അതെ, എല്ലാവരുടെയും പ്രിയങ്കര സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആയ ഫേസ്ബുക്കില്‍ മൊത്തം സ്പാം.ഇന്ന് രാവിലെ ചുമ്മാ ഒന്ന് രണ്ടേ അപ്ഡേറ്റ് ഇട്ടേക്കാം എന്ന് കേറിയപ്പോള്‍ ആണ് സംഗതി കണ്ടത്. തുരുതുരാ ഒരതരുടെ വക ചാറ്റ് മെസ്സേജും വാള്‍പോസ്റ്റും ടാഗ്ഗും പിന്നെ ഒരു ഇവന്റ്റും. ആകപാടെ ഒരു ജഹപോക. വരുന്ന സ്പാമിന്‍റെ ഇടയില്‍ ഞാന്‍ ഇട്ട അപ്ഡേറ്റ് ഒകെ മുങ്ങി പോയി.ഈ സ്പാം ഇങ്ങനെ പടരാന്‍ പ്രധാന കാരണം അതിന്‍റെ വിഷയം തന്നെയാ. ആരൊക്കെ നിങ്ങളുടെ പ്രൊഫൈല്‍ കേറി നോക്കി എന്ന്. പണ്ട് ഓര്‍ക്കുട്ടില്‍ ഉണ്ടായിരിന്നു എങ്ങനെ ഒരു സംഭവം.അത് വെച്ച് പലരുടെയും ഉദേശം( എന്തെല്ലും ഒകെ ഉദേശം കാണുമെല്ലോ) മനസ്സിലക്കിയിരിന്നു. ദേ ഇപോ ഫേസ്ബുക്കിലും അങ്ങനെ ഒരു സംവിധാനം എന്ന് കണ്ടപാടെ കേറി അങ്ങ് ക്ലിക്ക് ചെയ്തു. പോരെ പൂരം.അത് ഫ്രണ്ട് ലിസ്റ്റില്‍ ഉള്ള എല്ലാര്‍ക്കും പോയിരിക്കുന്നു.അങ്ങനെ ഓരോ ഓരോ ക്ലിക്കിലും ഓരോ ഓരോ മെസ്സേജ്.ഉള്ളതെല്ലാം ക്ലിയര്‍ ചെയ്തപ്പോലെക്കും സമയം കുറെ ആയി.
വരുന്ന മെസ്സേജ് ഇങ്ങനെ:
hey,this is the facebook official profile viewers app.if you have recieved this message you qualify to see who views your profile at: ഒരു ലിങ്ക്
ടാഗ് ചെയ്തു വരുന്നത് ഇങ്ങനെ:
you 5 view my profile the most according to the official FB profile views app.check yours at:ഒരു ലിങ്ക്
വരുന്ന മെസ്സേജ് ഇങ്ങനെ:
hey,this is the facebook official profile viewers app.if you have recieved this message you qualify to see who views your profile at: ഒരു ലിങ്ക്
ടാഗ് ചെയ്തു വരുന്നത് ഇങ്ങനെ:
you 5 view my profile the most according to the official FB profile views app.check yours at:ഒരു ലിങ്ക്
ഫേസ്ബുക്കില്‍ ഇത് പോലത്തെ പല അപ്ലിക്കേഷനും ഉള്ളതുകൊണ്ട് അതില്‍ ഒന്ന ഇത് എന്ന് കരുതി ക്ലിക്ക് ചെയ്തവരും ഉണ്ട്.പണ്ടൊക്കെ ഒരു ഫോട്ടോ ഇട്ട അതില്‍ ഉള്ളവരെ മാത്രമേ ടാഗ് ചെയ്യരോള്ളൂ.എന്നാ ഇപ്പൊ അങ്ങനെ അല്ല. എന്തെല്ലും സിനിമക്കരുടെയോ പട്ടിയുടെയോ പൂച്ചയുടെയോ പുല്ലിന്റെയോ ഒകെ ഫോട്ടോയില്‍ ടാഗ് ചെയ്യാന്‍ തുടങ്ങി.അങ്ങനെ ചെയ്യാന്‍ കുറെ അപ്ലിക്കേഷനും.ബാക്കി ഉള്ളവരെ കുറ്റപെടുത്തുക അല്ല,ഞാനും അതോകെ ചെയ്യുന്നുണ്ട്.അവിടെ ഒന്ന് ജീവിച്ചു പോകേണ്ടേ.ഓര്‍കുട്ടിനെക്കള്‍ കൂടുതല്‍ സെക്യൂരിറ്റി ഫീച്ചര്‍സ് ഉള്ളതിനാല്‍ ഫേസ്ബുക്കില്‍ ഓര്‍കുട്ടിലെ പോലെ വേറെ ശല്യങ്ങള്‍ ഒന്നും പ്രതിക്ഷിച്ചില്ല.എന്നാല്‍ ഇപോ അതും ഇവിടയും എത്തിയിരിക്കുന്നു.കൊള്ളാവുന്ന എന്തെല്ലും എത്തിയ സ്പാമും വൈറസ്സും വിട്ടു അതിനെ നശിപ്പിക്കുക എന്നതന്നെല്ലോ സൈബര്‍ലോകത്തെ ചില വിരുതന്മാരുടെ പ്രധാന തൊഴില്‍.
പണ്ട് ഓര്‍കുടില്‍ ഇങ്ങനെ സ്പാമും വൈറസ്സും കേറിയപ്പോ ഫേസ്ബുക്കിനു വളം ആയി. ഇനി ഇത് ആര്‍ക്കു വളം ആകുമോ എന്തോ?? കണ്ടു അറിയണം.ആരെങ്കിലും ഇതെനെ കുറിച്ച് അറിഞ്ഞിട്ടില്ലേല്‍ ദയവായി ക്ലിക്ക് ചെയ്യല്ലേ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ