ആധാര്‍ അഥവാ യു.ഐ.ഡിക്ക് അപേക്ഷിക്കാന്‍ ഉള്ള ഫോം ഓഫീസില്‍ കിട്ടും എന്ന് കഴിഞ്ഞ ആഴ്ച കേട്ടതാ.എന്നാല്‍ ജോലി തിരക്കുമൂലം അതിന്‍റെ ഫോം മേടിക്കാന്‍ ഈ കഴിഞ്ഞ ദിവസമാ പറ്റിയത്.ഫോം പുരിപ്പിക്കാന്‍ വലിയ വിഷമം ഒന്നുമില്ലയിരിന്നു.ആകെ തപ്പേണ്ട വന്നത് റേഷന്‍ കാര്‍ഡ് നമ്പര്‍ മാത്രമാ.ഇനി മേല്‍വിലാസം ഉള്ള ഏതെങ്കിലും ഒരു ഒറിജിനല്‍ രേഖ വേണം.പാസ്പോര്‍ട്ട്‌ഓ ഡ്രൈവിംഗ് ലൈസെന്‍സ്ഓ വോട്ടര്‍ ഐ ഡിയോ മതി.കയ്യില്‍ കിട്ടിയ ഫോര്‍മും പൂരിപിച്ചു ഡ്രൈവിംഗ് ലൈസെന്‍സ്സും കൊണ്ട് ഞാന്‍ ആധാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉള്ള ഓഫീസില്‍ എത്തി. അവിടെ വെച്ചാണ് കണ്ണുകളുടെ രേഖയും വിരല്‍ അടയാളവും എടുക്കുന്നത്.അടിയാതെ കൌണ്ടറില്‍ കയ്യില്‍ ഉള്ള മേല്‍വിലാസം ഉള്ള രേഖ പരിശോധിച്ചു.അവിടന്ന് അടുത്ത കൌണ്ടറില്‍ എത്തി.ഒരു നീണ്ട നിര തന്നെ ഉണ്ട് എന്‍റെ മുന്നില്‍.ഞാന്‍ ക്ഷമയോടെ എന്‍റെ ഉഴം കത്ത് നിന്നു.അവസാനം എന്‍റെ നമ്പര്‍ വന്നു.കയ്യില്‍ ഉള്ള ഫോം ഓഫീസിര്‍ക്ക് കൊടുത്തു.പുള്ളി എന്‍റെ വിവരങ്ങള്‍ ടൈപ്പ് ചെയ്യാന്‍ തുടങ്ങി.ആദ്യം ടൈപ്പ് ചെയ്യണ്ടത് പിന്‍ കോഡ് ആണ്.എന്‍റെ പിന്‍ കോഡ് അടിച്ചിട്ട് അങ്ങനെ ഒരണ്ണം നിലവില്‍ ഇല്ലത്രെ.ഇത്ര കൊല്ലം ഉപയോഗിച്ച പിന്‍ കോഡ് എനിക്ക് തെറ്റിയോ?? ഞാന്‍ വീണ്ടും കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നോക്കി.ഇല്ല തെറ്റിയിട്ടില്ല.അത് തന്നെ.അടുത്ത് നിന്നാ എന്‍റെ കൂട്ടുകാരന്‍ പറഞ്ഞു വീട്ടില്‍ വിളിച്ചു ചോദിക്ക്.ഒരു സമാധാനത്തിനു വീട്ടില്‍ വിളിച്ചു ചോദിച്ചു.അവിടെ ആ പഴയ പിന്‍ കോഡ് തന്നെ. കാര്യം ഓഫീസറോട് പറഞ്ഞു.പിന്‍ കോഡ് ഇല്ലാതെ ആധാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റില്ലത്രേ.അങ്ങനെ നിരാശനായി ഞാന്‍ ആ ഓഫീസ് മുറി വിട്ടു ഇറങ്ങി.മനസ്സില്‍ ഒരു ചോദ്യം മാത്രം-എന്താ എന്‍റെ പിന്‍ കോഡ് കാണിക്കാഞ്ഞേ??
ഈ ആധാര്‍ എന്ന് പറയുന്നത് ഭാരത സര്‍ക്കാര്‍ എല്ലാ പൗരനും ലഭിക്കുന്ന ഒന്നാന്നു.അത് മൊത്തം ഭാരതത്തില്‍ സ്വീകാര്യമായ ഒന്നാന്നു.അതിനു രജിസ്റ്റര്‍ ചെയ്യാന്‍ ഭാരതത്തില്‍ എവിടെ നിന്നും കഴിയും.പിന്‍ കോഡ് അടിച്ചിട്ട് ശരി ആകാത്ത എന്നെ പോലെ അനവധി പേര്‍ ഉണ്ട്.ഭാരതത്തിലെ മൊത്തം പോസ്റ്റ് ഓഫീസിന്‍റെ പിന്‍ കോഡ് ശേഖരിക്കുക എന്നത് വല്യ കാര്യം ഒന്നുമല്ല.കേരളത്തില്‍ കോട്ടയം ജില്ലക്കാരനായ എന്‍റെ പോസ്റ്റ് ഓഫീസ് വടവാതൂര്‍ ആണ്.അവിടത്തെ പിന്‍ കോഡ് 686010 ആണ്.എന്നാല്‍ എന്തുകൊണ്ട് ഇതു ഇവിടെ കാണിക്കുനില്ല?? ഇവരുടെ കൈയില്‍ മൊത്തം വിവരങ്ങള്‍ ഇല്ലേ?? ഇത്ര ചെറിയ വിവരശേഖരണം ഇല്ലേല്‍ എങ്ങനെ മൊത്തം ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചു വെക്കും??ഒരു രാജ്യവ്യാപകമായ ഒരു സംഭവങ്ങള്‍ക്ക് ഇറങ്ങുമ്പോ ഇങ്ങനെ ഉള്ള കുഴപ്പങ്ങള്‍ ഒഴിവാക്കേണ്ടതല്ലേ??
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ