അധികാരത്തിന്‍റെ മത്തു തലയ്ക്കു പിടിച്ച പിന്നെ രക്ഷയില്ല. അധികാരം കൂടിയേ തീരു.വി.എസ് എന്താന്ന് ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഒകെ കാണിച്ചു കൂടുന്നെ??അധികാരത്തിനോട് ഉള്ള ആര്‍ത്തി എന്ന് അല്ലാതെ ഒന്നും പറയാനില്ല.അല്ലേല്‍ ഇങ്ങനെ സ്വന്തം കുഴി തോണ്ടുന്ന പരിപാടി കാണിക്കുമോ?? പറഞ്ഞു വരുന്നത് ലതിക സുഭാഷിനെ കുറിച്ച് പറഞ്ഞ വി.എസിന്‍റെ വാക്കുകളെ ആണ്.അങ്ങനെ പറഞ്ഞു കഴിഞ്ഞിട്ട് പിന്നെ വിശദികരനവുമായി വന്നിട്ട് എന്ത് ഗുണം.കൈ വിട്ട ആയുധവും,വാ വിട്ട വാക്കും രണ്ടും തിരിച്ചെടുക്കാന്‍ മേല്ലല്ലോ.ഇതിനു മുന്‍പും സന്ദര്‍ഭത്തിന് യോജിക്കാത്ത പല പ്രസ്തവനങ്ങളും വി.എസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടു ഉണ്ട്.ഇനി എതിര്‍ ചേരി അത് ദുര്‍വ്യാഖ്യാനം ചെയ്തതാന്ന് പറഞ്ഞു സ്ത്രി ജനങ്ങളുടെ ഇടയില്‍ തന്‍റെ പ്രതിഛായ അധികം മങ്ങലെക്കാതെ സുക്ഷിക്കാന്‍ വി.എസ്സിന് കഴിഞ്ഞു എന്ന് കരുതുന്നു.സിന്ധു ജോയ് പാര്‍ട്ടി വിട്ടു പോയതാ.എന്നാ ആ സമയത്ത് ഒരുത്തി പോയി എന്ന് പറഞ്ഞത് പാര്‍ട്ടിയില്‍ ഉള്ള യുവജന വിഭാഗത്തില്‍ പലര്‍ക്കും തന്നെ ഇഷ്ട്ടപെട്ടിട്ടില്ല.
ഈ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വി.എസ്സിന്‍റെ പ്രസംഗം കേട്ട ഒരു സംശയം തോന്നും.ഈ സംസാരിക്കുന്നതു മുഖ്യമന്ത്രിയോ അതോ പ്രതിപക്ഷ നേതാവോ?? കാരണം ഈ കഴിഞ്ഞ അഞ്ചു കൊല്ലം പൊടിക്ക് നടന്ന വികസനം( തപ്പിട്ടു കിട്ടിയില്ല) പോല്ലും പറയാതെ അഞ്ചു കൊല്ലം മുന്നേ പറഞ്ഞ ജയിലില്‍ അടക്കും എന്നാ വാചകം വീണ്ടും പറയുന്നതുകൊണ്ട.ആകപാടെ അല്‍പം വികസനം നടന്നത് പൊതുമാരമാത്ത് വകുപ്പിലാ, മോന്‍സ് ജോസഫ് മത്രി ആയപ്പോ അതും കുറെ റോഡ് നന്നക്കിയത്.പക്ഷേ പുള്ളി ഇപ്പൊ മറുകണ്ടം ചാടിയില്ലേ,പിന്നെ എങ്ങനെയാ അത് പറയുന്നേ??അഞ്ചു കൊല്ലം കുറെ ഗ്രൂപ്പ് പോര് അല്ലാതെ ഒന്നും പറയാനില്ല ഈ സര്‍ക്കാരിനു.
ഈയിടെ കുറെ സര്‍വ്വേ എത്തി.യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും എന്നാ വി.എസ്സിനെ ആണ് മുഖ്യമന്ത്രി പദത്തില്‍ കൂടുതല്‍ പ്രിയം എന്നും അതില്‍ കണ്ടു.വലതു മാധ്യമങ്ങള്‍ ഇടതിന് അനുകൂലമായ സര്‍വ്വേ മറച്ചു വെച്ചിട്ടും വി.എസ്സിനോട് ഉള്ള ഈ ജനങ്ങളുടെ പ്രിയം മറച്ചു വെക്കാന്‍ കഴിഞ്ഞില്ല എന്ന് പല പാര്‍ട്ടി സഖാക്കളും പറയുന്നത് കണ്ടു.സര്‍വ്വേ ഇടതിന് അനുകൂലമാന്ണേല്‍ അത് മറച്ചു വെക്കാന്‍ കഴിഞ്ഞ ഈ മാധ്യമങ്ങള്‍ക്ക് വി.എസ്സിന്റെയും കാര്യം മറച്ചു വെക്കാന്‍ കഴിയുമായിരിന്നു.എന്നാല്‍ അവര്‍ അത് ചെയ്യഞ്ഞത് ആ പേരില്‍ ഇപ്പൊ ഉള്ള ഗ്രൂപ്പ് പോര് അല്‍പ്പം കൂടി അങ്ങ് മൂക്കട്ടെ എന്ന് കരുതിയാ.അല്ലേല്ലും വി.എസ്സിനോട് ആള്‍ക്കാര്‍ക്ക് പ്രിയം അങ്ങേരു മഹന്‍ ആയോണ്ട് ഒന്നുമല്ല.'തമ്മില്‍ ഭേദം തൊമ്മന്‍' അത്രേ ഒള്ളു ആ പ്രിയത്തിന്‍റെ അര്‍ഥം. ആ കോടിയേരി എങ്ങാനും മുഖ്യമന്ത്രി ആയാല്‍ പിന്നെ നാട്ടില്‍ ബിനീഷിന്റെ അഴിഞ്ഞാട്ടം ആക്കും കാണേണ്ടി വരുക.അതില്ലും ഭേദം വി.എസ് തന്നെയാ.പിന്നെ ഈ സര്‍വ്വേ ഒകെ എടുത്തത് വി.എസ് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിനു മുന്നേ ആണ്.ഇപ്പൊ എടുക്കുവന്ണേല്‍ അത് കുറഞ്ഞിട്ടുണ്ടാക്കും.ഉറപ്പ്.അധികാരി മോഹിയുടെ ആ മുഖം മൂടി പ്രചാരണം തുടങ്ങി കഴിഞ്ഞപ്പോ വളരെ വ്യക്തമായി.
ഞാന്‍ ഒരു കോണ്‍ഗ്രെസ്സുക്കാരന്‍ ഒന്നുമല്ല.പക്ഷേ നാട് കുളം തോന്ടാതെ ഇരിക്കാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരേണ്ടതുണ്ട്.അവരെ പണ്ടേ നമ്പാന്‍ കൊള്ളത്തില്ല എന്ന് അറിയാം.എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും എന്ന് പറഞ്ഞു കമ്മ്യൂണിസ്റ്റ്‌ക്കാര്‍ പറ്റിക്കുമോ ഇല്ലയോന്നു ഒരു ഉറപ്പും ഇല്ല. പാര്‍ട്ടി തോല്‍പ്പിച്ചില്ലേല്‍ വി.എസ് പ്രതിപക്ഷ നേതാവായി വരുമായിരിക്കും,പാര്‍ട്ടി തോല്‍പ്പിചോല്ലും,സംശയം വേണ്ട.ലതിക സുഭാഷിന് എന്‍റെ വിജയാശംസകള്‍.
1 അഭിപ്രായം:
വിനാശ കാലേ വിപരീത ബുദ്ധി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ