"ഒരു പത്ര/മാധ്യമ പ്രവര്ത്തകന് ഒരിക്കലും മാധ്യമ ധര്‍മ്മം മറക്കാന്‍ പാടില്ല" പത്രപ്രവര്‍ത്തനം പഠിക്കാനായി ജേര്‍ണലിസം സ്കൂളില്‍ എത്തിയ വിദ്യാര്‍ത്ഥികളോട് അതിന്റെ ഡയറക്ടര്‍ ആദ്യത്തെ ക്ലാസ്സില്‍ പറയുന്ന വാചകം ആണ് ഇത്. പക്ഷേ ഇന്നത്തെ മാധ്യമ ലോകത്ത് ആദ്യം പഠിപ്പിച്ച പാഠം ഓര്‍ക്കുന്ന എത്ര പേര് കാണും. തീര്‍ത്തും വിരളം. പത്രമുതലളികളുടെ താല്പര്യ പ്രകാരം ശരിക്കും ഉള്ള വാര്‍ത്ത മുക്കി, പകരം ഇല്ലാത്ത വാര്‍ത്ത കുത്തി പൊക്കിയും, ഉള്ള വാര്‍ത്ത വളച്ചൊടിച്ചും പത്രതാളുകളും ന്യൂസ് അവരും നിറച്ചു അത് വായിക്കുന്ന ആള്‍ക്കാരെയും കാണുന്ന കാണികളെയും പൊട്ടന്മാര് ആകുക്കയാണ്. ചിലര്‍ ഇങ്ങനെ ഒകെ വാര്‍ത്തകള്‍ എഴുതേണ്ടി വരുന്നത് ന്യായികരിക്കുന്നത് "ഞങ്ങള്‍ക്ക് കഞ്ഞി കുടിക്കെണ്ടേ " എന്ന് പറഞ്ഞന്നു. അങ്ങനെ കഞ്ഞി കുടി മാത്രം ലക്ഷ്യം ഇട്ടു ജോലി ചെയുന്നവര്‍ക്ക് വേറെ പണി വല്ലോം പോയി ചെയ്തുടെ?? എന്തിനു ഈ ജനങ്ങളെ വഞ്ചിച്ചു സ്വന്തം തൊഴിലിനെ വഞ്ചിച്ചു ഇങ്ങനെ പണി എടുക്കുന്നെ??? പത്രത്തിലും ന്യൂസ്സിലും വരുന്ന വാര്‍ത്ത മുഴുവന്‍ സത്യമാന്നു വിശ്വസിക്കുന്ന ഒട്ടേറെ പേര് ഇപ്പോളും നമ്മുടെ നാട്ടില്‍ ഉണ്ട്.
ബാലകൃഷ്ണപിള്ളയെയും കുഞ്ഞാലിക്കുട്ടിയെയും കുറിച്ച് എരിവും പുളിയും ചേര്‍ത്ത് പറഞ്ഞാല്‍ കൈ അടി കിട്ടും എന്ന് എം.ബി. രാജേഷ് ഈയിടെ പറഞ്ഞല്ലോ . ആ വാര്‍ത്തയെ വി.എസ്സിന് എതിരെ ഉള്ളത് ആണ് എന്ന് വരുത്തി വാര്‍ത്തകള്‍ എല്ലാവരും മാധ്യമങ്ങളില്‍ ഇതിനോടകം വായിച്ചു കാണും. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ ഇടപെടാതെ വെറും വിവാദ വാര്‍ത്തകളില്‍ മാത്രമായി ഒതുങ്ങരുത് എന്നാന്നു രാജേഷ് ഉദേശിച്ചേ എന്ന് കരുതുന്നു ( അതായിരുന്നു വിശദീകരണം, യഥാര്‍ത്ഥത്തില്‍ ഉള്ള ഉദേശം അറിവയില്ല.). ഇത് വി.എസ്സിന് ഉദ്ദേശിച്ചു ആയിരുന്നെകില്‍ തന്നെ ഒന്ന് ചിന്തികേണ്ടത് ഉണ്ട്. എന്തിനു വി.എസ് അല്ലേല്‍ വി.ഡി.സതിഷനെ പോലുള്ള നേതാക്കള്‍ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടാതെ ഇങ്ങനെ കൈ അടി കിട്ടുന്ന വാര്‍ത്തകളില്‍ മാത്രമായി ഒതുങ്ങി പോകുന്നു?? അവര്‍ പറയുന്ന വിവാദ വിഷയങ്ങള്‍ക്ക് കൈയിക്കാനും ആര്‍പ്പുവിളിക്കാനും ജനങ്ങളെക്കാള്‍ ഏറെ മാധ്യമപ്രവര്‍ത്തകര്‍ നിരന്നു നില്‍പ്പുള്ളത് കൊണ്ടാണ്. ഇവര്‍ ഒന്നും പറഞ്ഞില്ലെകിലും അല്‍പ്പം വല്ലോം പറഞ്ഞാലും അത് വെച്ച് വാര്‍ത്തകള്‍ ഇന്നത്തെ മാധ്യമപ്രവര്‍ത്തകര്‍ ഊതി പെരുപ്പിച്ചു അവതരിപ്പിച്ചു കൊളളും.

പണ്ട് ന്യൂസ് ചാനലുകള്‍ വരുന്നതിനു മുന്നേ ഒരു ചൊല്ലുണ്ട്, മനോരമയും ദേശാഭിമാനിയും വായിക്കുക, ഇരുവരും പറയുന്നതിന്റെ ഏകദേശം നടുക്ക് വരുന്നതാകും യഥാര്‍ത്ഥ വാര്‍ത്ത. പത്രങ്ങള്‍ ഇങ്ങനെ രാഷ്ട്രിയ നിലപാടോടെ എഴുതുന്നത് വായിച്ചു മടുത്തിട്ട് ആകാം ന്യൂസ് ചാനല്‍ വന്നപ്പോ അവയ്ക്ക് നല്ല സ്വീകരണം ലഭിച്ചത്. പത്രങ്ങള്‍ മൂടിവെച്ച കുറെ വാര്‍ത്തകള്‍ പുറത്തു കൊണ്ടുവരാന്‍ കഴിഞ്ഞത് അവര്‍ക്ക് മുന്നേറാന്‍ അവസരം ആയി. എന്നാല്‍ ക്രമേനെ വാര്‍ത്തകള്‍ പഴത് പോലെ കിട്ടാതെ വരികയും ചാനലുകളുടെ എണ്ണം കൂടുകയും ചെയ്തതോടെ കയ്യില്‍ കിട്ടുന്നത് എന്തും വാര്‍ത്ത ആകാന്‍ തുടങ്ങി. വാര്‍ത്തകള്‍ അവര്‍ ഉണ്ടാക്കാന്‍ തുടങ്ങി. കഴിഞ്ഞ കൊല്ലം ഒരു ഡല്‍ഹി ലോക്കല്‍ ന്യൂസ് ചാനലില്‍ ഒരു മിനിറ്റ് ഉള്ള ഒരു മൊബൈല്‍ വീഡിയോ വെച്ച് രണ്ടു മണികൂര് ചൂടേറിയ ചര്‍ച്ചകള്‍ ഉണ്ടായി. വീഡിയോയില്‍ ഉണ്ടായിരുന്നത് ഒരു വന്‍ സംഭവം ആണ്. ഒരു വരളി പിടിച്ച കാള കുത്താന്‍ വരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ബോധം അപാരം തന്നെ. പണ്ട് മുംബൈ ടാജ്ജില്‍ തിവ്രവാധികള്‍ ആക്രമിച്ചപ്പോള്‍ അവര്‍ ചെതത് ഓര്‍മയുണ്ടല്ലോ?? സൈന്യം ഇതു വഴിക്ക് വരുന്നേ എന്ന് തിവ്രവധികള്‍ക്ക് ലൈവ് ആയി കാണിച്ചു കൊടുത്ത വിദ്വാന്മാര് ആണ് ഈ മാധ്യമ പ്രവര്‍ത്തകര്‍. ഈ കൊല്ലം മുംബൈയില്‍ ബോംബ് സ്ഫോടനം നടന്നപ്പോ ഒരു ഉളിപ്പും ഇല്ലാതെ ചിന്നി ചിതറിയ മനുഷശരീരം മുഴുവന്‍ സമയവും കാണിച്ചതാണ് ഈ കൂട്ടര്. അന്ന് അവിടേ റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന റിപ്പോര്‍ട്ടറുകളുടെ പുച്ഛവും വികാരങ്ങള്‍ ഇല്ലാതെ ഓവര്‍ സ്മാര്‍ട്ട് ആകാന്‍ ഉള്ള ശ്രമവും വളരെ ഏറെ വിമര്‍ശനവിധയമായത് ആണ്.
അണ്ണാ ഹസാരെയുടെ സമരങ്ങളില്‍ മാധ്യമങ്ങള്‍ നല്കിയ ബൂസ്റ്റ് ഞാന്‍ നേരത്തെ എഴുതിയ പോസ്റ്റില്‍ ഇട്ടതാണ്. മാധ്യമങ്ങള്‍ ഈ സമരത്തെ ഇത്ര ഏറെ പ്രചാരം നല്കി, അത് കേട്ട ജനം കരുതാന്‍ തുടങ്ങി അഴിമതി ആണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്നം എന്ന്. ആ കാലയളവില്‍ ഉണ്ടായ ജനങ്ങളുടെ മറ്റു പ്രശ്നങ്ങള്‍ ആരും അറിഞ്ഞില്ല. അവ ഒന്നും കാര്യമായി ആരും റിപ്പോര്‍ട്ട് ചെയ്തില്ല എന്നതാ സത്യം. ഈ പ്രചരണം മൂലം ജനങ്ങള്‍ ഇളകി മറിഞ്ഞു ഒരു ഘട്ടത്തില്‍ കൈവിട്ടു പോയി നാട്ടില്‍ ഒരു കലാപത്തിനു വഴിവെച്ചേക്കും എന്ന് വരെ അവസ്ഥയില്‍ എത്തി. ഈ മാധ്യമങ്ങളുടെ 'ഹൈലൈറ്റ് ആന്‍ഡ് സ്പോണ്സര്' സമരത്തിലൂടെ ജനങ്ങളെ കൈയില്‍ എടുക്കാം എന്ന് കരുതി അണ്ണാ ഹസാരെയുടെ പിന്നാലെ എത്തിയത് കണ്ടില്ലേ. പെരുംകള്ളന്‍ രാംദേവിന്റെ ചുരിദാര്‍ ഇട്ടുള്ള ഓട്ടം കഴിഞ്ഞിട്ട് ഇപ്പൊ പൊടി പോല്ലും കാണാനില്ല. രാംദേവിന്റെ സമരത്തിന് ഇരുപത്തിനാല് മണിക്കൂര്‍ ലൈവ് കവറേജ്ജ് കൊടുത്ത മാധ്യമങ്ങള്‍ പോല്ലും ഇപ്പൊ അന്വേഷിക്കുനില്ല. രാഷ്ട്രിയ ഇമേജ് വര്‍ധിപ്പിക്കാന്‍ ആയി നരേന്ദ്ര മോഡി ചെയ്ത സദ്ഭാവന ഉപവാസം ആണ് ഈ 'ഹൈലൈറ്റ് ആന്‍ഡ് സ്പോണ്സര്' സമരങ്ങളുടെ ലേറ്റസ്റ്റ് പതിപ്പ്. ഇനി എത്ര അണ്ണാ ഹസരെമാര് വരാന്‍ കിടക്കുന്നു. ഇതു പെരുംകള്ളന്‍ ആയാലും അവര്‍ക്ക് കൂട്ടായി മാധ്യമങ്ങള്‍ കാണും. കഷ്ട്ടം തന്നെ.
പീഡനകഥകള്‍ കൊണ്ട് ചാനലും കോളവും നിറക്കുന്ന അവര്‍ അത് വായിക്കുകയും കേള്‍ക്കുകയും ചെയുന്നവരില്‍ അക്രമവാസന കൂട്ടുക അല്ലാതെ ഒന്നും ചെയുനില്ല. അഴിമതി തടയാന്‍ ഒരു ലോക്പാല്‍ ബില്‍ വേണ്ണം എന്ന് പറയുന്നു എങ്കില്‍ ഈ പെയിഡ് ന്യൂസ് സംവിധാനത്തെ തടയാന്‍ എന്തെങ്കിലും സംവിധാനം കൊണ്ടുവരെണ്ടിരിക്കുന്നു. അല്ലെങ്കില്‍ കച്ചോട ലാഭത്തിനായി വാര്‍ത്തകള്‍ ഉണ്ടാക്കിയും തമ്മില്‍ തല്ലിച്ചും ഈ മാധ്യമങ്ങള്‍ തന്നെ നാടിനെ കുളം തോണ്ടുന്ന അവസ്ഥ വരും. ഒരു പത്ര/ന്യൂസ് വാര്‍ത്തകളും വായിച്ചാല്‍ വിശ്വസിക്കാന്‍ കഴിയില്ല എന്ന് സത്യം മനസ്സിലാക്കിയ എന്നേ പോലെ ഉള്ള നിങ്ങള്‍ക്കും തോന്നിയിട്ടില്ലേ, അതിര് കടക്കുന്ന ഈ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ് ഇടാന്‍ സമയമായില്ലേ???

5 അഭിപ്രായങ്ങൾ:
മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ് ഇടാന്‍ സമയം അതിക്രമിച്ചിരിക്കുന്നു
അതിക്രമിച്ചിരിക്കുന്നു
എല്ലായിടത്തും മത്സരമല്ലേ... അത് തന്നെ ഇവിടെയും ! ഗുണവും അതിലേറെ ദോഷവും ഉണ്ട് എന്നത് സമ്മതിക്കാതെ വയ്യ. പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു...
(ഇവിടെ ഫോല്ലോവര്‍ ഓപ്ഷന് കണ്ടില്ലല്ലോ !)
ഫോല്ലോവേര്‍ ഓപ്ഷന് ബ്ലോഗ്ഗര്‍ അപ്ഡേറ്റ് മൂലം കിട്ടുന്നില്ലയിരിന്നു... ഗൂഗിള്‍ കണക്ട് വെച്ച് പ്രശ്നം പരിഹരിച്ചിട്ടുണ്ട്.
എല്ലാത്തിലും രാഷ്ട്രീയം എന്ന പല് ചക്രം കറങ്ങുന്നു
ഹും....
മാധ്യമങ്ങൾ!
ആത്മാഭിമാനം പണയംവച്ച് മുതലാളിക്കുവേണ്ടി വാർത്തകൾ 'ഉണ്ടാക്കിയെടുക്കുന്ന' പത്രപ്രവർത്തകരെ ഓർക്കുമ്പോൾ; ലജ്ജ എന്ന പദത്തിന്നു പോലും ലജ്ജ തോന്നുമായിരിക്കും!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ