ഇത്തവണ ഈസ്റ്റര്‍ കൂടാന്‍ വീട്ടില്‍ എത്തിയ അന്ന് മുതല്‍ കണ്ടവര്‍ക്ക് ഒന്നേ ചോദിക്കാന്‍ ഒള്ളു.എന്താ ഇത്ര മെലിഞ്ഞു പോയെ??ഒന്നാതെ മെലിഞ്ഞ ഞാന്‍ വീണ്ടും മെലിഞ്ഞു എന്ന് എനിക്ക് തന്നെ അറിയാം.എന്നാ അത് ഇങ്ങനെ ബാക്കി ഉള്ളവര്‍ പറഞ്ഞു കേള്‍ക്കുമ്പോ ആകപാടെ ചോരിഞ്ഞുവരും. ദുഖവെള്ളിയാച്ച പള്ളി വെച്ച് കണ്ട അമ്മായിയുടെ ചോദ്യം,എനിക്ക് ഇവിടേ കഴിക്കാന്‍ ഒന്നും കിട്ടുനില്ലേ എന്നായിരിന്നു. എന്തായാലും ഒന്ന് രണ്ടു പേരുടെ ഈ ചോദ്യം കേട്ട് കഴിഞ്ഞപ്പോ ഞാന്‍ ഒരു റെഡി മെയിഡ് ഉത്തരം കണ്ടു വെച്ചിരിന്നു.ഫുഡ് ശരി ആകുനില്ല.ശെരിക്കും അത് തന്നെയാ കാരണം.അപ്പൊ ദേ അടുത്ത ചോദ്യം,ഇത്ര വലിയ ഒരു കമ്പനിയില്‍ നല്ല ഫുഡ് കിട്ടതില്ലേ??കിട്ടത്തില്ല എന്ന് പറഞ്ഞ ആര് സമ്മതിക്കാന്‍.ഒടുവില്‍ നന്നായിട്ട് ഫുഡ് കഴിക്കണേ എന്ന് എല്ലാവരുടെയും കയ്യില്‍ നിന്ന് ഉപദേശവും മേടിച്ചു ഞാന്‍ തിരിച്ചു ഇങ്ങോട്ട് വണ്ടി കേറി.
അങ്ങനെ ഞാന്‍ ഓഫീസില്‍ എത്തി.വൈകുന്നേരത്തെ ഷിഫ്റ്റ് ആണ്.രാത്രിയില്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി കാന്റീനില്‍ എത്തി.കഴിക്കാന്‍ ആകെ ഒള്ളത് ചപ്പാത്തിയും പിന്നെ നെയ് ചോറും ആയിരിന്നു.ചപ്പാത്തി എന്നത് ചൂട് ആറുന്നതിനു മുന്നേ കഴിച്ചില്ലേ ചപ്പാത്തി കൊണ്ട് വാ മുറിയും,അത് പോലെ കട്ടിയാ. എന്നാ പിന്നെ നെയ് ചോറ് ആകാം എന്ന് കരുതി പതിയെ ഫുഡ് സ്റ്റാള്‍ വരെ എത്തി. എന്തോ നെയ് ചോറ് കണ്ടപോ മേടിക്കാന്‍ തോന്നിയില്ല.ശരി ചപ്പാത്തി ആകട്ടെ എന്ന് കരുതി അത് ഓര്‍ഡര്‍ ചെയ്തു.ചപ്പാത്തി വരന്‍ പത്തു മിനിറ്റ് എടുക്കും.ഭാഗ്യം ചപ്പാത്തി ചൂടോടെ കിട്ടും.വാ മുറിയില്ല.അങ്ങനെ ചപ്പാത്തിക്ക് വേണ്ടി അവിടെ വെയിറ്റ് ചെയ്യാന്‍ തുടങ്ങി. ആ സമയത്താ അങ്ങേ മൂലയ്ക്ക് ഇരിന്നു ഭക്ഷണം കഴിരുന്ന ഒരു ടീം മൊത്തം കൂടി സ്റ്റാള്ളിന്റെ നേരെ പോകുന്നത് കണ്ടേ.എല്ലാവരും പാതി കഴിച്ച പ്ലേറ്റും ആയി ആണ് പോകുന്നെ.അവര്‍ അവിടേ എത്തിയതും ഭയകര ഒച്ചപാട്.കന്നടയിലും,ഹിന്ദിയിലും ഇംഗ്ലീഷിലും ഒകെ ആരൊക്കെയോ ഭയങ്കരമായി ഒച്ചവേക്കളായി.എന്താ സംഭവം എന്ന് അറിയാന്‍ ആള്‍ക്കാര്‍ തടിച്ചു കൂടി തുടങ്ങി.എന്താ സംഭവം.
സംഭവം എന്താന്ന് ചോദിച്ചാ ആ ടീമിലെ ഒരാളുടെ നെയ് ചോറില്‍ നിന്ന് ഒരു പാറ്റയെ കിട്ടി.കൂടെ അതിന്‍റെ മുട്ടയും.അങ്ങനെ നെയ് ചോറ് ഫ്രൈഡ റൈസ് ആയി.പിന്നെ ആകപാടെ വന്‍ പുകില്‍ ആയി. ഇവര്‍ പറഞ്ഞത് മൊത്തം കേട്ടിട്ട് ഫുഡ് കൊടുക്കാന്‍ നില്‍കുന്ന പുള്ളി തലകുലുക്കി നിന്ന് ഇവര്‍ അങ്ങോട്ട് മാറിയപ്പോ ഇതൊന്നും അറിയാതെ ഭക്ഷണം കഴിക്കാന്‍ വന്നവര്‍ക്ക് ഫുഡ് കൊടുക്കാന്‍ തുടങ്ങി. ഇത് കണ്ട ഒരു മാനേജര്‍ വന്നു കന്നടയില്‍ എന്തോ പറഞ്ഞു.അതോടെ ഇനി അവിടെ ഫുഡ് ഇല്ല എന്നാ ബോര്‍ഡ് ഇട്ടു.ചപ്പാത്തിയും ഇല്ല നെയ് ചോറുമില്ല വെളിയില്‍ പോയി കഴിക്കാന്‍ വേറെ കടയും ഇല്ല.
അവസാനം അപ്പുറത്ത് ഉള്ള സ്നാക്ക്സ് കോര്‍നെരില്‍ നിന്ന് ബെല്‍പുരി വാങ്ങി വിശപടക്കി
പിറ്റേന്ന് തന്നെ എല്ലാവരുടെയും മെയിലില്‍ ഈ വിഷയം ഫോര്‍വേഡ് ചെയ്തു എല്ലാവരും അറിഞ്ഞു.അതും ഫോട്ടോ സഹിതം.കൂടെ കാന്റീനിലെ ഫുഡ് സൂക്ഷിച്ചു കഴിക്കാവു ഒരു മുന്‍അറിയിപ്പും.മിക്കവരും വേറെ നിവര്‍ത്തി ഇല്ലാത്തതുകൊണ്ട് മാത്രം ആണ് കാന്റീനില്‍ പോകുന്നെ.അന്നേ ദിവസം തന്നെ വേറെ ഒരു മെയിലും വന്നു."കമ്പനി ഭയകര ലാഭത്തില്‍ ഓടുകയാണ്".ഇങ്ങനെ ഒകെ ചെയ്ത പിന്നെ ബി=ലാഭം അല്ലാതെ നഷ്ട്ടം ഉണ്ടാകുമോ... അല്ലെ???