2011, നവംബർ 1

തുറുപ്പുചീട്ട്

നാടായ നാടൊക്കെ ബ്ലോഗായ ബ്ലോഗ്‌ ഒകെ ഇന്ന് ഒരേ വാര്‍ത്ത‍ ഒള്ളു, കേരളപിറവി പറ്റിയല്ല, അന്നേ ദിവസം ജയില്‍ മോചിതനായ ബാലകൃഷ്ണപിള്ളയെ പറ്റിയാണ്. ആകെ ഒരു കൊല്ലത്തെ ശിക്ഷ ആണ് കോടതി വിധിച്ചത്. അത്ര തന്നെ കിട്ടിയത് കോടികള്‍ മുടക്കി അങ്ങ് സുപ്രീം കോടതി വരെ കേറി ഇറങ്ങി വക്കില്‍ കൊലകൊമ്പന്മാരെ കൊണ്ട് ബഹുമാന്യനായ ആദര്‍ശധീരന്‍ സഖാവ് വി.എസ് കേസ്സ് നടത്തിയത് കൊണ്ട. അല്ലായിരുന്നേല്‍ പതിമൂന്നാം മന്ത്രിസഭയില്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയായി മന്ത്രികസേരയില്‍ ഞെളിഞ്ഞു ഇരുന്നേനെ. ജയിലില്‍ ഇട്ടിടും ഭരണരംഗത്ത് കൈയ്യിട്ടു എന്നാ കേട്ടുകേള്‍വി. ചെറുപ്പം തൊട്ടേ കൈയിട്ടു കൈയിട്ടു ശീലിച്ചു പോന്നതല്ലേ അപ്പൊ മുന്‍ പറഞ്ഞ കേട്ടുകേള്‍വി സത്യമായാലും അത്ഭുതപെടേണ്ടതില്ല. ചൊട്ടയിലെ ശീലം ചുടുല വരെ എന്നനെല്ലോ. 

പിന്നെ കിട്ടിയ ഒരു കൊല്ലത്തെ ശിക്ഷാകാലാവിധി കുറിച്ച് പറയുകയാണെങ്കില്‍, എന്‍റെ ഓര്‍മ്മ ശരി ആണെങ്കില്‍ ഈ കൊല്ലം ഫെബ്രുവരി പത്തൊമ്പതാം തിയതി ആണ് പിള്ള അദ്ദേഹം ജയിലില്‍ കയറുന്നെ. കേറി ഒരു മാസം കഴിഞ്ഞപ്പോ പരോളില്‍ ഇറങ്ങി, ഭാര്യക്ക്‌ അസുഖം എന്നാ പേരില്‍. ഭര്‍ത്താവു ജയിലില്‍ പോയ വേദന സഹിക്കാന്‍ മേലഞ്ഞിട്ടുള്ള ഏതോ ഒരു അസുഖം.പരോള്‍ കഴിഞ്ഞു പിന്നെ ജയിലില്‍ വന്നു കേറിയപ്പോ തിരഞ്ഞെടുപ്പ് അടുത്ത്. അപ്പോള്‍ എങ്ങനെയാ ജയിലില്‍ കിടക്കുന്നെ?? അടുത്ത പരോളിനു അപേക്ഷിച്ചു. പക്ഷേ അച്ചുമാമന്‍ അത് അനുവദിക്കുമോ. ലക്ഷങ്ങള്‍ മുടക്കി താന്‍ ജയിലില്‍ കയറ്റിയവനെ താന്‍ ഭരിക്കുന്ന കാലം വരെ എങ്കിലും ജയിലില്‍ ഇടേണ്ടേ. തിരഞ്ഞെടുപ്പ് ഒകെ കഴിഞ്ഞപ്പോ ഒടുവില്‍ പരോള്‍ കിട്ടി. അത് കഴിഞ്ഞു തിരിച്ചു വന്നപ്പോ ഭാര്യയുടെ അസുഖം പിള്ളയിലോട്ടു പകര്‍ന്നു കിടിയിട്ടാ ജയിലില്‍ കേറിയത്‌. എ.സിയില്‍ ജീവിച്ച പിള്ളക്ക് അത് ഇല്ലാത്തതു കൊണ്ട് പെട്ടെന്ന് ഏതോ അജ്ഞാത രോഗവും പിടിപെട്ടു.ആന മെലിഞ്ഞു എന്ന് പറഞ്ഞു ആരേലും അതിനെ തൊഴുത്തില്‍ കെട്ടുമോ?? ആനയും അമ്പാരിയും ഉള്ള ഒരു ജന്മിയെ എങ്ങനെ സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തും അതും മകന്‍ മന്ത്രി ആയിരിക്കുമ്പോള്‍.അങ്ങനെ പിള്ളയെ ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി.അത് വരെ ഉള്ള ജയില്‍ വാസം 69 ദിവസം, പരോള്‍ 75 ദിവസം.തുടര്‍ന്ന് ഉള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നാ നല്ലനടപ്പിന്റെ പേരില്‍ ഇന്ന് ജയില്‍മോചിതന്‍ ആകുമ്പോ ഫൈവ് സ്റ്റാര്‍ ജീവിതം/ചികിത്സ 85 ദിവസം തികഞ്ഞു എന്നാ ഞാന്‍ കേട്ട കണക്കു.അപ്പോള്‍ 69 ദിവസം ജയിലില്‍ കിടത്തി എന്നത് തന്നെ മഹാസംഭവം ആണ്.

അതിവേഗം ബഹുദൂരം എന്ന് പറഞ്ഞു മുന്നോട്ടു നീങ്ങിയ ഉമ്മന്‍ചാണ്ടിയെ പിള്ളയെ ഇറക്കിയത് മൂലം എല്ലാവനും ഒടുക്കത്ത ചീത്തവിളി ആണ്. പക്ഷേ ആരേലും ചിന്തിക്കുനുണ്ടോ എന്തിനാ ഉമ്മന്‍‌ചാണ്ടി ഇത്ര അധികം വിമര്‍ശനം വിളിച്ചു വരുത്തി പിള്ളയെ വെളിയില്‍ ഇറക്കിയെ?? മുന്നണി രാഷ്ട്രിയത്തിലെ ഭീക്ഷണി മൂലമാണോ?? മന്ത്രി ഗണേഷ് കുമാര്‍ വായില്‍ തോന്നിയത് വിളിച്ചു പറയാന്‍ തുടങ്ങിയത് കൊണ്ട് ആണോ?? അതാകില്ല കാരണം പിള്ളയെ ഇറക്കാന്‍ ഉള്ള ശ്രമം തുടങ്ങിയിട്ട് കുറച്ചു നാള്‍ ആയി. ഗണേഷിന്റെ ലേറ്റസ്റ്റ് ഇഷ്യൂ അല്ലെ. അപ്പൊ പിന്നെ ഭീക്ഷണി, ഉറപ്പിക്കാം അല്ലെ?? ഭീക്ഷണിക്ക് വഴങ്ങി ആണെല്ലും ഇത്ര കഷ്ട്ടപെട്ടു എന്തിനു ഇറക്കണം?? ഒരു പാലം ഇട്ടാല്‍ ഇങ്ങോട്ടും അങ്ങോട്ടും എന്ന് അല്ലെ. ജയിലില്‍ നിന്ന് പിള്ളയെ ഇറക്കിയാല്‍ യു.ഡി.എഫിന് പ്രതിരോധാനത്തില്‍ ആകുന്ന വിവാദങ്ങള്‍ ഒന്നിന് പിറകെ ഒന്നൊന്നായി ഉന്നയിക്കുന്ന വി.എസ്സിനെ ഒതുക്കുക എന്നാ ഒരു രഹസ്യധാരണ ഉണ്ടയികുടെ??  പ്രതിപക്ഷം ഉന്നയിക്കുന്ന വിവാദങ്ങളെ നേരിടാന്‍ കയറൂരി വിട്ട പി.സി.ജോര്‍ജ് ഇരുതലവാള്‍ പോലെ രണ്ടു പക്ഷത്തും മുറിവ് ഉണ്ടാക്കുകയനെല്ലോ. അപ്പൊ വര്‍ഷങ്ങള്‍ നീണ്ട കുടിപക ഉള്ള ഇവര്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് അല്ലെ നല്ലത്?? യു.ഡി.എഫിന് ഭാവിയില്‍ തോല്‍വി വന്നാലും സഭയിലെ അംഗബലത്തിന് കുറവ് ഒന്നും വരില്ലല്ലോ. എപ്പടി ഉണ്ട് ഐഡിയ??വി എസ്സിന് എതിരെ ഉള്ള ഉമ്മന്‍ചാണ്ടിയുടെ തുറുപ്പുചീട്ട് ആണ് ബാലകൃഷ്ണപിള്ള.

ടെര്‍മിനടോര്‍ പടത്തില്‍ ആര്‍നോളഡ് പറഞ്ഞ പോലെ  "ഐ വില്‍ ബി ബാക്ക്" എന്നാ രീതിയില്‍ അച്ചുമാമന് ഒരു നോട്ടവും കൊടുത്തിട്ട് ജയിലില്‍ പോയ ബാലകൃഷ്ണപിള്ള തിരിച്ചു എത്തിയാല്‍ അരുണ്‍കുമാറിന്റെ പേരില്‍ വി.എസ്സിനെ ആക്രമിക്കും എന്നാ കാര്യത്തില്‍ വലിയ സംശയം ഒന്നും വേണ്ട. ഈ കാര്യം വി.എസ്സിനും നല്ലായിട്ട് അറിയാം. മുടക്കിയ കാശും കോടതി കേറി ഇറങ്ങി തേഞ്ഞ ചെരുപ്പും വെറും നഷ്ട്ടമാകാതെ ഇരിക്കാന്‍ വേണ്ടി വി.എസ് ഈ ജയില്‍ മോചനത്തിന് എതിരെ പോരാടാന്‍ തുടങ്ങി കഴിഞ്ഞു.അഴിമതിക്ക് എതിരെ ഉള്ള പോരാട്ടം എന്ന് ഇനി വിശേഷിപ്പിക്കാന്‍ വി.എസിന് അര്‍ഹത ഇല്ല. ബാലകൃഷ്ണപിള്ള ജയിലില്‍ കിടന്നത് കൊണ്ട് ഭൂരിഭാഗം ജനങ്ങള്‍ ആര്‍ക്കും തന്നെ പ്രയോജനമില്ല. പ്രതിപക്ഷ ആക്രമണം എതിര്‍ക്കാന്‍ യു.ഡി.എഫിന് മുന്‍പ് എല്‍.ഡി.എഫ് മോചിപിച്ച ജയില്‍പുള്ളികളുടെ എണ്ണം ആണ് ഉള്ളത്. പക്ഷേ ആ കൂട്ടത്തില്‍ ഒരാള്‍ പോല്ലും ഇത്ര പേര് എടുത്തവര്‍ ആയിരുനില്ല എന്നത് ഉമ്മന്‍‌ചാണ്ടി ഓര്‍ത്താല്‍ നല്ലത്. അല്ലേലും പണവും അധികാരവും ഉള്ളവന് ജയില്‍വാസം എന്ന് പറഞ്ഞാല്‍ ഒരു തരം സുഖവാസം ആണ്. എന്തായാലും വരും ദിവസങ്ങളില്‍ സംസ്കാരം നിറഞ്ഞ വാക്കുകള്‍ നിറഞ്ഞുള്ള പോരാട്ടങ്ങള്‍ കേരളജനതക്ക് കാണാന്‍ കഴിയും. അത് കണ്ടു വിഡ്ഢികള്‍ ആകാന്‍ പാവം നമ്മള്‍ സാധാരണക്കാര്‍.

ഡൌട്ട്: ഇനി വാളകം കേസ്സിന്റെ അവസ്ഥ എന്താക്കും??? 

8 അഭിപ്രായങ്ങൾ:

സ്വന്തം സുഹൃത്ത് പറഞ്ഞു...

കാത്തിരുന്നു കാണാം.. അല്ലേല്‍ കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണോ .... :))

അജ്ഞാതന്‍ പറഞ്ഞു...

>>> അല്ലേലും പണവും അധികാരവും ഉള്ളവന് ജയില്‍വാസം എന്ന് പറഞ്ഞാല്‍ ഒരു തരം സുഖവാസം ആണ്. <<<
"പണവും അധികാരവും ഉള്ള" എല്ലാവര്‍ക്കും അങ്ങനെയല്ല. കനിമൊഴിക്കും രാജയ്ക്കും ഇപ്പറഞ്ഞ രണ്ടുമുണ്ട്. ഒരു ജാമ്യം പോലും ഇതുവരെ കിട്ടിയിട്ടില്ല. മദനിയുടെ അവസ്ഥ നോക്കൂ. സാധാരണക്കാരനേക്കാള്‍ പണവും സ്വാധീനവുമുള്ള രാഷ്ട്രീയനേതാവല്ലേ എന്നിട്ടെന്തായി? മര്യാദക്കുള്ള ചികിത്സ കിട്ടണമെങ്കില്പ്പോലും സുപ്രീംകോടതി നിരങ്ങണം. അപ്പോള്‍ പണവും സ്വാധീനവുമുള്ള എല്ലാവര്‍ക്കുമല്ല, 'ചിലര്‍ക്ക് 'എന്നതാണു ശരി. ആ 'ചിലര്‍' ആരെന്ന് വായനക്കാര്‍ക്കു ചിന്തിച്ചാല്‍ മനസ്സിലാകും.

വിബിച്ചായന്‍ പറഞ്ഞു...

@അജ്ഞാതന്‍
കനിമൊഴിയും രാജയും തിഹാര്‍ ജയിലില്‍ ഗോതമ്പുണ്ടയും കഴിച്ചു സിമന്റ്‌ തറയില്‍ കിടക്കുവാണോ?? പിള്ള മോഡല്‍ വാസം മാത്രമല്ല സുഖവാസം എന്ന് ഉദേശിക്കുന്നത്. പിന്നെ തിഹാര്‍ ജയിലില്‍ നിന്ന് വാര്‍ത്ത‍ പുറത്തു വരുന്നതിന്‍റെ ഒഴുക്ക് ഇവിടത്തെ ജയില്‍ വാര്‍ത്തകള്‍ വെച്ച് നോക്കിയാല്‍ കാര്യമായി ഒന്നും പുറത്ത് വരുനില്ല.ജാമ്യം കിട്ടുന്നതിന്‍റെ കാര്യം, കേസ്സ് നടന്നു കൊണ്ട് ഇരിക്കുന്നത് കൊണ്ട് ജാമ്യം അനുവദിക്കരുത് എന്നല്ലേ??? പിന്നെ മദനിയുടെ കാര്യം. അത് വെറും അഴിമതിയോ പിടിച്ചുപറിയോ അല്ല വകുപ്പ്.

Arjun Bhaskaran പറഞ്ഞു...

കാത്തിരുന്നു കാണാം

ഷാജി പരപ്പനാടൻ പറഞ്ഞു...

കണ്ണൂരില്‍ പിഞ്ചു കിട്ടുകളുടെ മുന്നിലിട്ട് ബി ജെ പി ക്കാരനായ ജയകൃഷ്ണന്‍ മാസ്ടരെ വെട്ടി നുറുക്കി കൊന്ന കേസിലെ പ്രതികളെ കഴിഞ്ഞ സര്‍ക്കാര്‍ ഇതേ രീതിയില്‍ പുറത്തിറക്കിയിട്ടുണ്ട് വിബിചായാ...അതും കൂടി മനസ്സില്‍ തോന്നിയിരുന്നെങ്കില്‍...

കൊമ്പന്‍ പറഞ്ഞു...

പോസ്റ്റ് കൊള്ളാം
പരപ്പനാടാ അപ്പോള്‍ ഇതൊരു പ്രതികാരമാണോ? അവര്‍ ചെയ്തതിനു തിരിച്ചു ചെയ്യല്‍ ആണോ?ന്നു

വിബിച്ചായന്‍ പറഞ്ഞു...

@പരപ്പനാടന്‍
അത് മനസ്സില്‍ തോന്നഞ്ഞിട്ടു അല്ല. പക്ഷേ അവരു ഇറങ്ങിയപ്പോ ആരും ഒന്നും മൊഴിഞ്ഞില്ല.ഒരുപക്ഷേ വി.എസ്-പിള്ള കുടിപകയുടെ അത്രേം അത് പേര് എടുത്തു കാണില്ല.

@കൊമ്പന്‍
ചോദ്യം പരപ്പനടനോട് ആണേലും അതില്‍ എന്റെ ഉത്തരം പറയാം. ഈ സര്‍ക്കാരും ഇതുവരെ ചെയ്തതും കഴിഞ്ഞ സര്‍ക്കാരും ചെയ്തതും ഒകെ പ്രതികരമാനോഭാവത്തോടെ അല്ലെ?? മുന്‍സര്‍ക്കാര്‍ ചെയ്തത് അതേപടി ചെയ്താലും തെറ്റ് എതിര്‍ത്താലും തെറ്റ്. അത് ഇവിടത്തെ ന്യായം ആണ്??

അജ്ഞാതന്‍ പറഞ്ഞു...

രാജീവ് ശങ്കരന്റെ ഈ പോസ്റ്റു് കൂടി ഇതിനൊപ്പം വായിക്കുക.
ഉയരട്ടെ നീതിബോധം