന്ത്യഅത്താഴത്തിന്റെ ലോകത്ത് ഇറങ്ങിയിട്ടുള്ള വിവിധ തരം കാര്‍ട്ടൂണുകള്‍ പൊക്കി പിടിച്ചു ഇത് ഒകെ കണ്ടിട്ട് ആരുടെയും മതവികാരം വ്രണപെട്ടില്ലേ എന്നാ ചോദ്യാവുമായി പല സഖാക്കന്മാരും ഫേസ്ബുക്കിലും അല്ലാത്തടതും എത്തിയതായി കാണപ്പെട്ടു. കുറ്റബോധം തോന്നിയത് കൊണ്ടാണോ ഇന്‍റര്‍നെറ്റില്‍ കുത്തിപിടിച്ചു ഇരുന്നു ഇതൊക്കെ കണ്ടുപിടിച്ചത് എന്ന് ഈ ഉള്ളവനു ചെറിയ ഒരു സംശയം. എന്തായാലും ഡാവഞ്ചിയുടെ ഈ ചിത്രത്തെ തൊട്ടു കളിച്ച അന്നൊക്കെ ചെറുതും വലുതുമായി വിവാദങ്ങള്‍ എവിടെങ്കിലും ഉയര്‍ന്നയിരിന്നു. കണ്സേപ്റ്റ് എടുക്കുന്നതും അതെ കേറി പണിയുന്നതും രണ്ടും രണ്ടാണെന്ന് മനസിലാക്കിയിട്ടു വേണം മുന്നേ പറഞ്ഞ വാചകത്തിനു പ്രതികരിക്കാന്‍.രണ്ടാം നാളും ഇതേ ചൊല്ലി കുഞ്ഞാടുകളും പാര്‍ട്ടിക്കാരും തമ്മില്‍ കോര്‍ത്തു.കോര്‍ത്തു കാണുമായിരിക്കും, സി.പി.എം- സി.പി ഐ പോര് നിറഞ്ഞ മനോരമ പത്രം മാത്രം ആണ് എനിക്ക് വായിക്കാന്‍ കിട്ടിയത്.അതും രണ്ടു പേജ്,അതില്‍ കണ്ടില്ല. കുഞ്ഞാടുകളുടെ അപ്പൊസ്തലനായ കുഞ്ഞൂഞ്ഞ് മതവികാരം കുത്തിപോക്കാന്‍ ഇറക്കിയ വാര്‍ത്ത ആണെന്ന് പാര്‍ട്ടി. ഇങ്ങനെ ഇളക്കിയാല്‍ ഇളകുന്ന മതവികാരം അല്ല കേരളത്തില്‍ ഉള്ളത് എന്ന് ഇന്നലെ വന്ന ചില കുട്ടി സഖാക്കളെക്കാളും നന്നായിട്ട് അറിയാം കുഞ്ഞുഞ്ഞിനു.അല്ലേല്‍ കേരളം എന്നേ ബി.ജെ.പി ഭരിച്ചെനെ. ഈ വിഷയത്തില്‍ മണി സാറിന്‍റെ ഡയലോഗ് ഒന്നും ഞാന്‍ കണ്ടില്ല കേട്ടോ. പുള്ളി ഇത് അറിഞ്ഞില്ലേ?? അതോ അറിഞ്ഞില്ലന്നു നടിക്കുവാണോ?
അപ്പൊ മൂന്നാം നാള്‍ എത്തി. അന്ന് ദേ പാര്‍ട്ടി പോസ്റ്റര്‍ ഉണ്ടാക്കിയ പാര്‍ട്ടിപ്രവര്‍ത്തകനെ പുറത്താക്കി. ഇന്നലെ വരെ തെറ്റ് ചെയ്തില്ല, പങ്കില്ല എന്ന് പറഞ്ഞ പാര്‍ട്ടി പെട്ടെന്ന് കുറ്റകാരനെ കണ്ടുപിടിച്ചു ശിക്ഷിക്കാന്‍ എന്താ കാരണം?? ഇനി പിറവം തിരഞ്ഞെടുപ്പ് തിയതി ഉടനെ എങ്ങാനും വരും എന്ന് വെല്ലോ വാര്‍ത്തയും കിട്ടിയിട്ടനവോ??എന്തായാലും പുറത്താക്കല്‍ നടപടിയിലുടെ പുറത്തു വന്നത് സി.പി.എം പാര്‍ട്ടിയുടെ കുറ്റസമ്മതം മാത്രം. പണ്ടേ ഉള്ള ക്രിസ്ത്യാനി വിരോദം ഒരു ദുര്‍ബല നിമിഷത്തില്‍ ഇങ്ങനെ ഉള്ള ഒരു പോസ്റ്റര്‍ ഉണ്ടാക്കാന്‍ ഇടയായത്. ക്രിസ്തുവിനെ കമ്മ്യൂണിസ്റ്റ് ആകി ചിത്രികരിച്ചാല്‍ വോട്ട് കിടുമോ സെക്രടറി സഖാവേ?? മതങ്ങള്‍ അവിട നില്‍ക്കട്ടെ. വിശ്വസിക്കുന്നവര്‍ വിശ്വസികട്ടെ. അല്ലാത്തവര്‍ അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക. ചുമ്മാ കേറി ചൊരിഞ്ഞു നാറ്റിക്കരുതെ.
1 അഭിപ്രായം:
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം വോട്ട്. എന്നതാണല്ലോ എല്ലാ പാർട്ടികളുടേയും സിദ്ധാന്തം. അപ്പൊ പിന്നെ ഇങ്ങനെ ഒക്കെ സംഭവിക്കുന്നതിൽ ഒരതിശയവുമില്ല. നന്നായി പറഞ്ഞൂ. ആശംസകൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ