2011, ഓഗസ്റ്റ് 10

ഹിരോഷിമയിലെ ആ ഒരു ദിനം

അന്ന് ഒരു തിങ്കളാഴ്ച ആയിരിന്നു, കിഴക്കേ ചക്രവാളത്തില്‍ സുര്യന്‍ എപ്പോഴേ ഉദിച്ചു കഴിഞ്ഞിരിക്കുന്നു. രണ്ടാം ലോകയുദ്ധം അതിന്‍റെ അന്തിമ ഘട്ടത്തില്‍ എത്തിയിരിക്കുന്നു. ആക്സിസ്  ശക്തികളില്‍ വമ്പന്‍മാരായ ജര്‍മനിയും ഇറ്റലിയും അടിയറവു പറഞ്ഞു കഴിഞ്ഞിരിന്നു.ഇനി ശേഷിക്കുന്നത് ജപ്പാന്‍ മാത്രം.ചുറ്റും ഉള്ള നഗരങ്ങളില്‍ നാള്‍ ഇതുവരെ കനത്ത ആക്രമണങ്ങള്‍ നേരിട്ടെങ്കിലും കര നാവിക സേനയുടെ ആസ്ഥാനമായ ഹിരോഷിമയില്‍ അന്നുവരെ ആക്രമണങ്ങള്‍ കുറവായിരിന്നു. എങ്കിലും അവിടത്തെ ജനങ്ങള്‍ ജാഗരൂകര്‍ ആയിരിന്നു. എന്നെക്കിലും തങ്ങളെയും ആക്രമിക്കും എന്ന് അവര്‍ക്ക് നല്ല ഉറപ്പു ഉണ്ടായിരിന്നു. അതിനു വേണ്ടി പല മുന്‍കരുതലുകളും സ്വികരിച്ചിരിന്നു. ആ ദിവസം സമയം 8 .15 ആയപ്പോ തങ്ങളുടെ മുകളിലുടെ ഒരു അമേരിക്കന്‍ യുദ്ധവിമാനം പറന്നപ്പോ, വീടുജോലി ചെയ്തുകൊണ്ടിരുന്ന സ്ത്രികളും നിരത്തില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ അടക്കം വരുന്ന ലക്ഷകണക്കിന് വരുന്ന ജാപ്പനീസ്‌ ജനങ്ങള്‍ അറിഞ്ഞിട്ടുണ്ടാവില്ല അത് തങ്ങളുടെ അവസാന നിമിഷം ആണെന്ന്. ചരിത്രത്തിലെ ഏറ്റവും പൈശാചികമായ ആക്രമണം അന്ന് ആയിരിന്നു, ഓഗസ്റ്റ്‌ 6 1945 . ലോകത്തെ ആദ്യത്തെ അണുബോംബ് ആക്രമണം.


അമേരിക്കയില്‍ പേള്‍ തുറമുഖത്ത് ജപ്പാന്‍ നടത്തിയ ആക്രമണത്തിന്റെ പ്രതികാരം എന്നവണ്ണം ആയിരിന്നു ഈ അണുബോംബ് ആക്രമണം. ലിറ്റില്‍ ബോയ്‌ എന്നാ വിളിപേരില്‍ അറിയപെട്ട ആ ബോംബ്‌ ഒരു ബോയിംഗ് ബി-29 വിമാനത്തില്‍ ഹിരോഷിമയുടെ മുകളില്‍ ഇടുമ്പോള്‍ അത് വരുത്താന്‍ പോകുന്ന നാശനഷ്ട്ടത്തിന്റെ അളവ് എത്ര മാത്രം ആയിരിക്കും എന്ന് ആര്‍ക്കും വലിയ നിശ്ചയം ഉണ്ടായിരുന്നില്ല. ആ പൊട്ടിത്തെറിയുടെ ആകതത്തില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള എല്ലാം വെറും ചാരമായി പോയി. അതിന്‍റെ ചൂടില്‍ കല്ലും മണ്ണും മനുഷ്യനും ആവിയായി പോയി. അതില്‍ നിന്ന് ഉണ്ടായ അണുപ്രസരണത്തിന്റെ ദുഷ്യഫലം അടുത്ത തലമുറ വരെ അനുഭവിക്കുന്നു. ആ ബോംബ്‌ പൊട്ടിയപ്പോ ഉണ്ടായ കൂണിന്റെ ആകൃതിയില്‍ ഉള്ള മേഘത്തില്‍ തങ്ങളുടെ വിജയം കണ്ടത് കൊണ്ടാന്നോ എന്ന് അറിയില്ല, മൂന്ന് ദിവസം കഴിഞ്ഞു നാഗസാക്കിയിലും ഇട്ടു അവര്‍ ഒരു അണുബോംബ്. പുറകെ ജപ്പാന്‍ അടിയറവു പറഞ്ഞു. യുദ്ധം അവസാനിച്ചു. പക്ഷേ ഒരു പുതിയ ലോകാധ്യായം അന്ന് തുറന്നു. നിമിഷനേരം കൊണ്ട് ലോകം അവസാനിപ്പിക്കാന്‍ ശേഷി ഉള്ള അണുവായുധതിന്റെ യുഗം അന്ന് പിറവി എടുത്തു. പിനിട് ലോകം അണുവായുധം എന്ന് കേള്‍ക്കുമ്പോ ഓര്‍ക്കും ഹിരോഷിമയിലെയും  നാഗസാക്കിയിലെയും ആ പൈശാചിക ആക്രമണത്തെ. 

3 അഭിപ്രായങ്ങൾ:

ഷാജു അത്താണിക്കല്‍ പറഞ്ഞു...

കരിഞ്ഞു വീണ ഒരു പറ്റം മനുഷ്യരുടെ ചാരം പിടിച്ച് നമുക്ക് പ്രാര്‍ത്ഥികാം, അല്ലാതെ നാം എന്ത് ചെയ്യും, നിസ്സഹായര്‍ മനുഷ്യര്‍, ദൈവം രക്ഷിക്കട്ടെ

Jefu Jailaf പറഞ്ഞു...

ആശംസകള്‍.

വാല്യക്കാരന്‍.. പറഞ്ഞു...

ഹിരോഷിമ ഇപ്പോഴും കരഞ്ഞു കൊണ്ടേയിരിക്കുകയാണ്..