അടുത്തിടെ അരങ്ങേറിയ ഒരു ചെറിയ ഒരു സംഭവം ആണു ഇത്. സംഭവ സ്ഥലം ഒരു ഐ.ടി കമ്പനി ആണു. അവിടെ അന്തപ്പനും കുട്ടപ്പനും ഒരേ പ്രോജെക്ടില്‍ പണി എടുക്കുന്നവര്‍. സമയം നട്ടുച്ച. വിശപ്പിന്‍റെ വിളി അങ്ങ് മുര്ധന്ന്യവസ്ഥയില്‍ എത്തി നില്‍ക്കുന്ന സമയം.കാന്റീനില്‍ കഴിക്കാന്‍ പോകുവായിരുന്ന എന്നെ കണ്ടു ഞങ്ങളും കൂടെ ഉണ്ടന്നു പറഞ്ഞു രണ്ടു പേരും എന്‍റെ കൂടെ ലിഫ്റ്റിന്‍റെ അടുത്ത് എത്തി. പെട്ടന്ന് ഇപ്പൊ വരാം എന്നു പറഞ്ഞു അന്തപ്പന്‍ മുങ്ങി. കക്ഷി ഒന്ന് toilet വരെ പോയതാ. ശരി, എന്നാ അന്തപ്പന്‍ വന്നിട്ട് പോയാ മതിയെന്ന് കുട്ടപ്പന്‍. പത്തു മിനിറ്റ് കഴിഞ്ഞിട്ടും അന്തപ്പന്‍റെ പൊടി പോല്ലും ഇല്ലാ. അവനെ തപ്പി കുട്ടപ്പനും toiletല്‍ കേറി. "അന്തപ്പോ അന്തപ്പോ" അവിടെ നിന്ന് വിളിച്ചു കൂവാന്‍ തുടങി. അന്തപ്പന്‍ ഈ വിളി ഒകെ കേട്ടെങ്കിലും തിരിച്ചു മറുപടി പറയാന്‍ ഒരു നാണം. അതുകൊണ്ട് മിണ്ടാതെ ഇരുന്നു. കുട്ടപ്പന് ഇത് മനസിലയിട്ടാണോ അല്ലയോ എന്നു അറിയില്ല, മൊബൈല്‍ എടുത്തു അന്തപ്പനെ വിളിക്കാന്‍ തുടങി. നാണംകുണുങ്ങിയായ അന്തപ്പന്‍ ആ കാള്‍ കട്ട് ചെയ്തു. സാധാരണ കാള്‍ കട്ട് ചെയ്താ കേള്‍ക്കുന്ന "യുസര്‍ ബിസി" എന്നാ മെസ്സേജ് കേട്ട് കുട്ടപ്പന്‍ വെളിയില്‍ ഇറങ്ങി. അന്നിട്ട് എന്നോട് വന്നു പറഞ്ഞു.
" അന്തപ്പന്‍ ബിസിയാന്നു മൊബൈലില്‍ വിളിച്ചപ്പോ മൊബൈല്‍ കമ്പനിക്കാര് പെണ്‍കൊച്ചു പറഞ്ഞു "
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ