2012, മാർച്ച് 6

തോറ്റു തുന്നം പാടിയില്ലേ, ഇനി ഏതാ പരിപാടി?


അങ്ങനെ ഒടുവില്‍ ഫലം പുറത്തു വന്നു. കഴിഞ്ഞതിലും മെച്ചമുണ്ട് എന്നാലും തോറ്റു. ഇത് എന്‍റെ കാര്യം ഒന്നുമല്ല പറഞ്ഞത് കേട്ടോ. അങ്ങ് ഡല്‍ഹിയില്‍ ഉള്ള നമ്മുടെ നാടിന്‍റെ ഭാവി വാഗ്ദാനം, യുവാക്കളുടെ പ്രിയങ്കരനായ, ശ്രീ രാഹുല്‍ഗാന്ധിയെ കുറിച്ച പറഞ്ഞത്. കക്ഷി എഴുതിയ പരിക്ഷയുടെ ഫലം ഇന്ന് പുറത്തു വന്നു. രാഷ്ട്രിയത്തിന്‍റെ കളരിയില്‍ തന്‍റെ കഴിവ് തെളിയിക്കാന്‍, കഴിഞ്ഞ കൊല്ലം നമ്മുടെ വി.എസ് സഖാവ് പറഞ്ഞപോലെ തന്‍ ഒരു അമുല്‍ ബേബി അല്ല എന്ന് കാണിക്കാന്‍ എഴുതിയ പരിക്ഷ ആയിരിന്നു ഉത്തര്‍പ്രദേശ്‌ തിരഞ്ഞെടുപ്പ്. ദേശിയ മാധ്യമങ്ങള്‍ ഈ തിരഞ്ഞെടുപ്പിനെ കഴിഞ്ഞ ഒരു കൊല്ലമായി 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ സെമിഫൈനല്‍ ആയി പൊക്കി കൊണ്ട് നടക്കുവായിരുന്നെല്ലോ. അടുത്ത് പ്രധാനമന്ത്രിയായി കോണ്‍ഗ്രസ്‌ ഉയര്‍ത്തി കാട്ടുന്ന രാഹുല്‍ഗാന്ധിക്ക്  തന്‍റെ രാഷ്ട്രിയ പാടവം വെളുപെടുത്താന്‍ ഉള്ള, ഈ പ്രധാനമന്ത്രി പനിക്ക് തനിക്ക് കെല്‍പ്പുണ്ട് എന്ന് കാണിക്കാന്‍ ഉള്ള അവസരം ആയിരിന്നു ഇത് എന്നായിരിന്നു മാധ്യമസംസാരം. നടന്നും ഓടിയും കുത്തിയിരിന്നും തലകുത്തി നിന്നും ഒകെ പയറ്റി നോക്കി എന്നിതും ഫലം പഴയത് പോലെ തന്നെ. തോറ്റു തുന്നം പാടി. സീറ്റ്‌ നില മെച്ചപ്പെട്ടെങ്കിലും പുറകില്‍ നിന്ന് ഒന്നാം സ്ഥാനത്ത് എത്താനേ രാഹുല്‍ നയിച്ച കോണ്‍ഗ്രസിനു കഴിഞ്ഞുള്ളു.

അല്ലെങ്കിലും ഞങ്ങള്‍ ആരും യു.പി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ ജയിക്കും എന്ന് പറഞ്ഞിട്ടില്ല എന്ന് കടുത്ത രാഹുല്‍ ആരാധകര്‍ക്ക് പറയാന്‍ തോന്നിയേക്കും. ശരിയാ, അങ്ങനെ പറഞ്ഞില്ല പക്ഷേ അടുത്ത സര്‍ക്കാര്‍ യു.പിയില്‍ രൂപികരിക്കാന്‍ തങ്ങളെ കൂടെ കൂട്ടണമെന്ന്  രീതിയില്‍ ഉള്ള പലരും ഡയലോഗ് ഇറക്കിയയിരിന്നു. മായാവതിയുടെ പോലെ അഴിമതിയും തോന്ന്യവാസവും ചെയ്ത ഒരു സര്‍ക്കാര്‍ ഭരിച്ചിട്ടും, അതിനു മുന്നേ മുലായം സിംഗ് യാദവ് നടത്തിയ ഗുണ്ടാ സര്‍ക്കാരിന്റെ ഓര്‍മ്മകള്‍ ജനങ്ങളില്‍ ഉണ്ടായിട്ടും അത് മുതലെടുക്കാന്‍ കഴിഞ്ഞില്ല എന്നത് നേതൃത്വത്തില്‍ ഉള്ള വിഴ്ച തന്നെയാണ്. തോറ്റിട്ടു ഞാന്‍ അതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു എന്ന് പറഞ്ഞാ അത് ഒരു ധീര പ്രവര്‍ത്തി ഒന്നുമല്ലന്നു എല്ലാവരും ഓര്‍ക്കണം. എന്തായാലും രാഹുല്‍ഗാന്ധി അടുത്ത പ്രധാനമന്ത്രി ആക്കും എന്ന് സ്വപ്നം കണ്ടു കഴിയുന്നവര്‍ക്ക് കുറെ അധികം കാലം കൂടെ സ്വപ്നമായി കാണാന്‍ കഴിയാം എന്നാ എനിക്ക് തോന്നുന്നേ. അതിന്‍റെ ഒരു ചെറിയ സൂചനയാണ് രാഹുല്‍ഗാന്ധിയുടെ സ്വന്തം മണ്ഡലമായ അമേഠിയില്‍ കോണ്‍ഗ്രസിനു നേരിട്ട തിരിച്ചടി നല്‍കുന്നത്. അത് കണ്ണ് തുറന്നു കണ്ടില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ലോക്സഭ ഒഴികെ എല്ലാടത്തും കറങ്ങി നടക്കാം. ഇപ്പൊ ഇടയ്ക്കു എങ്കില്‍ അങ്ങോട്ട്‌ ചെല്ലേണ്ടി വരാറുണ്ടെല്ലോ.

എന്തയാലും ഇത്രേം പറഞ്ഞു. എന്നാ ബാക്കി ഉള്ളത് കൂടെ ഈ അവസരത്തില്‍ അങ്ങ് പറയുവാ. അടുത്ത പ്രധാനമന്ത്രി എന്ന് പൊക്കി പിടിച്ചു കൊണ്ട് നടക്കുന്ന ഈ കക്ഷിക്ക് എന്ത് യോഗ്യത ഉണ്ട് ആ പദവിയിലേക്ക് ഉയര്‍ത്തി കാണിക്കാന്‍. പലപ്പോഴും രാഹുല്‍ഗാന്ധി, അടുത്ത പ്രധാനമന്ത്രി എന്ന് കേള്‍ക്കുമ്പോ മനസ്സില്‍ ഒരു പഴയ ചൊല്ല് ഓര്‍മ്മ വരും. "പണ്ട് എങ്ങാണ്ടോ അപ്പന്‍ ആനപുറത്തു കയറിയിട്ടുണ്ട് എന്ന് കരുതി മക്കളുടെ ചന്തിക്ക് തഴമ്പ് കാണുമോ". നെഹ്‌റു കുടുംബത്തില്‍ ജനിച്ചു എന്നല്ലാതെ എന്ത് മഹിമ ആണ് ഈ കക്ഷിക്ക് പറയാന്‍ ഉള്ളത്. രാഷ്ട്രിയത്തില്‍ വന്നിട്ട് കാലം കുറെ ആയെങ്കിലും ഇതുവരെ കൊള്ളാവുന്ന എന്തെങ്കിലും പരിപാടി ചെയ്തോ?? എന്തെല്ലും ചെയ്തതു പോകട്ടെ, വാ തുറന്നു വെല്ലോ പറഞ്ഞിട്ടുണ്ടോ. വാ തുറന്നാല്‍ പറയുന്നത് മൊത്തം അബദ്ധങ്ങള്‍ അല്ലെ ഒള്ളു. രാഷ്ട്രിയത്തില്‍ വേണ്ട നാക്കും പ്രവര്‍ത്തിയും ഇല്ലാതെ അടുത്ത പ്രധാനമന്ത്രി എന്ന് പറഞ്ഞു ഞെളിഞ്ഞു നടക്കാന്‍ നാണമില്ലേ?? കക്ഷിയെ പൊക്കി പിടിച്ചുകൊണ്ടു നടക്കുന്നവര്‍ക്ക് ബോധം-വിവരം എന്ന് പറഞ്ഞത് ലേശം പോലുമില്ലേ?? ഒരു കുടുംബത്തിന്‍റെ സ്വത്തായി മാറിയിരിക്കുകയാണ് ഈ ഇന്ത്യ മഹാരാജ്യം. നെഹ്രു കുടുംബത്തിലെ മക്കളും മരുമക്കളും മാറി മാറി ഭരിക്കും. ഇത് പണ്ട് ഉണ്ടായിരുന്ന രാജ്യഭരണം പോലെ ഉണ്ട്. മന്ദബുദ്ധി ആണെല്ലും ശരി, പിറന്നത് രാജകുടുംബത്തില്‍ ആണോ അവനാണ് അടുത്ത രാജാവ്.

ഒട്ടേറെ കഴിവുള്ള ആള്‍ക്കാര്‍ രാഷ്ട്രിയത്തിലേക്ക് വരാന്‍ മടിക്കുന്നത് ഈ മക്കള്‍ ഭരണം ഒന്ന് കൊണ്ട് മാത്രമാണ്. കേന്ദ്രത്തില്‍ നെഹ്രു കുടുംബം ആണെങ്കില്‍ സംസ്ഥാനങ്ങളില്‍ വേറെ കുടുംബങ്ങള്‍ ആണ്. അത് പേര് എടുത്തു പറയാതെ തന്നെ നിങ്ങള്‍ക്ക് മനസ്സിലാകുന്നത് ആണ്. അപ്പൊ പറഞ്ഞു വന്നത് രാഹുല്‍ഗാന്ധിയുടെ കാര്യം. ഇന്നത്തെ ഫലത്തോടെ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി ആക്കാന്‍ ഉള്ള ശ്രമം കോണ്‍ഗ്രസ്‌ ഉപേക്ഷിക്കുന്നതാണ് നല്ലത്. ചുമ്മാ തോന്ന്യവാസം ഒരു ഉത്തരവാദിത്വവും ഇല്ലാതെ നടക്കുന്ന ഒരുത്തനെ പിടിച്ചു പ്രധാനമന്ത്രി ആക്കുവണേല്‍, എന്‍റെ അഭിപ്രായത്തില്‍ അതിലും ആയിരം ഇരട്ടി യോഗ്യന്‍ സന്തോഷ്‌ പണ്ഡിറ്റ്‌ ആണ്. അപ്പൊ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയോട് ഒരു ചോദ്യത്തോടെ ഇത് ഇവിടെ നിര്‍ത്തുന്നു. തോറ്റു തുന്നം പാടിയില്ലേ, ഇനി ഏതാ പരിപാടി?? കാവിലെ പാടു മല്‍സരത്തില്‍ കാണാം എന്നായിരിക്കും മറുപടി.

3 അഭിപ്രായങ്ങൾ:

khaadu.. പറഞ്ഞു...

ആയിരം ഇരട്ടി യോഗ്യന്‍ സന്തോഷ്‌ പണ്ഡിറ്റ്‌ ആണ്.

khaadu.. പറഞ്ഞു...

ആയിരം ഇരട്ടി യോഗ്യന്‍ സന്തോഷ്‌ പണ്ഡിറ്റ്‌ ആണ്.പുള്ളിയയാല്‍ എല്ലാ വകുപ്പും ഒറ്റയ്ക്ക് നോക്കിക്കോളും...

മണ്ടൂസന്‍ പറഞ്ഞു...

ഒട്ടേറെ കഴിവുള്ള ആള്‍ക്കാര്‍ രാഷ്ട്രിയത്തിലേക്ക് വരാന്‍ മടിക്കുന്നത് ഈ മക്കള്‍ ഭരണം ഒന്ന് കൊണ്ട് മാത്രമാണ്.

ഇനി നമുക്ക് കാവിലെ പാട്ട് മത്സരത്തിനു കാണാം. അതിന് ഇതുപോലുള്ള മസിൽ പ്രയോഗമല്ല. പുത്തി വേണം പുത്തി. നന്നായിട്ടുണ്ട് വിശകലനം. ആശംസകൾ