
ഈ കഴിഞ്ഞ ടെസ്റ്റ് പരമ്പര കളിക്കുന്ന ഇന്ത്യന്‍ ടീമിനെ കണ്ടപ്പോ എനിക്ക് തോന്നിയത് ടെസ്റ്റ് ക്രിക്കറ്റ് ആണ് യഥാര്‍ത്ഥ ക്രിക്കറ്റ് എന്ന് പലരും മറന്നിരിക്കുന്നു എന്നാണ്. കുട്ടി
ക്രികെറ്റ് കളിച്ചു അതില്‍ തിളങ്ങിയ പലരും ആണ് വന്നു പയറ്റുന്നെ. പിന്നെ കൂട്ടത്തില്‍ കുറെ കിളവന്മാരും, അല്ല ആ കിളവന്മാര് ഇത്രേം കാലം കളിച്ചതുകൊണ്ട് കളി ഒകെ ജയിച്ചു പോന്നു. ടെസ്റ്റ് ക്രിക്കറ്റ് എന്നാ ഇപ്പൊ എല്ലാവര്ക്കും ബോര്‍ ആയ ഒന്നാണ്. അഞ്ചു ദിവസം കിടന്നു കളിക്കണം. അതിനു മടി. കുട്ടി ക്രിക്കറ്റ് ആകുമ്പോ അല്‍പ്പ നേരം കഷ്ട്ടപെട്ടാല്‍ മതി കൈ നിറയെ കാശും ഗാലറി നിറയെ കളികളും തുള്ളന്‍ ചീര്‍ലീടെര്സും. അതിന്റെ മത്ത് പിടിച്ചു നടക്കുന്നവര്‍ ടെസ്റ്റ് കളിച്ചാല്‍ ഇങ്ങനെ അല്ലെ വരൂ. അതും ഓരോ ടെസ്റ്റ് കഴിയുമ്പോ തോല്‍വിയുടെ ആഘാതം കൂടി കൂടി വരുവല്ലയിരിന്നോ. എല്ലാവരും പുചിച്ചു തള്ളിയ ദ്രാവിഡ് ഉള്ളതുകൊണ്ട് തോല്‍വികളുടെ പുതിയ റെക്കോര്‍ഡ് സൃഷ്ട്ടിക്കപെട്ടില്ല. ട്വന്റി ട്വന്റി തുടങ്ങിയപ്പോ പല ക്രിക്കറ്റ് പ്രേമികളും ടെസ്റ്റ് ക്രിക്കറ്റ് കാണാന്‍ ആളെ കിട്ടില്ലാതെ അത് അന്ന്യം നിന്ന് പോകും എന്ന് ആശങ്ക പ്രകടിപ്പിച്ചയിരിന്നു. ഇന്ത്യന്‍ ടീം ഇങ്ങനെ പ്രകടനങ്ങള്‍ ഭാവിയിലും കാണിച്ചാല്‍ ക്രിക്കറ്റ് ലോകത്തെ വമ്പന്മാരായ ആയ നമ്മുടെ ക്രിക്കറ്റ് ബോര്‍ഡ് തന്നെ അത് നിറുത്തും, വീണ്ടും നാണക്കേട് ഒഴിവാക്കാന്‍.
പണ്ടേ ധോണി വലിയ താരം ആണെന്ന വിചാരം ഒന്നും എനിക്ക് ഇല്ല. കോപ്പി ബുക്ക്
ഷോട്ടുകളില്‍ നിന്ന് വേറിട്ട് എങ്ങനെയോ ബാറ്റ് ചെയുന്ന ഒരു കളിക്കാരന്‍. ക്യാപ്റ്റന്‍ എന്നാ നിലക്കും വലിയ സംഭവം അല്ല പുള്ളി. സൗരവ് ഗാംഗുലി വാര്‍ത്തു എടുത്തു വെച്ച ഒരു യുവനിരയെ സാമാന്യം കുഴപ്പമില്ലാതെ നയിച്ചത് കൊണ്ട ആണ് ഈ കണ്ട നേട്ടങ്ങള്‍ ഒകെ കൈവരിച്ചേ. ഗ്രെഗ് ചാപ്പല്‍ കുത്തിത്തിരിപ്പും മറ്റും കാണിച്ചു ഇല്ലായിരുന്നേല്‍ ചിലപ്പോ ഗാംഗുലി ഉള്ളപ്പോ തന്നെ ഇതൊകെ കൈവരിച്ചെനെ. ഈ നേട്ടങ്ങള്‍ക്ക് ധോനിയെക്കള്‍ പ്രശംസികേണ്ടത് ഗാരി ക്രിസ്റ്റെന്‍ ആണ് എന്നതാ സത്യം. പഴയ കാര്യം വിട്. ഇപ്പോള്‍ ധോണി പഴയ ധോണി അല്ല എന്നത് വ്യക്തം. ബാറ്റിംഗ് ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന അവസ്ഥ ഇതിനു മുന്‍പും കണ്ടിട്ടുള്ളതാ, പക്ഷേ ഈ തവണ ഒരു ആത്മവിശ്വാസകുറവ് വളരെ പ്രകടമായി കാണാമായിരിന്നു. വെസ്റ്റ് ഇന്‍ഡീസ്സുമായി ഉള്ള അവസാന ടെസ്റ്റില്‍ ജയിക്കാന്‍ നോക്കാതെ സമനില വഴങ്ങിയത് ആണ് ഒരു ലക്ഷണം. ധോണി കുറച്ചു നാള്‍ വിട്ടു നില്‍കുന്നത ഉചിതം എന്നാ എന്‍റെ അഭിപ്രായം. ഫോമും ആത്മവിശ്വാസവും വീണ്ടെടുക്കാം പിന്നെ വേറെ വെല്ലോരെയും ക്യാപ്റ്റന്‍ പണിക്കു പറ്റുമോന്നു പരിക്ഷിക്കുകയും ചെയ്യാം.

പണ്ടേ ധോണി വലിയ താരം ആണെന്ന വിചാരം ഒന്നും എനിക്ക് ഇല്ല. കോപ്പി ബുക്ക്


ശരിക്കും പറഞ്ഞാല്‍ കളിക്കാരും ബോര്‍ഡും കുട്ടി ക്രിക്കറ്റില്‍ നിന്ന് കിട്ടുന്ന ലാഭത്തിന്‍റെ പുറകിലാ. കളിയ്ക്കാന്‍ അറിയാന്‍ മേലഞ്ഞിട്ടു ഒന്നംല്ല. നോക്കിക്കോ ഏകദിനം തോല്‍ക്കുവനെലും കഷ്ട്ടിച്ചേ തോല്‍ക്കു. കളികാര്‍ക്ക് ടെസ്റ്റ് ക്രിക്കറ്റിനോട് ഉള്ള ഈ പുച്ച മനോഭാവവും അലസതയും ആണ് ഈ നാണംകെട്ട തോല്‍വിക്ക് കാരണം.നാട്ടില്‍ വെച്ച് അടുത്തെങ്ങും ഇനി ടെസ്റ്റ് പരമ്പര ഇല്ല, അല്ലേല്‍ ജയിച്ചു വരമായിരിന്നു. ഇനി അടുത്ത ടെസ്റ്റ് പരമ്പര ഈ വര്‍ഷം അവസാനമേ ഒള്ളു അങ്ങ് ഓസ്ട്രിലിയയില്‍ വെച്ച്. അതിനും പോയി ഇതിലും മനോഹരമായി നാണം കേടുമോ???