ഞായറായ്ച ഒരു ദിവസമാണ് ഈ തിരക്കേറിയ ഓഫിസ് ജീവിതത്തില്‍ വിശ്രമിക്കാന്‍ ലഭിക്കുന്നത്. എന്നാ ആ ദിവസമും സുര്യന്‍ തലയ്ക്കു മുകളില്‍ വരുംവരെ സ്വസ്ഥമായി കിടന്നു ഉറങ്ങാന്‍ സമ്മതിക്കില്ലാന്നു വെച്ച എന്നാ ചെയനാ. അതിനു ഉത്തരവാദി എന്‍റെ ഹോസ്റ്റലില്‍ ഉള്ള പ്രവീണ്‍ ആണു.അതിരാവിലെ തന്നെ ക്രിക്കറ്റ് കളിയ്ക്കാന്‍ വാടാ എന്നു പറഞ്ഞു ആശാന്‍ കതകു തള്ളി പൊളിക്കുന്ന ശബ്ദം കാരണം സ്വപനലോകത്തു നിന്ന് പെട്ടെന്ന് വിട വാങ്ങി കതക് തുറന്നു. ആശാന്‍റെ ശബ്ദത്തെ കുറിച്ച് പറയുകയണേല്‍, ഓഫീസില്‍ അവന്‍ ഫോണില്‍ സംസാരിക്കുമ്പോ ആറു വരി അകലെ ഉള്ള ക്യുബിക്കളില്‍ ഇരിക്കുന്ന ആള്‍ക്ക് വളരെ വ്യക്തമായി കേള്‍ക്കാം. അപ്പൊ അവന്‍റെ ശബ്ദത്തിനു പുറമേ കതകേല്‍ ഉള്ള തട്ടുംക്കുടെ ആകുമ്പോ കുംഭകര്‍ണന്‍ പോലും എഴുനേല്‍ക്കും, പിന്നെ എന്നെ പോലത്തെ ഒരു സാധാരണ മനുഷ്യന്‍റെ കാര്യം പറയേണ്ടതുണ്ടോ . തൊട്ടടുത്ത മുറിയിലെ രഞ്ജിത് തന്‍റെ കുംഭകര്‍ണ സേവക്കു ഭംഗം വന്ന കലിപ്പില്‍ "ഇന്ന് മഴ പെയ്യെനെ" എന്നു പ്രാക്കുന്നത് കേള്‍ക്കാം.
അവസാനം ഹോസ്റ്റലില്‍ അന്ന് ഉണ്ടായിരുന്ന എല്ലാവരെയും കുത്തിപൊക്കി പ്രവീണ്‍ ഗ്രൗണ്ടില്‍ എത്തി. ക്രിക്കറ്റ് കളി തുടങ്ങിയ പിന്നെ അവന്‍ അതില്‍ അങ്ങ് മുഴക്കി ഇരിക്കും. അവന്‍ ഉള്ള ടീം തന്നെ ജയിക്കണം. ആ ടീം എങ്ങന്നും തോറ്റാ പിന്നെ പറയേണ്ട, അവന്‍റെ ടീം ജയിക്കും വരെ മാച്ച് വെക്കും. ഒരു ഇട്ടാവട്ടത്തില്‍ ഉള്ള ഒരു ബാറ്റ്മിന്ടെന്‍ കോര്‍ട്ടില്‍ ആ ഈ മത്സരം ഒകെ. അവിടെ മുടിഞ്ഞ സ്പീഡില്‍ അവന്‍റെ ഏറും. ബാറ്റ് ചെയ്യാന്‍ നില്‍ക്കുന്നവന്‍ പന്ത് കണ്ടാല്‍ ആയി. ആ കോര്‍ട്ട് മൊത്തം അവന്‍റെ ടീം നിറഞ്ഞു നില്‍ക്കുവ. അബത്തതില്‍ വെല്ലോ റണ്‍ വന്ന ആയി. അങ്ങനെ രാവിലെ 10നു തുടങ്ങിയ ക്രിക്കറ്റ് കളി വൈകുന്നേരം 6 മണിക്കാനു അവസാനിച്ചേ. എല്ലാവരും ഒരു പൊരി വെയിലത്ത് കളിച്ച ക്ഷീണവും നല്ല ഒരു അവധി ദിവസം ഇങ്ങനെ കളഞ്ഞു കുളിച്ച ദേഷ്യവും കലര്‍ന്ന പ്രവീണ്‍ന്‍റെ മുഖ്‌ത്തോട്ടു ഒരു നോട്ടം പാസ് ആകി എല്ലാവരും അവനവന്‍റെ റൂമിലേക്ക് പോയി. എല്ലാവരുടെയും ആ നോട്ടം കണ്ടുകൊണ്ടാകും ആശാന്‍ രാത്രി ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോ ഇങ്ങനെ പറഞ്ഞെ.
" ഡാ, ഇങ്ങനെ ഞാന്‍ എല്ലാവരെയും എല്ലാ ഞായറായ്ചയും കളിക്കാന്‍ വിളിച്ചാ ഒരു മാസം കഴിയുമ്പോ ഞാന്‍ മാത്രമേ ഇവിടേ കാണു. ബാക്കി ഉള്ളവര്‍ എല്ലാം ഹോസ്റ്റല്‍ vacate ചെയ്തു ജീവനും കൊണ്ട് ഓടും"
1 അഭിപ്രായം:
gud one..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ