ഇന്ന് അമേരിക്കയെ പിന്തള്ളി ലോകശക്തിയായി അറിയപെടുന്ന, കമ്മ്യൂണിസ്റ്റ്ക്കാരുടെ പ്രിയങ്കരനായ ചൈന, റെയില്‍വേ രംഗത്തെ സാങ്കേതികത്തികവിന്റെ മാതൃകയായി ലോകത്തിന് മുമ്പാകെ അവതരിപ്പിച്ച ബുള്ളറ്റ് ട്രെയിനുകള്‍ പിന്‍വലിച്ചു.ജൂലായിലുണ്ടായ ബുള്ളറ്റ് ട്രെയിന്‍ അപകടത്തില്‍ 40 പേര് മരിച്ചതിനെ തുടര്‍ന്ന് ഉണ്ടായ വിവാദത്തില്‍ ആണ് അവര്‍ക്ക് ഈ തീരുമാനം കൈ കൊള്ളേണ്ടി വന്നത്. സിഗ്നല്‍ തകരാറു കൊണ്ട് ഉണ്ടായ അപകടം എന്ന് ആദ്യം ചൈനീസ് സര്‍ക്കാര്‍ ആദ്യം വാദിച്ചു എങ്കിലും പിന്നീടു വന്ന റിപ്പോര്‍ട്ടില്‍ അതിവേഗ വണ്ടികളുടെ രൂപകല്പനയിലെ പിഴവാണ് അപകടകാരണമെന്ന വ്യക്തമാക്കി. സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് അവര്‍ ബുള്ളറ്റ് ട്രെയിന്‍ നിറുത്തലാക്കിയത് എന്നാന്നു വാര്‍ത്തകളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.
ഈ വാര്‍ത്ത വായിച്ചു കഴിഞ്ഞപ്പോ ഞാന്‍ വെറുതെ നമ്മുടെ നാട്ടിലെ റെയില്‍വേ കുറിച്ച് ചിന്തിച്ചത്. നമുക്ക് ബുള്ളറ്റ് ട്രെയിന്‍ ഒന്നുമില്ല എങ്കില്‍ പോലും പാളം തെറ്റിയും കൂടി ഇടിച്ചും ഉണ്ടാകുന്ന അപകടങ്ങള്‍ ഏറെ ഉണ്ട്. ഇവ അല്ലാതെ റെയില്‍ അനുബന്ധ അപകടങ്ങള്‍ വേറെ. ചൈന കഴിഞ്ഞാല്‍ ഏറ്റവും വലിയ റെയില്‍വേ നമുക്ക് ആണ്. ദിവസവും കോടികണക്കിന് ആള്ക്കാര് ആശ്രയിക്കുന്ന റെയില്‍വേയുടെ സുരക്ഷ തീര്‍ത്തും പരിതാപകരം ആണ് എന്ന് എല്ലാവര്ക്കും അറിയാം. സുരക്ഷ പാളിച്ചകള്‍ ഉണ്ടന്ന് പല സമതികളും റിപ്പോര്‍ട്ട് നല്‍കിയിട്ടും ആരും ഒന്നും ചെയുനില്ല. എന്തെങ്കിലും അപകടം ഉണ്ടായി കഴിഞ്ഞ അടുത്ത ന്യൂസ് കിട്ടുന്ന വരെ മാത്രമേ മാധ്യമങ്ങളും ഈ വിഷയം മതെങ്ങ ആകി വേക്കു. കലാപഴകം ചെന്ന ബോഗികളിലും മറ്റും സഞ്ചരികേണ്ടി വരുന്ന പാവപെട്ടവന്, അവന്റെ ജീവിതത്തിനു പുല്ലു വിലയാണ് ഉള്ളത് എന്ന് തുറന്നു കാട്ടുന്ന ഒരു മികച്ച ഉദാഹരണമായി മാറിയിരിക്കുന്നു നമുടെ റെയില്‍വേ.

കഴിഞ്ഞ ഒരു പത്തു വര്‍ഷത്തെ അപകടങ്ങളുടെ കണക്കു നോക്കുവണേല്‍ അവസാന മൂന്ന് കൊല്ലങ്ങളില്‍ അപകടങ്ങളുടെ എണ്ണം പെരുകിയിരിക്കുന്നത് വ്യക്തമായി കാണാം. പക്ഷേ കാര്യമായ ആളപായം ഇല്ലഞ്ഞതിനാലും പല അപകടങ്ങളും ഗുഡ് ട്രെയിനുകളില്‍ ആണ് ഉണ്ടായിരിക്കുന്നത് എന്നത് കൊണ്ടും ആരും വകവേക്കുനില്ല. ഈ കണക്കിന് പോയാല്‍ ഒരു വന്‍ ദുരന്തത്തിന് ഭാവിയില്‍ നമ്മള് സാക്ഷി ആകേണ്ടി വരും. അന്ന് നഷ്ട്ടമാകുന്ന ജീവനുകള്‍ക്ക് ആര് ഉത്തരവാദികള്‍?? ഇന്ന് കണ്ണ് തുറന്നു പ്രവര്‍ത്തിക്കുകയാണെങ്കില്‍ അത് ഒഴിവാക്കാവുന്നതെ ഒള്ളു. എന്തെങ്കിലും അപകടം ഉണ്ടാകുമ്പോള്‍ മാത്രമാന്നു പ്രതിപക്ഷം പാര്‍ലിമെന്റില്‍ ഈ വിഷയം ഉന്നയിക്കു. അല്ലാത്ത സമയത്ത് അവരും നിശബ്ദം. അഴിമതിക്ക് എതിരെ ശബ്ദം ഉയര്‍ത്തുന്ന പോലെ റെയില്‍വേ സുരക്ഷക്കും വേണ്ടിയും ശബ്ദം ഉയര്തെണ്ടിരിക്കുന്നു.
മാധ്യമ പ്രവര്‍ത്തനത്തിന് ഒട്ടേറെ പരിമിധികളും വിലക്കുകളും ഉള്ള രാജ്യമാണ് ചൈന. എങ്കില്‍ പോലും ബുള്ളറ്റ് ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് അതിരൂക്ഷമായ വിമര്‍ശനം ആണ് മാധ്യമങ്ങള്‍ സര്‍ക്കാരിനു നേരെ ഉയര്‍ത്തിയത്. വളരെ ഏറെ കൊട്ടി ആഘോഷിച്ചു നടപ്പിലാക്കിയ ഈ പദ്ധതി ചൈനീസ് സര്‍ക്കാരിനു ഒരു തിരിച്ചടിയായെങ്കിലും അത് പിന്‍വലിച്ചു.(തെറ്റ് പറ്റിയിട്ടു തെറ്റ് തിരുത്തുന്നവരാന്നു കമ്മ്യൂണിസ്റ്റ്ക്കാര്‍). ജപ്പാനിലെ അതിവേഗ തീവണ്ടി ഗതാഗതസംവിധാനത്തോട് മത്സരിക്കുന്ന ചൈന കഴിഞ്ഞ വര്‍ഷം 1,17,200 കോടി ഡോളറാണ് ഈ രംഗത്ത് നിക്ഷേപമിറക്കിയത്. ജപ്പാനില്‍ ബുള്ളറ്റ് ട്രെയിനുകള്‍ ഓട്ടം തുടങ്ങിയ 1964 മുതല്‍ ഒരാള്‍പോലും അപകടത്തില്‍ മരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് (മാതൃഭുമിയില്‍ വന്നത്). ആ റിപ്പോര്‍ട്ട് ചൈന മാത്രമല്ല നമ്മളും ശ്രദ്ധയോടെ കാണണം.
5 അഭിപ്രായങ്ങൾ:
ആരൊ പറഞത് നിറുത്തിയില്ല വേഗത കുറച്ചെ ഉള്ളോ എന്നണ്
ബുള്ളെറ്റ് ട്രെയിന്‍ നിറുത്തിയില്ല സ്പീഡ് കുറച്ചതേയുള്ളൂ എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.
പിന്‍വലിച്ചു എന്നാ ഞാന്‍ കണ്ട വാര്‍ത്ത... സ്പീഡ് കുറക്കും എന്നത് മന്ത്രിയുടെ പ്രഖ്യാപനം മാത്രം...
ഗാര്‍ഡിയനില്‍ വന്ന വാര്‍ത്ത.
എന്തായാലും നമ്മുടെ നാട്ടില്‍ ഉള്ളത് തന്നെ ബുള്ളറ്റുലുമതികം
നമ്മുടെ ട്രെയിനില്‍ എന്തൊക്കെ സംവിധാനം ആണുള്ളത്..വെള്ളമാടിക്കാം..ടികെറ്റ് ഇല്ലാതെ യാത്ര ചെയ്യാം..പോക്കറ്റ് അടിക്കാം.. പെണ്ണുങ്ങളെ മുട്ടിയുരുമ്മാം.. എന്തിനു തള്ളിയിട്ടു പീഡിപ്പിക്കുകയും ആകാം.. ഭിക്ഷാടനം, കച്ചവടം അങ്ങനെ അങ്ങനെ എന്തൊക്കെ..ഒരു രാജ്യവും ഇന്ത്യയോട് മല്സരിക്കെണ്ടാ.. നടക്കില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ