ഇടി വെട്ടിയവനെ പാമ്പ് കടിച്ചു. ഈ പഴഞ്ചൊല്ല് എന്നെ കണ്ടു ആരെല്ലും പറഞ്ഞതാന്നോ എന്ന് നല്ല സംശയം ഉണ്ട്. കാരണം ആ അവസ്ഥ എനിക്ക് അടികെടി വരാറുണ്ട്. പണ്ട് എന്ജിനീരിംഗ് പഠിക്കാന്‍ കേരളത്തിലെ മുന്തിയ കോളേജില്‍ കേറിയ കാലം, "നീ രക്ഷപെട്ടല്ലോ, പഠിച്ചു കഴിഞ്ഞ ഉടനെ ജോലി കിട്ടും." ആ പറയുന്നതും കേട്ട് വായില്‍ കൊള്ളാത്ത, തലയില്‍ കേറാത്ത ഏതൊക്കെയോ സംഭവങ്ങള്‍ അരച്ച് കലക്കി പഠിച്ചു വെള്ളം തൊടാതെ വിഴുങ്ങാന്‍ തുടങ്ങി. അന്നോകെ പഠിത്തം കഴിയുമ്പോ ഒരു ജോലി എന്നാ സ്വപ്നം മാത്രം. ആ സ്വപ്നം യാഥാര്തിയമാക്കാന് സമയമായപ്പോഴാ സിനിമയിലെ വില്ലനെ പോലെ മാന്ദ്യം എത്തിയത്. പിന്നെ ജോലിയുമില്ല കൂലിയുമില്ല. നേരത്തെ ജോലി കിട്ടിയവര്‍ രക്ഷപെട്ടു, അല്ലാത്തവര്‍ ശശിയായി. പഠിച്ചതും അറിയില്ല പണിയും കിട്ടിയില്ല. വെറുതെ കുറെ സ്വപ്നം കണ്ടത് മിച്ചം.
പിന്നെ നെറ്റൊട്ടമാല്ലയിരിന്നോ ഒരു ജോലിക്ക് ആയി. പറഞ്ഞു കേട്ടതും വഴിയില്‍ കണ്ടതുമായ കുറെ കോഴ്സ് പഠിച്ചു. എന്നിട്ടും രക്ഷയില്ല. അവസാനം ഒരു കൊല്ലത്തിനു ശേഷം ഒരു ഇടക്കാല ആശ്വാസം എന്നാ രീതിയില്‍ ഒരു താല്‍ക്കാലിക ജോലി കിട്ടി. പിന്നെ ഒരു കൊല്ലത്തേക്ക് ഒരു ടെന്‍ഷനും ഇല്ലായിരിന്നു. അവിടത്തെ കാലാവിധി കഴിയുമ്പോ ഈ മാന്ദ്യം ഒകെ കഴിയുമെന്നും വേറെ എവിടേ എങ്കിലും ജോലി കിട്ടുമെന്നും ഒകെ സ്വപ്നം കണ്ടു. അന്ന് ആരോ പറഞ്ഞു ഗള്‍ഫില്‍ മാന്ദ്യം ഒന്നും ബാധിച്ചില്ലന്നു, അങ്ങോട്ട് ജോലി നോക്കാന്‍. കടലു കണ്ടന്നു അങ്ങോട്ട് ചെന്നാ ഉടനെ 'ഇന്നാ ജോലി' എന്ന് പറഞ്ഞു തരാന്‍ ആരും അവിടേ ഇല്ലായിരുന്നത് കൊണ്ട്, ഒരു കൊല്ലം കഴിഞ്ഞിട്ട് നോക്കാം എന്ന് കരുതി. ആ സമയം ആയപ്പോലേക്ക് മാന്ദ്യം ദുബായില്‍ ലാന്‍ഡ് ചെയ്തു. ഭാഗ്യം ഞാന്‍ ദുബായില്‍ എത്തിയിട്ടല്ലല്ലോ മാന്ദ്യം വന്നെ എന്ന് ഓര്‍ത്തു സമാധാനിച്ചു. അങ്ങനെ ഗള്‍ഫ് സ്വപ്നവും എന്നെ കയറ്റാതെ സ്ഥലം വിട്ടു.
പിന്നിട് മാന്ദ്യത്തില്‍ ജോലി നഷ്ട്ടപെട്ടവര്‍ അടക്കം ഉള്ളവരുമായി ഒരു ജോലിക്ക് ആയി കടുത്ത മത്സരം ആയിരിന്നു. മത്സരത്തിനു ഒടുവില്‍ എനിക്കും കിട്ടി ഒരണം. വലിയ മെച്ചം ഒന്നുമില്ല. പക്ഷേ കയ്യില്‍ കിട്ടിയത് കളഞ്ഞു ഭാവിയില്‍ വന്നേക്കാവുന്ന നല്ല ജോലിയും കാത്തു ഇരിക്കാന്‍ പറ്റിയ അവസ്ഥ അല്ലായിരുന്നതിനാല്‍ കിട്ടിയതും കൊണ്ട് തൃപ്തി അടങ്ങി. അവിടേ എത്തിയപ്പോ അവസ്ഥ തീര്‍ത്തും പരിതാപകരം. ഇതിലും ഭേദം വേറേ ഒന്നിന് കാത്തു ഇരിക്കുന്നതയിരിന്നു നല്ലത് എന്ന് പലവട്ടം തോന്നിപോയി. എങ്ങനെ എങ്കിലും ഇവിടന്നും ചാടണം എന്ന് മനസ്സില്‍ ഉറപ്പിച്ചു. അനുകൂലമായ ഒരു കാലാവസ്ഥ വരുന്നതും കാത്തു ഇരുപ്പയിരിന്നു കുറച്ചു നാള്. ആ കാത്തിരുന്ന് അധികം നീണ്ടു പോയില്ല. അനുകൂലമായ കാലാവസ്ഥയില്‍ ചാടാനായി ഒരുക്കം തുടങ്ങിയപ്പോ ആകാശത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടി. വീണ്ടും ഒരു മാന്ദ്യത്തിനു ഉള്ള ലക്ഷണം ആണ്. കഴിഞ്ഞ തവണ ഇവിടേ എങ്ങും കാര്യമായി മാന്ദ്യം വന്നില്ല, എന്നിട്ടും എല്ലാ കമ്പനികളും മാന്ദ്യം ആണെന്ന് പറഞ്ഞു കുറെ ലാഭം കൊയ്ത്തു. ഈ തവണയും അവര്‍ അതിനു ഒരുങ്ങും എന്നാ എന്റെ തോന്നല്‍ കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി പലര്‍ക്കും അല്‍പ്പം നഷ്ട്ടം വന്നിട്ടുണ്ടത്രേ. അത് എന്നതെങ്കിലും ആകട്ടെ. പക്ഷേ ഇതുവരെ എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം, ഞാന്‍ ജോലി ശ്രമിക്കുമ്പോ എന്താ ഈ മാന്ദ്യം വരുന്നേ??
2 അഭിപ്രായങ്ങൾ:
നിങ്ങള്‍ ഇപ്പോള്‍ ശുക്രനിലാണ്,
മാന്ദ്യമെക്കെ ശെരിയാവും മാഷേ, ഇങ്ങോട്ട് സൗദിയിലേക്ക് പോരൂ
ഒരു വിസ കിട്ടുമെങ്കില്‍ ഞാന്‍ ഇപ്പോഴേ റെഡി....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ