"കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ചിലപ്പോ സ്മാര്‍ട്ട് സിറ്റി പദ്ധതി നടന്നേക്കും." ഇന്ന് രാവിലെ പത്രം വായിച്ചുകൊണ്ടിരുന്ന എന്‍റെ കുട്ടുകാരന്‍ പറയുന്നത് കേട്ട് ഞാന്‍ അല്‍പ്പ നേരം ഒന്ന് ഓര്‍ത്തു, സ്മാര്‍ട്ട് സിറ്റി എന്നാ ഈ വാക്ക് കേള്‍ക്കാന്‍ തുടങ്ങിയിട്ടു ഇപോ കൊല്ലം എത്ര ആയി? കൃതിയമായി ഓര്‍ത്താല്‍ 2003 ല്‍. ഞാന്‍ എന്‍ട്രന്‍സ് കോച്ചിംഗ് ചെയ്തുകൊണ്ടിരുന്ന കാലം. അന്ന് ക്ലാസ്സില്‍ കൂടെ പഠിച്ച ആരോ " നമ്മുടെ പഠിത്തം കയിയുംബോലേക്കും ഇത് ആയാല്‍ നാട്ടില്‍ തന്നെ ജോലി ചെയ്യമെല്ലോ" എന്ന് പറഞ്ഞത് ഓര്‍ക്കുന്നു. പിന്നെ എന്തോകെ കോലാഹലങ്ങള്‍ ആയിരിന്നു. അവസാനം 2006ല്‍ ഒരു കരാര്‍ ഒപ്പിട്ടു ആ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കി സ്ഥലം വിട്ടു. പിന്നെ ഇതുവരെ എന്തു പറ്റിയോ ആവോ ?? . വിപ്ലവത്തിന്‍റെ കൊടി പാറിച്ച കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ എത്തി, പക്ഷേ ഒന്നും നടനില്ല. ഇടയ്കിടെ മറന്നു പോകാതെ ഇരിക്കാന്‍ സ്മാര്‍ട്ട് സിറ്റി എന്നാ പേര് പറയുനുണ്ട്. ഞാന്‍ ആണെകില്‍ പഠിത്തവും കഴിഞ്ഞു വേറെ നാട്ടില്‍ വന്നു ജോലി ചെയുന്നു. ഇപ്പോഴും ചര്‍ച്ച മാത്രം നടക്കുന്നു. കേട്ട് കേട്ട് തഴംഭിച്ച ഈ പേര് എല്ലാവര്‍ക്കും മടുത്തു. ഇത് വെറും ഒരു രാഷ്ടിയ വാഗ്ദാനം മാത്രമനു മനസിലായി. ഏങ്കിലും ആ സ്വപ്നം നടന്നിരുന്നെകില്‍ എന്ന് വെറുതെ ആശിച്ചു പോകുവയിരിന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ