അവന് യാത്രയില്‍ ആണ്. എങ്ങോട് പോകുന്നോ എന്തിനു പോകുന്നോ എന്ന് അവനു നിശ്ചയമില്ല. കയറിയിരിക്കുന്ന വണ്ടി എവിടേ നിര്‍ത്തുന്നുവോ അതയെക്കും ഇപ്പോളത്തെ അവന്റെ ലക്ഷ്യസ്ഥാനം. കടന്നുപോയ ശാന്തസുന്ദരമായ ഗ്രാമങ്ങള്ളോ തിരിക്കിട്ട നഗരങ്ങലോ അവന് അറിയുനില്ല. അവന്റെ മനസ്സില്‍ ഓര്‍മകളുടെ തിരമാലകള്‍ അലയടിക്കുകയാണ്. അവള്...
ലക്ഷ്യമില്ലാഞ്ഞ ജീവിതയാത്രയില്‍ എവിടവേച്ചോ ആദ്യമായി അവളെ കണ്ടു.പിന്നെയും പിന്നെയും യാധിര്ഷികമായി കണ്ടുമുട്ടി. കണ്ടുമുട്ടല്‍ പരിചയം ആയി ഒടുവില്‍ പ്രേമവും ആയി. അങ്ങോട്ടും ഇങ്ങോട്ടും ഫോണ്‍ വിളി. ശബ്ദം കേട്ടിലെങ്കില്‍ ഉറക്കം വരില്ലാന്ന അവസ്ഥ. ഇരുവരും ചേര്‍ന്ന് ഭാവിജീവിതത്തിന്റെ മനകോട്ട വാനോളം പടുത്തുയര്‍ത്തി. അവളായി അവന്റെ ജീവിതലക്ഷ്യം. പൊടുന്നെ ആ മനകോട്ടകള്ക്ക് മേല്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടി. തനിക്കു വീട്ടില്‍ കല്യാണാലോചന തുടങ്ങി എന്നു അവള് പറഞ്ഞപ്പോ ആധിയായി. ആടിയുലയുന്ന തന്റെ ജീവിതത്തിലേക്ക് പെട്ടെന്ന് അവളെ കൊണ്ടുവരാന്‍ പറ്റില്ലാന്നു അവനെ നല്ലായിട്ട് അറിയാമായിരിന്നു. പക്ഷേ അവളെ നഷ്ട്ടമാകുമെല്ലോ എന്ന് ഓര്‍ത്തപ്പോ, കഴിയുന്നതിലും വേഗം കരകയറണം എന്ന് മനസ്സില്‍ ഉറപ്പിച്ചു. പിന്നീടു അതിനു തത്രപാടില്‍ ആയിരിന്നു. ഇതിന്റെ ഇടയില്‍ അവളുടെ ഫോണ്‍ വിളി കുറയുന്നത് അവന് അറിയിഞ്ഞില്ല...
അങ്ങനെ ഇരിക്കെ ഒരുനാള്‍ അവളുടെ വിളി വന്നു. തന്റെ കല്യാണം നിശ്ചയിച്ചു, അതിനു വരണം. ഒരു ഞെട്ടലോടെ കേട്ട ആ വാര്‍ത്ത വളരെ പാടുപെട്ടാണ് സ്വന്തം മനസ്സിനെ അവന് പറഞ്ഞു മനസ്സിലാക്കിപിച്ചത്. ആദ്യം തോന്നിയത് ദേഷ്യം. പിന്നീടു അവന് ആലോചിച്ചപ്പോള്‍ അവന് തന്നെ അവനോടു ചോദിച്ചു ഒരു ലക്ഷ്യബോധമില്ലാതെ ജീവിതത്തില്‍ ഒരു കരക്കു അടുക്കാതെ ഇരിക്കുന്ന തന്നെയും കാത്തു എത്ര നാള് അവള് ഇരിക്കും.??ഇന്നലെ കണ്ട എന്നേക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടത് ഇത്രേം കാലം വളര്‍ത്തിയ അവളുടെ മാതാപിതാക്കളെ അല്ലെ?? അവരുടെ വാക്കുകള്‍ കേള്‍ക്കുന്ന അവളോട് താന്‍ എന്തിനു ദേഷ്യപെടണം.??അവരെ ധികരിച്ചു എന്റെ അടുത്ത് വന്ന സുഖമായിരിക്കും എന്ന് എന്താ ഉറപ്പു?? അങ്ങനെ ഒട്ടേറെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ ഒടുവില്‍ അവന് സ്വയം പറഞ്ഞു.എല്ലാം വിധി, അവളെ എനിക്ക് വിധിച്ചിട്ടില്ല. അവസാനമായി ഒരു നോക്ക് കാണാന്‍ അങ്ങനെ അവന് അവളുടെ കല്യാണത്തിന് പോയി. വിവാഹവസ്ത്രത്തില്‍ നില്ക്കുന്ന അവളെ കണ്ടപ്പോ മനസ്സിന്റെ കോണില്‍ എവിടേയോ ഒരു നൊമ്പരം.
അവിടന്ന് തുടങ്ങിയതാ ഈ യാത്ര. മുഖത്തേക്ക് തണുത്ത കാറ്റു അടിച്ചപ്പോ ഓര്‍മകളുടെ ലോകത്ത് നിന്ന് അവന് തിരിച്ചു എത്തി. മനസ്സില്‍ ഇപ്പോഴും ഒരു നൊമ്പരം. ഒപ്പം ഒരു പുതിയ ചോദ്യവും, അവന് അവനെ തന്നെ വഞ്ചിക്കുകയാണോ??
5 അഭിപ്രായങ്ങൾ:
ഹൊ അങ്ങനെ ചോദിച്ചാല്‍ !!!!
അവന് അവനെ രക്ഷിച്ചു എന്നല്ലേ
അല്ലാ ഈ പ്രേമം ഒരു അസുഖമാണോ?
നല്ല പോസ്റ്റ്
ഇവര്‍ മരിക്കുന്നതിന് മുമ്പ് നമ്മുടെ ഭരണ മുതലാളിമാര്‍ ഈ നിയമത്തിന് ഒരു അയവ് വരുത്തി കൊടുത്താല്‍,അത് ഇന്നതെ നമ്മുടെ സ്വാതന്ത്രത്തിനുപോലും ഒരു നിറച്ചാര്ത്താവും
വളരെ ശക്തമായി എഴുതി,
നാട്ടിലുള്ളവര്‍ എല്ലാവരും പങ്കെടുക്കട്ടെ
ആശംസകള്‍
ഇത്തരം അനുഭവങ്ങള്‍ ഇല്ലാത്തവര്‍ കുറവായിരിക്കാം.. ചുരുങ്ങിയ വാക്കുകളില്‍ എഴുതി..അവളെ കുറ്റം പറയാന്‍ കഴിയില്ല.ഇത് പോലൊരു അനുഭവം ഞാനും എഴുതിയിരുന്നു. വായിക്കണമെങ്കില്‍ ഈ ലിങ്കിലേക്ക് വന്നോളു.. http://arjunstories.blogspot.com/2010/12/blog-post_17.html
വായിച്ചു അര്ജുന്... കൊള്ളം.... ഇത് ഞാന്‍ കണ്ട ഒരു കഥ ചുരുക്കത്തില്‍ എഴുതി എന്ന് മാത്രം... നീട്ടി എഴുതിയാല്‍ ചിലര്‍ക്ക് വേദനിക്കും.... അത് എനിക്ക് ഇഷ്ട്ടമില്ല....
അത് കറക്റ്റ്.
നീട്ടിപ്പറയാഞ്ഞതിനും ഒരു മാർക്ക്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ