തിരഞ്ഞെടുപ്പ് അടുത്തപ്പോ നാട്ടില്‍ എന്താ പുകില്‍...പത്രം നോക്കിയാ മൊത്തം ഉദ്ഘാടനവും ശിലാസ്ഥാപനവും...സംസ്ഥാന-കേന്ദ്ര മന്ത്രിമാരുടെ ഫോട്ടോയും....അല്ല ഇത്ര മാത്രം പരസ്യം ഇടാന്‍ ആരാ ഈ കാശ് മുടക്കുന്നെ ആവോ?? പാര്‍ട്ടി ഫണ്ടോ അതോ ഖജനാവില്‍ നിന്നോ?? രണ്ടായാലും പാവപെട്ടവന്‍റെ കുത്തിനു പിടിച്ചു വാങ്ങുന്നതല്ലേ... ഒന്നിന്‍റെ പേര് സംഭാവന മറ്റേതു നികുതി.... എന്നിട്ട് ഇതിന്‍റെ ഒകെ പ്രയോജനം ഈ പാവപെട്ടവര്‍ക്ക് കിട്ടുന്നുണ്ടോ?? കിട്ടുന്നുണ്ടോ എന്ന് എടുത്തു ചോദിച്ചാ മാത്രം അവിടെവിടായി ചെയ്തു വെച്ചിട്ടുണ്ട്....കിട്ടിയവര്‍ ഭാഗ്യം ചെയ്തവര്‍....എല്ലാ കാലവും കിട്ടികൊണ്ട് ഇരിക്കുന്നവര്‍ മഹാഭാഗ്യര്‍...എല്ലാ തിരഞ്ഞെടുപ്പ് സമയത്തും ഇത് പോലെ ഉള്ള നാടകം ഉണ്ടാകാറുണ്ട്.എന്നാലും അടുത്ത കാലത്ത് ഒന്നും ഇല്ലാത്ത തരത്തില്‍ ഇത് പോലെ പരസ്യം പത്രത്തിലും ടി.വിയിലും നല്‍കി കാണുന്നത് ആദ്യമായാണ്. ചിലപ്പോ ഇതാക്കും പരസ്യങ്ങളിളുടെ ഉള്ള വിപ്ലവം.
ഇപ്പൊ ഇതു രാഷ്ട്രീയകാരന്‍ എന്ത് പറഞ്ഞാലും ഒരു കാര്യം ഉറപ്പിക്കാം.അടുത്ത തിരഞ്ഞെടുപ്പ് വരെ അത് നടക്കുന്ന പ്രശ്നം ഇല്ല.ഇപോ അടുത്തിടെ ഒപ്പിട്ട നമ്മുടെ സ്മാര്‍ട്ട് സിറ്റിയുടെ കാര്യം എടുക്കാം.ആ കരാര്‍ ഒരു നാല് കൊല്ലം മുന്നേ വെന്നെലും ഒപ്പിടാമായിരിന്നു.അന്ന് അത് ചെയ്തിരുന്നേല്‍ ഇന്ന് അതിന്‍റെ ഒരു ഘട്ടം എങ്കിലും കഴിഞ്ഞെന്നെ.കുറെ പേര്‍ക്ക് ജോലിയും കിട്ടിയേനെ.അവിടെ....ഇനി കരാര്‍ ഒപ്പിട്ടില്ലേ അത് നടന്നോളും എന്ന് വിചാരിക്കാന്‍ വരട്ടെ.ഏതു പക്ഷം വന്നാലും അടുത്ത തിരഞ്ഞെടുപ്പ് വരെ അത് നീളും.കോണ്‍ഗ്രസ് വന്ന ഒറപ്പാ മുന്നോട്ടു പോകില്ല... മൊത്തം സമരവും ഹര്‍ത്താലും മാത്രം ആകും. ഇനി ഇടതു വന്നല്ലോ..ഇത്രേം കാലം നീട്ടികൊണ്ട് പോയ അവര്‍ക്കണോ ഇനിയും ഒരു അഞ്ജു കൊല്ലം കൂടി നീട്ടാന്‍ പ്രയാസം...
എന്തായാലും ഈ തിരഞ്ഞെടുപ്പ് പ്രമാണിച്ച് സ്മാര്‍ട്ട് സിറ്റിയും വല്ലാര്‍പാടം ടെര്‍മിനലും വന്നു.തിരഞ്ഞെടുപ്പിന് മുന്നേ വിഴിഞ്ഞം തുറമുഖവും ആ പട്ടികയില്‍ ഉള്‍പെടും എന്നാ കേട്ടെ.വന്ന കൊല്ലം..അത്ര തന്നെ...പിന്നെ ഇത്രേം തിരക്കുപിടിച്ച് ചെയുന്ന ഉദ്ഘാടനവും മറ്റും പണി തീര്‍ന്നിട്ടന്നോ ചെയുന്നെ എന്ന് ഒന്ന് കണ്ടു പിടിക്കണം.ചില റോഡിന്‍റെ ഉദ്ഘാടനം ഒകെ കഴിഞ്ഞു പക്ഷേ ആ വഴി വണ്ടി ഓടണേല്‍ ഇനിയും ഒരു കൊല്ലം കൂടി കാത്തിരിക്കേണം എന്നാ എന്‍റെ ഒരു റിപ്പോര്‍ട്ടര്‍ സുഹൃത്ത് പറഞ്ഞെ.അങ്ങനെ ആണേല്‍ ഇനിയും ഒരു ഉദ്ഘാടനം നടത്താന്‍ ഉള്ള വകുപ്പ് ഉണ്ടല്ലോ.
നമ്മുടെ നാട്ടില്‍ വികസനം ഒകെ നടക്കുനുണ്ട്.പക്ഷേ അതോകെ ഒരു പത്തു പതിനഞ്ച് കൊല്ലം മുന്നേ നടക്കെണ്ടാതയിരിന്നു എന്ന് മാത്രം.ബാക്കി ഉള്ള സംസ്ഥാനത്ത് പോയാല്‍ അവരുടെ പ്രധാന നഗരങ്ങളില്‍ നല്ല രീതിയില്‍ വികസനം ഉണ്ട്, ഉള്‍നാട്ടിലോട്ടു അത്രെക്കു അല്ലേല്‍ അല്പം പോല്ലും കാണില്ല.നമ്മുടെ നാട്ടില്‍ എല്ലാ പ്രദേശവും ഒരു പോലെ വികസിപിച്ചേ മുന്നോട്ടു പോക്ക് എന്നാ മട്ടില്‍ ആ എല്ലാവരും.നമ്മുടെ ഈ കൊച്ചു കേരളത്തില്‍ വികസനം കൊണ്ട് വരാന്‍ പ്രധാന നഗരങ്ങളിലെ വികസനം തന്നെ മതി.ബാക്കി അതിന്‍റെ കൂടെ ശരിയാക്കും.ആകാത്ത സ്ഥലം പ്രത്യേകം ഒന്ന് പരിഗണിച്ചാ മതിയെല്ലോ.
പിന്നെ ഈ തവണ രണ്ടു പക്ഷവും അങ്ങോട്ടും ഇങ്ങോട്ടും ഭയങ്കര അഴിമതി ആരോപണമാണ്.അഴിമതി കാണിച്ചാ പറയണം അത് ചെയ്തവര്‍ക്ക് തക്കത്തായ ശിക്ഷയും നല്‍കണം.എന്നാ ഇപ്പൊ പറയുന്ന ഈ അഴിമതി ഒകെ നടന്നിട്ട് കൊല്ലം പത്തു ഇരുപതായി.ഇതുവരെ മിണ്ടാതെ ഇരുന്നു ഈ തിരഞ്ഞെടുപ്പ് സമയത്ത് അത് തുരുപ്പുചീട്ടായി ഉപയോഗിക്കുമ്പോ പല സമകാലിന പ്രശ്നങ്ങളും കാണാതെ പോക്കുന്നു.നാട്ടില്‍ ഉള്ള വിലകയറ്റം,തൊഴിലില്ലായ്മ അങ്ങനെ പലതും കാണാതെ പോകുന്നു.വികസനം മാത്രം അല്ലെല്ലോ,ഇവയും ഒന്ന് നോക്കേണ്ടതല്ലേ.ചുമ്മാ ചെയ്തു എന്ന് പറഞ്ഞു കുറെ കണക്കുകള്‍ കാണിച്ചതുകൊണ്ട് ഒന്നും ആകില്ല.പിന്‍വാതില്‍ നിയമനവും അതിന്‍റെ പുകിലും വേറെ.ഇന്നത്തെ കാലത്ത് നാല് രാഷ്ട്രീയകരനെയും ഉന്നത തലത്തില്‍ ഉള്ള എതെല്ലും ഒകെ ഉദ്യോഗസ്ഥരേയും അറിയണമെങ്കില്‍ മാത്രമേ ഒരു നല്ല ജോലി കിട്ടു??കഷ്ട്ടപെട്ടു പഠിച്ചവനും കഴിവുള്ളവനും ഇവിടേ ഒരു വിലയുമില്ലേ??

എന്തായാല്ലും ഈ കൊല്ലം കുറെ സമരവും ഹര്‍ത്താലും പണിമുടക്കും ബന്ദും പ്രതീക്ഷിക്കാം.ഏതു പക്ഷം വന്നല്ലും കിട്ടും.എത്ര കിട്ടും എന്നൊക്കെ കിട്ടും എന്ന് മാത്രം ഇനി അറിയേണ്ടതോളൂ.ബാക്കി ഉള്ള സംസ്ഥാനങ്ങള്‍ വികസനത്തിന്‍റെ കാറിലും ബസ്സിലും ബൈക്കിലും പോകുമ്പോ നമുക്ക് ഒരു കാളവണ്ടിയില്‍ പോകാം.ആര് എന്ത് ചെയ്തല്ലും ബാക്കി ഉള്ളവന്‍ പ്രതികരിക്കട്ടെ എന്നാ മനോഭാവവും വെചോണ്ടിരിക്കുന്ന കാലം വരെ നമുക്ക് ആ കാളവണ്ടിയില്‍ പോകാം.എന്താ അങ്ങനെ പോയാല്‍ പോരെ??
2 അഭിപ്രായങ്ങൾ:
നമുക്ക് ജീവിക്കാന്‍ വേണ്ട വികസനമൊക്കെ ഈ നാട്ടില്‍ ഇല്ലേ സുഹൃത്തേ?
നമുടെ നാട്ടില്‍ ജീവിക്കാനുള്ള വികസനം ഉണ്ടായിരുന്നെങ്കില്‍ അന്യസംസ്ഥാനങ്ങളിലും വിദേശരാജ്യത്തും ഇത്ര അദികം മലയാളികള്‍ വരുമായിരിന്നോ??
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ