ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നാണ് എന്തെങ്കിലും കുത്തികുറിക്കാന്‍ ഒന്ന് ഇരിക്കാന്‍ സമയം കിട്ടിയത്. ശരിക്കും പറഞ്ഞാല്‍ എഴുത്ത് മാത്രമല്ല ബ്ലോഗ് വായനയും നിറുത്തിയിട്ടു കുറച്ചു കാലമായി. "നീ എന്താ ബ്ലോഗ് നിറുത്തിയോ???" "എന്താ ഒന്നും എഴുതാത്തത്??? " "നിന്റെ പോസ്റ്റ് ഒന്നും കാണുനില്ലല്ലോ???" എന്നാ ചോദ്യം ഇപ്പൊ സ്ഥിരമായി കുട്ടുകാരുടെ ഇടയില്‍ നിന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഒത്തിരി ഒത്തിരി പ്രതികരിക്കാന്‍ പറ്റിയ വിഷയങ്ങള്‍ വന്നു പോയി എങ്കിലും, അതിനെ കുറിച്ച് ഒരു വാക്ക് എഴുതുന്നത് പോയിട്ട് മറ്റുള്ളവര്‍ എഴുതിയത് വായിക്കാന്‍ പോലും പറ്റാത്ത ഒരു അവസ്ഥയില്‍ ആയിരിന്നു ഇത്രെയും നാള്. പ്രധാനമായും രണ്ടു കാരണങ്ങള്‍ കൊണ്ട് ആണ് ബ്ലോഗിങ്ങില്‍ ഇന്ന് വിട്ടു നില്കേണ്ടി വന്നത്. അതില്‍ ഒന്നാമതായ കാരണം ബ്ലോഗ് എഴുതാനും വായിക്കാനും വേണ്ട അവശ്യവസ്തുവായ എന്റെ കമ്പ്യൂട്ടര്‍ കുറച്ചു കാലമായി പ്രവര്‍ത്തനം നിലച്ചു കിടക്കുവയിരിന്നു.ഈ ബ്ലോഗ് എഴുതാന്‍ തുടങ്ങിയ കാലത്ത് തന്നെ ഉള്ളിലെ പല ഭാഗങ്ങളും വാര്ധിക്യസ ഹജമായ രോഗങ്ങള്‍ ബാധിച്ചു ഇരുപ്പായിരിന്നു. അത് അതിന്റെ മുര്ധിന്യവസ്ഥയില് എത്തിയതോടെ പ്രവര്‍ത്തനം നിലച്ചു. ഏറ്റവും ഒടുവില്‍ വിവിധ ട്രാന്‍സ്പ്ലാന്റ്റേന്‍ നടത്തിയതിനു ശേഷം ആണ് ഇന്ന് ഇത്രയെങ്കിലും എനിക്ക് എഴുതാന്‍ കഴിയുന്ന പരുവത്തില്‍ ആയതു.
മറ്റൊരു പ്രധാന കാരണം, ഈ ബ്ലോഗ്ഗിന്റെ ജന്മസ്ഥലമായിരുന്ന മൈസൂര്‍ നഗരത്തോട് വിട പറഞ്ഞു. ഇപ്പൊ കേരളത്തിന്റെ ഇങ്ങേ തലയ്ക്കു നമ്മുടെ തലസ്ഥാന നഗരിയില്‍ ഞാന്‍ എത്തിയിട്ട് ഒരു മാസം ആകാറായി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ തലസ്ഥാന നഗരിയുടെ ഒരു മൂലയ്ക്ക് ഇരുന്നു എന്തെകിലും ഒകെ കുത്തി കുറിക്കുന്നതാവും. മൈസൂര്‍ നഗരത്തില്‍ നിന്ന് എങ്ങനെയും മാറണം എന്നാ തീരുമാനത്തില്‍ ആയിരിന്നു. അങ്ങനെ ഒരു തീരുമാനം എടുക്കാന്‍ കാരണക്കാര്‍ ചില തമിഴന്മാര് ആയിരിന്നു. മുല്ലപെരിയാര്‍ പ്രശ്നം കൊണ്ട് ആണോ അതോ വേറെ വെല്ലോ പ്രശ്നം ആണോ എന്ന് അറിയില്ല, മലയാളികളെ ടാര്‍ഗറ്റ് ചെയ്തു പാര പണിയുകയായിരിന്നു അവര്‍. ഒന്നിന്നു പുറകെ ഒന്നൊന്നായി വന്ന പാരകള്‍ ഒഴിഞ്ഞും തടുത്തും മടുത്തു തുടങ്ങിയപ്പോ നാട്ടിലേക്ക് പോരാന്‍ അവസരം ലഭിച്ചത്.( പാരകള്‍ എന്തോകെ ആയിരിന്നു എന്നും അത് ഞാന്‍ എങ്ങനെ തടുത്തു എന്നതും സമയം കിട്ടുമ്പോ വിശദമായി വേറെ ഒരു പോസ്റ്റില്‍ എഴുതുന്നതായിരിക്കും) എന്തായാലും നാട്ടിലേക്ക് വരുന്നതിന്റെ തിരക്കിലും ഇവിടേ വന്നു നില ഉറപ്പികുന്നതിന്റെയും ബഹളത്തിന്റെ ഇടയില്‍ കമ്പ്യൂട്ടരിന്റെ ട്രാന്‍സ്പ്ലാന്റ് ഓപറേഷന് വൈകി. അങ്ങനെ ബാംഗ്ലൂര്‍ കറങ്ങാന്‍ പോയതിന്റെ ഇടയില്‍ വീണു കിട്ടിയ മൈസൂരിലെ ജോലിയും അതിനെ തുടര്‍ന്ന് ഉള്ള അവിടത്തെ ജീവിതവും ഓര്‍മകളായി. ഇനി ഈ തലസ്ഥാന നഗരിയില്‍ പുതിയ ജോലിയും പുതിയ രീതികളും ഒട്ടനവധി പുതിയ കൂട്ടുകാരുമായി ഈ പഴയ ഞാന്‍ വരാന്‍ പോകുന്ന പുതിയ സംഭവങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും വേണ്ടി കാത്തിരിക്കുന്നു.
തിരിച്ചുവരവിന് ഈ പോസ്റ്റിനു പകരം എന്തെങ്കിലും ജനശ്രദ്ധ ആര്‍ജിച്ച വിഷയം എഴുതണം എന്ന് കരുതിയതാ. പക്ഷേ ചുറ്റും അങ്ങനെ കാര്യമായ വിശേഷങ്ങള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കണ്ടെത്തിയ ചില വിഷയങ്ങളില്‍ എഴുതാന്‍ മാത്രം കാര്യമായ വിവരങ്ങള്‍ എനിക്ക് കിട്ടിയില്ല താനും. ഇനി മുടങ്ങാതെ എഴുതാന്‍ കഴിയും എന്നാ വിശ്വാസത്തില്‍ നിറുത്തുന്നു. ഇത് വായിക്കാന്‍ സന്മനസ്സു കാണിച്ച നിങ്ങളുടെ വിലപെട്ട സമയം നഷ്ട്ടപെടുതിയത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. അടുത്ത പോസ്റ്റ് ഇടും വരെ ഗുഡ് ബൈ. ദീപാവലി ആശംസകള്‍.
2 അഭിപ്രായങ്ങൾ:
സു സ്വാഗതം :)
....ന്നാപ്പിന്നെ ഇനി വിശേഷങ്ങളിങ്ങട് പോരട്ടേ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ