2011, നവംബർ 15

സദ്ദാ ഹക്ക്......


കഴിഞ്ഞ ആഴ്ച്ച ഇറങ്ങിയ റോക്ക്സ്റ്റാര്‍ എന്നാ സിനിമയില്‍ ഇര്‍ഷാദ്‌ കാമിലിന്റെ വരികള്‍ക്ക് എ.ആര്‍ റഹ്മാന്‍ രചിച്ചു മോഹിത്‌ ചൌഹാന്‍ പാടിയ "സദ്ദാ ഹക്" എന്നാ പാട്ട് നിങ്ങള്‍ ഇതിനോടകം കേട്ടിടുണ്ടാകും എന്ന് കരുതുന്നു. എനിക്ക് വളരെ അധികം ഇഷ്ട്ടപെട്ട ഒരു പാട്ട് ആണ് അത്. അടിച്ചുപൊളി പാട്ടുകള്‍ ഇറങ്ങുന്ന ഈ കാലത്ത് കേട്ടാല്‍ അടിച്ചുപൊളി പാട്ടാണ് എന്ന് തോന്നിക്കുന്ന ഈ പാട്ടിന്റെ വരികള്‍ ശ്രദ്ധിച്ചപ്പോള്‍ ഇന്നത്തെ കാലത്ത്‌ തികച്ചും അനുയോജ്യമായ ഒന്നാണ് എന്ന് എനിക്ക് തോന്നി. അതിന്‍റെ ആദ്യത്തെ ചില വരികള്‍ ഞാന്‍ തര്‍ജമ ചെയ്തു എഴുതുന്നു.തെറ്റുണ്ടെങ്കില്‍ തിരുത്തണം.

"നിങ്ങളുടെ ഈ ലോകത്ത്
ഓരോ ചുവടിലും മനുഷ്യന്‍ തെറ്റാണു
ഞാന്‍ ശരി എന്ന് കരുതി ചെയുന്നതെല്ലാം 
നിങ്ങള്‍ പറയുന്നു തെറ്റാണെന്നു
ഞാന്‍ തെറ്റെങ്കില്‍ ആരാണ് പിന്നെ ശരി.
എന്‍റെ ഇഷ്ട്ടത്തിനു എനിക്ക് ജീവിക്കാന്‍ 
എനിക്ക് നിങ്ങളുടെ ഒകെ അനുവാദം വേണോ??
അതിന്‍റെ അര്‍ത്ഥം നിങ്ങള്‍ക്ക് എന്‍റെ മുകളില്‍ 
എന്നെക്കാളും അവകാശം  ഉണ്ട് എന്ന് അല്ലെ??
എന്‍റെ അവകാശങ്ങള്‍ ഇവിടെ എനിക്ക് വെക്കുക."

ഇത് ഈ സിനിമയുടെ റിവ്യൂ അല്ല. കാരണം ഞാന്‍ ഇതുവരെ ഈ സിനിമ കണ്ടില്ല. പിന്നെ എന്തിനു ഈ പാട്ടിനെ ആധാരമാക്കി ഒരു പോസ്റ്റ്‌ എന്ന് ചോദ്യം വരുന്നു എങ്കില്‍ ഉത്തരം മുകളില്‍ എഴുതിയ വരികള്‍ തന്നെ. സിനിമയില്‍ നിന്ന് വേറിട്ട്‌ ഈ പാട്ടിനെ കാണണം എന്ന് ഉള്ളത് കൊണ്ടാണ് സിനിമ കാണുന്നതിനു മുന്നേ ഈ പോസ്റ്റ്‌ ഇടുന്നത്.

എന്താണ് അവകാശങ്ങള്‍ എന്ന് പറഞ്ഞാല്‍ അര്‍ത്ഥമാക്കുന്നത്‌?? ഒരിക്കല്‍ ഒരാള്‍ എന്നോട് പറഞ്ഞു ഇന്ത്യന്‍ ഭരണഘടന പ്രകാരം പറയുന്ന അവകാശങ്ങള്‍ തനിക്ക്‌ ലഭിക്കുനില്ല. അത് ഒന്ന് വ്യക്തമാക്കാമോ എന്ന് ചോദിച്ചതിനു കക്ഷി ഒരു ഉദാഹരണം പറഞ്ഞു. ഭരണഘടനയില്‍ സ്വാതന്ത്രമായി ജീവിക്കാം എന്ന് പറഞ്ഞിട്ട് ഉണ്ട് പക്ഷേ പാതിരാത്രി ഉച്ചത്തില്‍ പാട്ട് വെച്ച് കേട്ടാല്‍ തങ്ങളെ പോലീസ് വന്നു പിടിക്കും. അപ്പോള്‍ തനിക്ക് പറഞ്ഞിട്ടുള്ള ആ അവകാശം നിഷേധിക്കുക അല്ലെ ചെയുന്നെ. (ഈ പറഞ്ഞ ഉദാഹരണത്തിന്റെ മറുപടി ഞാന്‍ പറയുനില്ല, നിങ്ങള്‍ക്ക് വല്ലോം പറയാന്‍ ഉണ്ടെങ്കില്‍ പറഞ്ഞാ മതി അറിയിച്ചേക്കാം.) ശരിക്കും നമ്മുടെ നാട്ടില്‍ മാത്രം ആണോ അവകാശങ്ങള്‍ നിഷേധിക്കപെടുന്നത്.?? ഈ ലോകത്ത് ഉള്ള ഓരോരുത്തനും അവകാശങ്ങള്‍ നിഷേധിക്കപെടുനുണ്ട്. പണമുള്ളവര്‍ പാവപെട്ടവരുടെ അവകാശങ്ങള്‍ ഇട്ടു പന്ത് തട്ടുന്നതാകും ആദ്യം മനസ്സില്‍ വരുക. ലോകത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുക അങ്ങനത്തെ കാര്യങ്ങള്‍ ആണ്. പക്ഷേ അത് അല്ല ഈ പാട്ടില്‍ ഉദേശിക്കുന്നത് എന്നാ എനിക്ക് മനസ്സിലാകാന്‍ കഴിഞ്ഞത്.

സ്വന്തം അവകാശങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. അത് അല്ലെ മുകളില്‍ പറഞ്ഞെ. സ്വന്തമായി തീരുമാനം എടുക്കാന്‍ ഉള്ള അവകാശം. ഇന്നത്തെ കാലത്ത് അത് ഒരാള്‍ക്ക് എത്രത്തോളം ലഭിക്കുനുന്നു. ചെറുപ്പം മുതല്‍ തന്നെ അത് ചെയരുത് ഇത് ചെയരുത് എന്ന് പിള്ളാരുടെ നന്മക്കായി ഉപദേശിക്കുന്ന മാതാപിതാക്കള്‍ തന്നെ കുട്ടികള്‍ പ്രായപൂര്‍ത്തി ആയാല്‍ അല്ലേല്‍ അതിനു മുന്നേ നീ എന്‍ജിനീയര്‍ ആയാല്‍ മതി ഡോക്ടര്‍ ആയാല്‍ മതി എന്ന് തീരുമാനിക്കും അപ്പോള്‍ ആ കുട്ടിയുടെ അഭിരുചി അനുസരിച്ച് അത് സ്വയം എന്ത് പഠിക്കണം എന്ന് തീരുമാനിക്കാന്‍ ഉള്ള അവകാശം നിഷേധിക്കുക അല്ലെ ചെയുന്നത്. അവര്‍ പറയുന്നത് എതിര്‍ത്ത് പറഞ്ഞാല്‍ പിന്നെ അവന്‍ ധികാരി, അധികപ്രസംഗി. ജോലിക്കും പോകുമ്പോഴും അവസ്ഥ ഇതൊക്കെ തന്നെ. അവിടെ തന്‍റെ അവകാശങ്ങള്‍ നിഷേധിക്കാന്‍ മേല്‍ഉദ്യോഗസ്ഥര്‍ എത്തുന്നു. അങ്ങനെ ഓരോ ജീവിതഘട്ടത്തിലും ഓരോരുത്തരും എത്തുന്നു സ്വയം തീരുമാനിക്കാന്‍ ഉള്ള അവകാശങ്ങള്‍ നിഷേധിക്കാന്‍. ഇവരെ ഒകെ എതിര്‍ത്ത് ചെയുന്നത് പാളി പോയാല്‍ കുറ്റപെടുത്താന്‍ അല്ലാതെ ആരും വരാറില്ല.

ഒരു ജനതയുടെ പൊതുവായ തീരുമാനം എടുക്കാന്‍ ഉള്ള അവകാശം നിഷേധിക്കപെടുന്ന ഈ കാലത്ത് അതില്‍ ഒരുത്തന്റെ അവകാശം നിഷേധിച്ചാല്‍ ബാക്കി ഉള്ളവര്‍ക്ക് എന്ത് ചേതം. നഷ്ട്ടം ആ നിഷേധിക്കപെട്ടവന് മാത്രം. അതിനു എതിരെ അവന്‍ പോരാടാന്‍ ഒരുങ്ങില്ല. കാരണം മറ്റുള്ളവരുടെ കുറ്റപെടുത്താല്‍ ഓര്‍ത്തു തന്നെ. അങ്ങനെ പോരാടാന്‍, പ്രതികരിക്കാന്‍ ശക്തി ഓരോരുത്തര്‍ക്കായി ഇന്ന് നഷ്ട്ടപെട്ടു കൊണ്ട് ഇരിക്കുകയാണ്. ഇങ്ങനെ പ്രതികരണശേഷി നഷ്ട്ടപെട്ട ഒരു ജനതയുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ നിഷേധിച്ചാല്‍ അതുഭുതപെടാന്‍ ഒന്നുമില്ല. അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി തനിക്ക് ശരി എന്ന് തോന്നുന്നത് ചെയ്യാന്‍ വേണ്ടി പോരാടു. പേടിച്ചു പിന്മാരുന്നവരുടെ കൂടെ എന്നും തോല്‍വി മാത്രമേ കാണു. ഈ ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ കിട്ടിയ ചില പ്രതികരണങ്ങള്‍ ഇപ്പൊ ഓര്‍ത്തു പോക്കുന്നു. എഴുതാന്‍ അറിയാത്ത ഞാന്‍ തുടങ്ങിയ ഈ ബ്ലോഗ്‌ പലര്‍ക്കും ഒരു തെറ്റ് ആയിരിന്നു.പക്ഷേ എന്‍റെ മനസ്സില്‍ തോന്നുന്നത് എഴുതുക എന്നതയിരിന്നു എന്‍റെ ശരി. 

6 അഭിപ്രായങ്ങൾ:

വിബിച്ചായന്‍ പറഞ്ഞു...

വളരെ അധികം അര്‍ത്ഥമുള്ള പല പാട്ടുകളും നമ്മുടെ മലയാളത്തിലും ഉണ്ട്. അവകാശങ്ങള്‍ നിഷേധിക്കപെട്ട വേളയില്‍ വെറുതെ ഈ പാട്ടിനെ കുറിച്ച് എഴുതി എന്ന് മാത്രം.

ഒരു കുഞ്ഞുമയിൽപീലി പറഞ്ഞു...

നല്ല വരികള്‍; ..നല്ല വിഷയങ്ങളെ കൈകാര്യം ചെയ്യുക ..ഇത് മോശം വിഷയ മാണ് എന്നല്ല പറയുന്നത് ...എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

faisu madeena പറഞ്ഞു...

ആദ്യം പറഞ്ഞ ഉച്ചത്തില്‍ പാട്ട് വെക്കാനുള്ള അവകാശം ....അത് മറ്റൊരാള്‍ക്ക് ശല്യം ആയാല്‍ അയാള്‍ക്ക്‌ സ്വസ്ഥമായി ഉറങ്ങാനുള്ള ഭരണഘടന നല്‍കുന്ന അവകാശം നഷ്ട്ടപ്പെടില്ലേ ..!

പിന്നെ പോസ്റ്റ്‌ വളരെ നന്നായി...കാരണം ഞാന്‍ കണ്ട പല രാജ്യക്കാരും നമ്മെക്കാള്‍ നന്നായി പ്രതികരിക്കുകയും നമ്മേക്കാള്‍ കൂടുതല്‍ അവകാശങ്ങള്‍ നേടുകയും ചെയ്യുന്നത് കാണാറുണ്ട്‌ ....നമ്മള്‍ കൂടെ ആളുണ്ടെങ്കില്‍ മാത്രം ധൈര്യമായി പ്രതികരിക്കും ..ഒറ്റക്ക് ആണെങ്കില്‍ ആര് പറയുന്നതും അനുസരിക്കും ..!

ഒരു പാട് പറയാന്‍ ഉണ്ട് ...പിന്നെ ആവാം ...!

faisu madeena പറഞ്ഞു...

പിന്നെ ബ്ലോഗ്‌ എഴുത്തിന്‍റെ കാര്യം ..സ്കൂളിന്റെ പടി കയറാത്ത ഞാനൊക്കെ എഴുതുന്നില്ലേ ..അങ്ങ് എഴുതുക ..സന്തോഷ്‌ പണ്ഡിത് പറഞ്ഞ പോലെ വായിക്കാന്‍ താല്പര്യമുള്ളവര്‍ വായിച്ചാല്‍ മതി ...നമ്മള്‍ ആരെയും വലിച്ചു കയറ്റുന്നില്ല ...ന്തേ ..?

dreamer പറഞ്ഞു...

മറ്റൊരു സ്വതന്ത്ര തോന്ന്യാസി:- വളരെ നന്നായി!! ഇനിയും തോന്യാസങ്ങള്‍ വരട്ടെ...

Jefu Jailaf പറഞ്ഞു...

അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സ്ഥലങ്ങളില്‍ നിന്നാണ് തീവ്രവാദമെന്നു പേരിടുന്ന പലതും പൊട്ടിപ്പുറപ്പെടുന്നത് . ഇനി വാദങ്ങള്‍ ഒന്നും അല്ലെങ്കില്‍ തന്നെയും പ്രതിഷേധത്തിന്റെ സ്വരങ്ങള്‍ ഉയരുന്നതും. അവകാശം സ്വതന്ത്രമായി ഉപയോഗിക്കട്ടെ എല്ലാരും. നല്ല പോസ്റ്റ്‌..
എല്ലാരും അന്ഗീകരിക്കുന്ന ബ്ലോഗ്‌ ..@#$%^&*(.. യാത്ര തുടരട്ടെ.. അഭിനന്ദനങ്ങള്‍..