കേരളത്തില്‍ ഹര്‍ത്താല്‍ നടക്കുന്നത് പുതുമ ഉള്ള കാര്യം ഒന്നുമല്ല. എന്തിനും ഏതിനും ഹര്‍ത്താല്‍ നടത്തി ശീലിച്ചു ശീലിച്ചു ഇപ്പൊ മാസത്തില്‍ ഒരു ഹര്‍ത്താല്‍ എങ്കിലും ഇല്ലെങ്കില്‍ ശരി ആകില്ല എന്നാ അവസ്ഥയില്‍ ആണ്. ഈ കഴിഞ്ഞ ദിവസം കോലഞ്ചേരിയില്‍ ഒരു മണിക്കൂര്‍ ഹര്‍ത്താല്‍, ഇന്നലെ തിരുവനന്തപുരത്ത് ഹര്‍ത്താല്‍,നാളെ സംസ്ഥാനം മൊത്തം ഹര്‍ത്താല്‍, ഈ മാസത്തെ കോട്ട തീര്‍ന്നു.പക്ഷേ ഇത് കഴിഞ്ഞും പത്തു ദിവസം കൂടി ഉണ്ട് മാസം തീരാന്‍. ആരെങ്കിലും തുമ്മിയെന്നും ചീറ്റിയെന്നും പറഞ്ഞു മിനിമം രണ്ടു എണ്ണം കൂടി നടത്താം. എന്തിനാ ഈ ഹര്‍ത്താല്‍ ഒകെ നടത്തുന്നെ എന്ന് ചോദിച്ചാല്‍, പ്രതിഷേധം രേഖപെടുത്തനാണ് ഇത് ചെയ്യുന്നേ. ആരുടെ പ്രതിഷേധം?? പണ്ട് ഇതിന്‍റെ പേര് ബന്ദ് എന്ന് ആയിരിന്നു, പിന്നിട് സുപ്രീം കോടതി അത് പറ്റില്ല എന്ന് പറഞ്ഞപ്പോ ഹര്‍ത്താല്‍ എന്ന് പേര് മാറ്റി.
ഇനി വിഷയത്തിലേക്ക് വരാം. ഇന്നലെ തിരുവനതപുരത്ത് നടന്ന ഹര്‍ത്താല്‍ എന്തിനു ആയിരിന്നു??? പെട്രോള്‍ വിലവര്‍ധനയെ തുടര്‍ന്ന് വെള്ളിയാഴ്ച നടന്ന സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ ലാത്തിചാര്‍ജ്ജില്‍ (ദേശാഭിമാനി ലേഖകന്‍റെ ഭാഷ്യം പ്രകാരം പോലീസിന്‍റെ നരനായാട്ട്) പ്രതിഷേധിച്ചു. അതിനു ജനം എന്ത് പിഴച്ചു?? എന്തിനാ പാവപെട്ടവന്റെ കഞ്ഞിയില്‍ വീണ്ടും പാറ്റ ഇടുന്നെ?? പോലീസ് ആണ് തല്ലിയത് എങ്കില്‍ പോയി പോലീസ് സ്റ്റേനിന്റെ മുന്നില്‍ പോയി സമരം ചെയ്യ്. അല്ലാതെ ജനജീവിതം സ്തംഭിപ്പിക്കുക അല്ല ചെയണ്ടത്. പോലീസിന്‍റെ നരനായാട്ട് ഒന്നുമല്ല നടന്നത് എന്നത് വ്യക്തം, ഇന്നലെ നടന്ന ആക്രമണവും ഒകെ വെച്ച് നോക്കിയാല്‍ കൊച്ചു കുട്ടിക്ക് പോലും മനസ്സിലാകും വെള്ളിയാഴ്ച ആരാ കുഴപ്പം ഉണ്ടാക്കിയത് എന്ന്. വെള്ളിയാഴ്ച മൂന്ന് വണ്ടി കത്തിച്ചു, ഇന്നലെ കുറെ ട്രാന്‍സ്പോര്‍ട്ട് ബസ്സിന്‍റെ ചില്ല് അടിച്ചു തകര്‍ത്തു. ഇവയൊന്നും അമേരിക്ക കാശു മുടക്കി മേടിച്ചു ഇട്ടിരിക്കുന്ന വസ്തുക്കള്‍ അല്ലല്ലോ ഞാനും ഇതു വായിക്കുന്ന നിങ്ങളും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവനും നല്‍കുന്ന നികുതി പണം കൊണ്ട് മേടിച്ചതല്ലേ.
ഇന്നലെ നടന്ന ഹര്‍ത്താല്‍ തിരുവനന്തപുരത്ത് മാത്രം ആണ്. തലസ്ഥാനത്തു നിന്ന് മറ്റു ജില്ലകളിലേക്ക് പോകേണ്ട ആള്‍ക്കാര്‍ ഉണ്ട്. അവര്‍ ആശ്രയിക്കുന്ന ട്രാന്‍സ്പോര്‍ട്ട് ബസ് എങ്കിലും ഓടിക്കാന്‍ അനുവദിക്കുക എന്നത് സാമാന്യ മര്യാദ ആണ്. പക്ഷേ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ പിന്നെ ഒറ്റ വണ്ടിയും ഓടരുത് എന്നാ മുട്ടാപോക്ക് ന്യായവും പൊക്കി പിടിച്ചു ആ വണ്ടി തടഞ്ഞു തല്ലി പൊളിച്ചു. ഈ തിരുവനന്തപുരത്ത് തന്നെ ആണ് ടെക്നോ പാര്‍ക്ക് ഉള്ളത്. പണി ഒന്നുമില്ലാത്ത കുറെ എണ്ണം എ.സി റൂമില്‍ ഇരുന്നു ആജ്ഞാപിച്ചത് നടത്തിയത് മൂലം ഉള്ള ഈ ഹര്‍ത്താലിന് പാവം ഐ.ടി. തൊഴിലാളികള്‍ എന്ത് പിഴച്ചു?? മാന്ദ്യം എന്നും മണ്ണാങ്കട്ട എന്നും പറഞ്ഞു തരുന്ന കാശു എങ്ങനെ വെട്ടി കുറയ്ക്കാം എന്ന് നോക്കിയിരിക്കുന്ന സായിപ്പിന്റെയും മദാമ്മയുടെയും അടുത്ത് ഹര്‍ത്താല്‍ എന്ന് പറഞ്ഞാല്‍ അവര്‍ തറ... പറ...കറ.. എന്ന് പറയും. മാടിനെ പോലെ പണി എടുക്കുന്ന ഇവരെ കൂടുതല്‍ കഷ്ട്ടപെടുത്തി ഈ സമരക്കാര്‍ എന്ത് പ്രതിഷേധം?? ഇങ്ങനെ പൊറുതിമുട്ടിയ ഒരു വിഭാഗം ജനങ്ങള്‍, അങ്ങനെ വേറെ എത്രെ ആള്‍ക്കാര്‍. തൊട്ടതിനും പിടിച്ചതിനും ഉള്ള ഹര്‍ത്താല്‍ ആണ് നാടിനു ശാപം എന്ന് കരുതുന്നവരുടെ എണ്ണം സമരാനുകൂലികളെക്കാള്‍ കൂടുതല്‍ ആണ്.
ഈ തവണത്തെ പെട്രോള്‍ വില വര്‍ധന ഒരു വിധത്തിലും ന്യായിരികരിക്കാന്‍ പറ്റുന്നതല്ല. വില നിര്‍ണയിക്കാന്‍ ഉള്ള അധികാരം എണ്ണ കമ്പനികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ തിരിച്ചു എടുക്കണം. റിലൈന്‍സ് കമ്പനിയുടെ ലാഭവും പിന്നെ ബാക്കി എണ്ണ കമ്പനികളുടെ സമ്മര്‍ദത്തില്‍ നിന്ന് തല ഊരാന്‍ വേണ്ടി ചെയ്ത ആ പണി ബൂമാരാന്ഗ് പോലെ തിരിച്ചു വലിയ തലവേദന ആയി വരുവാണ്. പിന്നെ ഇപ്പൊ കിട്ടിയ ന്യൂസ്, തിരുവനന്തപുരം പത്രമാഫിസിലും മറ്റു ജില്ലയില്‍ ഉള്ള പത്രമാഫിസിലും ഇന്ന് രാവിലെ മുതല്‍ നിലക്കാത്ത ഫോണ്‍ കാള്‍ വന്നു കൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കും ഒരു ചോധ്യത്തിന്റെ ഉത്തരം കിട്ടണം.
"ചൊവാഴ്ച വെല്ലോ ഹര്‍ത്താല്‍ ഉണ്ടോ??"
ഈ തവണത്തെ പെട്രോള്‍ വില വര്‍ധന ഒരു വിധത്തിലും ന്യായിരികരിക്കാന്‍ പറ്റുന്നതല്ല. വില നിര്‍ണയിക്കാന്‍ ഉള്ള അധികാരം എണ്ണ കമ്പനികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ തിരിച്ചു എടുക്കണം. റിലൈന്‍സ് കമ്പനിയുടെ ലാഭവും പിന്നെ ബാക്കി എണ്ണ കമ്പനികളുടെ സമ്മര്‍ദത്തില്‍ നിന്ന് തല ഊരാന്‍ വേണ്ടി ചെയ്ത ആ പണി ബൂമാരാന്ഗ് പോലെ തിരിച്ചു വലിയ തലവേദന ആയി വരുവാണ്. പിന്നെ ഇപ്പൊ കിട്ടിയ ന്യൂസ്, തിരുവനന്തപുരം പത്രമാഫിസിലും മറ്റു ജില്ലയില്‍ ഉള്ള പത്രമാഫിസിലും ഇന്ന് രാവിലെ മുതല്‍ നിലക്കാത്ത ഫോണ്‍ കാള്‍ വന്നു കൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കും ഒരു ചോധ്യത്തിന്റെ ഉത്തരം കിട്ടണം.
"ചൊവാഴ്ച വെല്ലോ ഹര്‍ത്താല്‍ ഉണ്ടോ??"
1 അഭിപ്രായം:
ആരാടാ ഇവടെ ഹര്‍ത്താല് വേണ്ടാന്നു പറയുന്നത്.
ആകെക്കൂടെ സ്കൂളിന് ഒഴിവു കിട്ടുന്ന ദിവസാ അന്ന്...ങാ.
ഉള്ള ഒഴിവു കളയല്ലേ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ