2011, നവംബർ 27

പൊട്ടന്മാരെ നിനക്ക് ഒകെ എന്നാ വിവരം വെക്കുന്നെ??


ഈ മാസം ഇനി പുതിയ പോസ്റ്റ്‌ എഴുതുന്നില്ല എന്ന് കരുതിയതാ പക്ഷേ ചില കാര്യങ്ങള്‍ കേട്ടപ്പോള്‍ അതിനു എതിരെ ഒന്ന് പ്രതികരിച്ചു ഇല്ലെങ്കില്‍ മനസമാധാനം കിട്ടില്ല. ഏറ്റവും ചൂടുള്ള വാര്‍ത്തയായി ഇപ്പൊ വന്നുകൊണ്ട് ഇരിക്കുന്നത് നാളെ ഇടുക്കിയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ കുറിച്ചും മുല്ലപെരിയാറില്‍ ജലനിരപ്പ്‌ കൂടുന്നതിനെയും കുറിച്ചാണ്. അതില്‍ ഹര്‍ത്താല്‍ ആദ്യം എല്‍.ഡി.എഫ്‌ ആഹ്വാനം ചെയ്തെങ്കില്‍ തൊട്ടു പിറകെ യു.ഡി.എഫ്‌ ആഹ്വാനവും ഉണ്ടായി. ഇതിനോട് പ്രതികരിക്കാനായി എനിക്ക് ഒരേ ഒരു ചോദ്യമേ ഇപ്പൊ മനസ്സില്‍ വരുനോള്ളൂ. " എടാ പൊട്ടന്മാരെ നിനക്ക് ഒകെ എന്നാ വിവരം വെക്കുന്നെ?? ".അവന്‍റെ ഒക്കെ ഒരു ഹര്‍ത്താല്‍. തുമ്മിയത്തിനും ചീറ്റിയത്തിനും വെച്ച് വെച്ച് ഒരു വിലയുമില്ലാതെ ആക്കിയ ഹര്‍ത്താല്‍ ഈ സമയത്ത് പ്രഖ്യാപിക്കാന്‍ ഇവന് വിവരമില്ലേ എന്നല്ല ചോദിക്കേണ്ടത്. ഹര്‍ത്താല്‍ എന്നാല്‍ പൊതുഅവധി എന്ന് കരുതി ഇരിക്കുന്ന നമ്മള്‍ മലയാളികള്‍ക്ക് ഈ തണുപ്പത് മൂടി പുതച്ചു കിടന്നു ഉറങ്ങാന്‍ ഒരു അവസരം ഉണ്ടാക്കുകയല്ലേ ഉണ്ടാക്കിയത്. അല്ല വേറെ ഒരു സംശയം ചോദിച്ചു കൊള്ളട്ടെ. ഇത് ആര്‍ക്കു എതിരേയാ ഈ ഹര്‍ത്താല്‍?? ഭൂമികുലുക്കത്തിന് എതിരയോ?? അതോ തലൈവി അമ്മച്ചിക്കും പാണ്ടികള്‍ക്കും എതിരെയോ?? സ്വന്തം ജനങ്ങളുടെ ജീവിതം സ്തംഭിപിച്ചു കൊണ്ട് എങ്ങനെ ആണാവോ പാണ്ടികള്‍ക്ക് എതിരെ പ്രതിഷേധിക്കുക?? ഒന്ന് പറഞ്ഞു തന്നാല്‍ വലിയ ഉപകാരം ആയിരിന്നു. അങ്ങ് ആന്ധ്രയില്‍ നടത്തിയ പോലത്തെ സമരം ആണ് ഉദ്ദേശിച്ചത് എങ്കില്‍ അതിനു പറ്റിയ ഭൂപ്രകൃതി അല്ല കേരളത്തിന്റേതു. ഇവിടെ ഹര്‍ത്താല്‍ വെച്ചാല്‍ മറ്റാരെയും ബാധിക്കില്ല.

കോണ്‍ഗ്രസ്‌ പണ്ടേ ഒന്നിനും കൊള്ളില്ല, കമ്മ്യൂണിസ്റ്റിനു പേര് ജനങ്ങളുടെ പാര്‍ട്ടി എന്നാ. എന്നിട്ടും അങ്ങ് ഡല്‍ഹിയിലേക്ക് പറഞ്ഞു വിട്ട  ഇരുപതു എന്നതില്‍ യു.ഡി.എഫിലെ ജോസ് കെ മാണിയും പി.ടി. തോമസ്സും മാത്രമാണ് നിരാഹാരം നാളെ തുടങ്ങും എന്ന് പ്രഖ്യാപിച്ചത്. തുറാന്‍ നേരത്തു ചന്തി അന്വേഷിക്കുന്നത് പോലത്തെ ഒരു പരിപാടി ആണ് ഇത്, എങ്കിലും ഞാന്‍ ഇത് കമ്മ്യൂണിസ്റ്റ്‌ക്കാരില്‍ നിന്ന് ആദ്യം വരുമെന്നാ ഞാന്‍ പ്രതിക്ഷിച്ചത്. സാമ്രാജ്യത്വത്തിനു എതിരെ തൊള്ള കീറി ഒച്ച വെക്കുന്ന നാല് എണ്ണം ഉണ്ടല്ലോ അങ്ങ് ഡല്‍ഹിയില്‍. ഒന്നിന്റെയും ഒച്ചയും അനക്കവും ഇതുവരെ കേട്ടില്ല. നിങ്ങളുടെ മണ്ഡലം ഒക്കെ സുരക്ഷിതം ആയതുകൊണ്ടാണോ അനങ്ങത്തത്?? ഇവന്‍ എന്തിനാ ഞങ്ങള്‍ സഖാക്കന്മാരുടെ നെഞ്ചത്ത് കേറി ചൊറിയുന്നത് എന്ന് ഇത് വായിക്കുന്ന ചില കുട്ടിസഖക്കാള്‍ക്ക് തോന്നാം. ബാക്കി പതിനാറു എണ്ണത്തെ കൊണ്ട് വലിയ പ്രയോജനം ഇല്ലന്ന് അറിയാവുന്നത് കൊണ്ടാണ്. എ.കെ. ആന്റണിക്ക് മിണ്ടാട്ടമില്ല, ഇ അഹമ്മദ് പറയുന്നു കേരളത്തിലെ ജനങ്ങളുടെ മാത്രം കാര്യം നോക്കാന്‍ അല്ല അവരു മന്ത്രി ആയത്, കെ. വി തോമസ്‌ പറയുന്നു തമിഴന് വെള്ളം കൊടുക്കണം എന്ന്, വയലാറിന്റെയും വേണുഗോപാലിന്റെയും ഒരു വിവരവും ഇല്ല.എന്തിനും പ്രതികരിക്കുന്ന മുല്ലപ്പള്ളി ചത്തോ?? കേന്ദ്ര മന്ത്രിമാരായി ഇത്രേം പേര് ഉണ്ടായിട്ടും എന്തോന്ന് ഗുണം. ജയിപ്പിച്ചു വിട്ട ജനങ്ങളെക്കാളും സ്വന്തം നാടിനെക്കളും അവനു മന്ത്രികസേര മതി. ചുമ്മാ നിവേദനവും ഒകെ കൊടുത്തു കൈ കഴുകാന്‍ ബാക്കി എം.പിമാരും. നിങ്ങളെ കൊണ്ട് ഒന്നിനും കൊള്ളില്ലേല്‍ രാജി വെച്ച് ഇങ്ങു പോര്. കഴിവുള്ളവരെ കണ്ടു പിടിച്ചു ഞങ്ങള്‍ ജയിപ്പിച്ചു വിട്ടുകൊള്ളം അങ്ങ് ഡല്‍ഹിക്ക്. ജീവനോടെ ഉണ്ടെങ്കില്‍...

കുറെ കാലം മുന്നേ കരുണാനിധി കേന്ദ്ര സര്‍ക്കാരിനോട് തമിഴ്നാടിനെ വേറെ രാജ്യം ആയി പ്രഖ്യാപിക്കണം എന്ന് ആവശ്യപെടുക ഉണ്ടായി. അന്ന് അത് സര്‍ദാര്‍ജി സാധിച്ചു കൊടുത്തിരുന്നെങ്കില്‍ മുല്ലപെരിയാര്‍ വിഷയത്തില്‍ നേരത്തെ വെല്ലോ തീരുമാനം ആയേനെ. രണ്ടു രാജ്യങ്ങളുടെ പ്രശ്നത്തില്‍ മധ്യസ്ഥനായി നില്‍ക്കാന്‍ സര്‍ദാര്‍ജിക്ക് വലിയ താല്‍പര്യം ആണെല്ലോ. പക്ഷെ ഇപ്പൊ ഇത് വെറും രണ്ടു സംസ്ഥാനങ്ങളുടെ പ്രശ്നം ആയി പോയില്ലേ. ചീള് കേസ്സില്‍ ഒന്നും സര്‍ദാര്‍ജി ഇടപെടില്ല. തിരുവഞ്ചുരും ജോസെഫും കൂടെ ഡല്‍ഹിക്ക് പോകുനുണ്ട്. അങ്ങോട്ട്‌ പോകുന്നത് പട്ടി ചന്തക്കു പോയത് പോലെ ആകില്ലെങ്കില്‍ നമുക്ക് കൊള്ളം. ഇതിന്‍റെ ഇടയില്‍ ഇത് വെറും രാഷ്ട്രിയ ലാഭത്തിനായി ഉള്ള നാടകമാണ് എന്ന് പറയുന്ന ചില പൊട്ടന്മാരെ കണ്ടു. പുതിയ ഡാം പണിഞ്ഞു അതില്‍ നിന്ന് പൈസ അടിച്ചു മാറ്റാന്‍ ആണ് ഇതൊക്കെ എന്ന്. പറഞ്ഞത് പാണ്ടികള്‍ അല്ല നമ്മുടെ സ്വന്തം മലയാളികള്‍. ഇവനൊക്കെ ഉത്തരം ഞാന്‍ തരാം. ഡാം പൊട്ടി അതില്‍ ഒലിച്ചു പോകാതെ ജീവനോടെ ഉണ്ടെങ്കില്‍.

9 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

കേരളത്തിൽ നിന്നു ജയിച്ചുപോയി മന്ത്രിയായ ഒരു ചെറ്റ ഞാൻ കേരളത്തിന്റെ മാത്രം മന്ത്രിയല്ല എന്ന പ്രസ്താവന വായിച്ചപ്പോൾ വന്ന ചൊരിച്ചൽ രോഗമാണോ സാർ..

ചമതകന്‍ പറഞ്ഞു...

വിബിചായ, എനിക്ക് ഇതിനു മറുപടി തരാനുള്ള വിവരം ഒന്നുമില്ല. എങ്കിലും പറയട്ടെ ചേട്ടന്‍ ഈ പറഞ്ഞിരിക്കുന്നത് ചമതകന് ഇഷ്ടപ്പെട്ടു. ഇതെല്ലാം പച്ചക്ക് ലവന്മാരോട് മുഖത്ത് നോക്കി ചോദിക്കേണ്ടതാണ്

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഹഹഹ്ഹാ എല്ലാരേയും ഒരു മാതിരി വാരിയല്ലൊ കിടക്കെ ഇങ്ങനേയും ഒരു പോസ്റ്റ് ഹിഹിഹ്

വിബിച്ചായന്‍ പറഞ്ഞു...

@ബൈജുവചനം അങ്ങനെ ഒരു സംശയം തോന്നാന്‍ കാരണം ഇവിടേ ഇടതന്മാരെ പൊക്കി പറയാത്തത് കൊണ്ടു ആണോ??

@ഷാജു അത്താണിക്കല്‍ എല്ലാവനും പിലാതോസിനെ പോലെ കൈ കഴിക്കാന്‍ വരി വരി ആയി നില്‍ക്കുവാ..അത് കണ്ടപ്പോ തോന്നിയ അമര്‍ഷത്തില്‍ എഴുതിയതാണ് ഈ പോസ്റ്റ്‌.

വിബിച്ചായന്‍ പറഞ്ഞു...

മുകളില്‍ എഴുതാന്‍ വിട്ടുപോയ ഒരു കാര്യം ഞാന്‍ ഇവിടെ ചേര്‍ക്കുന്നു...

മുല്ലപെരിയാര്‍ വിഷയത്തില്‍ മുന്‍മന്ത്രി പ്രേമചന്ദ്രന്റെ നിലപാട് ശരിക്കും പ്രശംസ അര്‍ഹിക്കുന്ന ഒന്നാണ്... പക്ഷേ അധികാരം പോയപ്പോ പുള്ളിയുടെ പൊടി പോല്ലും ഇല്ല... പ്രേമചന്ദ്രന്‍ ആര്‍.എസ്.പി ക്ക് പകരം സി.പി.എമില്‍ ആയിരുനെങ്കില്‍ ഇങ്ങനെ ഒരു നിലപാട് എടുക്കുമായിരിന്നോ എന്ന് എനിക്ക് ചെറിയ ഒരു സംശയം...

അനില്‍ഫില്‍ (തോമാ) പറഞ്ഞു...

കുറേ മാസങ്ങള്‍ക്കു മുന്‍പ് മറ്റാരുടേയോ പോസ്റ്റില്‍ - ഞാന്‍ കമന്റായി രേഘപ്പെടുത്തിയ ഒരഭിപ്രായം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്നു വാദിക്കുകയും ജലനിരപ്പു താഴ്ത്തുന്നതിനെയും പുതിയ ഡാം നിര്‍മ്മിക്കുന്നതിനെയും എതിര്‍ക്കുന്ന തഴ്നാട് സര്‍ക്കാരിനോടും പുണ്ണാക്കുമാടന്മാരായ അവിടത്തെ ചില രാഷ്ട്രീയ നേതാക്കളോടും അവര്‍ക്കു വേണ്ടി കോടതിയില്‍ വാദിക്കുന്ന കാലമാടന്മാരാ...യ വക്കീലന്മാരോടും ഒരു അഭിപ്രായം, നിസഹായനായ ഒരു മലയാളിയുടെ അവസാന അഭിപ്രായം പറഞ്ഞോട്ടേ? എന്തായാലും മുല്ലപ്പെരിയാര്‍ ഡാം തകരുകയോ ദുരന്തമുണ്ടാക്കുകയോ ഇല്ലെന്ന് നിങ്ങള്‍ക്ക് നൂറു ശതമാനം ഉറപ്പാണ് അതിനാല്‍ തന്നെ പുതിയ ഡാം കെട്ടണ്ട ആവശ്യം ഇല്ല പുതിയ ഡാം കെട്ടാന്‍ നിങ്ങള്‍ അനുവദിക്കുകയുമില്ല. അങ്ങനെയെങ്കില്‍ പുതിയ ഡാമിനു ചിലവാക്കാന്‍ വെച്ചിരുന്ന പണം ഉപയോഗിച്ച് ഞങ്ങള്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ കല്‍ക്കെട്ടിനു മുന്നിലായി പ്രകൃതി രമണീയമായ പ്രദേശത്ത് നിങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ ആഡംബര വസതികള്‍ നിര്‍മിച്ചു നല്‍കാം. അവിടെ അവന്ന് കുടുംബസമേതം സ്ഥിരമായി താമസിക്കാന്‍ ധൈര്യം കാട്ടുക ആദ്യം. എന്നിട്ടാകാം ബാക്കി വാദങ്ങള്‍.

മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലായി ചത്തു മലക്കുന്ന 35 ലക്ഷം പീറ മലയാളികളോടൊപ്പം ഒരു ലക്ഷത്തിലധികം വരുന്ന നിങ്ങളുടെ രത്തത്തിന്‍ രത്തമാന അന്‍പുടയ തമിള്‍ മക്കളും ഒലിച്ചു പോകും എന്നു മനസിലാക്കുക.

വേണുഗോപാല്‍ പറഞ്ഞു...

വോട്ടു കിട്ടും വരെ മാത്രമേ അവര്‍ക്ക് മണ്ഡലവും നാടും വേണ്ടൂ ... കിട്ടി കഴിഞ്ഞാല്‍ അവര്‍ പിന്നെ ഇന്നാട്ടുകാരല്ല ....
ഇത്തരം ഉണ്നാക്കന്മാരെ വീണ്ടും വീണ്ടും വോട്ടു നല്‍കി ജയിപ്പിച്ചു വിടുന്ന പൊതു ജനത്തെ വേണം തല്ലാന്‍ ...

അജ്ഞാതന്‍ പറഞ്ഞു...

enthoru kalaghattamanithu....jeevante adisthanamaya vellam thanne jeevanu bheeshani akumpol nammal malayalikal enthanu cheyandathu????
"athuunnathangalil daivathinu sthuthi bhumiyil manushyarku samadhanam!" (now samadhaanamillayma)

അഭിഷേക് പറഞ്ഞു...

THOTTENUM PIDICHENUM OKKE HARTHAL ECHAAYAN PARANJAPOLE EVANMAARKK VIVARAM KURANJU VARIKAYAANO?

PRATHIKARANASHESHI NASHTAMAAYAVAR.....