2011, ഏപ്രിൽ 12

ഒരു ചെറിയ പ്രവചനം

രാഷ്ട്രിയ പ്രവചനം നടത്തി പരിചയം ഒന്നുമില്ല. എന്നാല്ലും ഇന്ന് ചുമ്മാ ഒരു കൈ നോക്കാന്‍ ശ്രമിക്കുവാ.

സീറ്റ്‌ നില 

യു.ഡി.എഫ്  75-80

എല്‍.ഡി.എഫ് 60-65

ബി.ജെ.പി  0-1

 യു.ഡി.എഫ്  അധികാരത്തില്‍ വന്നല്ലും അഞ്ചു കൊല്ലം തികച്ചു ഭരിക്കില്ല

തോല്‍ക്കാന്‍ സാധ്യത ഉള്ള ചില പ്രമുഖര്‍

1.വി.എസ് അച്ചുതനന്തന്‍ (പാര്‍ട്ടി തോല്‍പ്പിക്കാന്‍ എല്ലാ സാധ്യത ഉണ്ട്,ഇല്ലേല്‍ ഉറപ്പായും ജയിക്കും)

2.കെ.ആര്‍.ഗൗരിയമ്മ (ജയിപ്പിച്ചു വിട്ടാ ഉണ്ടന്‍ തന്നെ ഒരു ഉപതിരഞ്ഞെടുപ്പ് നേരിടേണ്ടി വന്നേക്കും)

3.കുഞ്ഞാലികുട്ടി (ഐസ്ക്രീം തന്നെ കാരണം)

4.കെ.അച്യുതന്‍ (ജനതാദള്‍ കാലു മാറി നില്‍പ്പല്ലേ)

5.പി.ജെ.ജോസഫ്‌ (തൊടുപുഴയിലെ ഒറ്റ കോണ്‍ഗ്രസ്‌ വോട്ട് കിട്ടുലാ)
 
6.സെബാസ്റ്റിയാന്‍ പൌള്‍ (ഹൈബി ആണ് എതിരാളി)
 
7.എം.ലിജു (ചുമ്മാ വളവള എന്ന് ഇരിക്കണേ അറിയൂ,ഒരു ഗുണവും ഇല്ല.അത് ഒട്ടു മിക്ക ജനങ്ങള്‍ക്കും അറിയാം )
 
8.കെ.ടി.ബെന്നി (ഇമ്പോര്‍ട്ട് ചെയ്ത സ്ഥാനാര്‍ഥി, അങ്ങനെ ജയിക്കാന്‍ മണ്ഡലം തിരുവനന്തപുരവും അല്ല മത്സരിക്കുന്നത് ശശി തരുരും അല്ല)

9.വി.എന്‍.വാസവന്‍ ( എന്‍റെ മണ്ഡലത്തിലെ പുള്ളിയാ.പൊട്ടും കാരണം തിരുവഞ്ചൂര്‍ ആണ് എതിര്)
 
ഈ പ്രവചനം വല്ലോം തെറ്റിയാല്‍ കൂവല്ലേ. ഈ പാവം ഇവിടെ ബ്ലോഗ്‌ എഴുതി ജീവിക്കാന്‍ അനുവദിക്കണം.

ഏപ്രില്‍ പതിമൂനിനു എല്ലാവരും അവരവരുടെ വോട്ട് രേഖപെടുത്തണം എന്ന് വിനിതമായി അഭ്യര്‍ത്ഥിക്കുന്നു.

അടുത്തിടെ മിക്ക നേതാക്കളും പറഞ്ഞ പോലെ നിങ്ങള്‍ നിങ്ങളുടെ മനസാക്ഷിക്ക്  ശരി എന്ന് തോന്നുന്നവര്‍ക്ക് വോട്ട് ചെയ്ക.

അഴിമതിക്കാരെയും പെണ്‍വാണിഭക്കരെയും വര്‍ഗിയവാതികളെയും ജനദ്രോഹ നടപടികള്‍ക്ക് കൂട്ട് നില്‍ക്കുന്നവരെയും ജയിച്ച നാടിനു പത്തു പൈസയുടെ ഉപകാരം ഇല്ലാത്തവരെയും ജയിപ്പിക്കാതെ ഇരിക്കാന്‍ ശ്രമിക്കുക. പാര്‍ട്ടി ചിന്നം നോക്കാതെ ആളുകളെ നോക്കി വോട്ട് ചെയുക, അത് ഇപ്പൊ വെറും ഒരു സ്വതന്ത്രന്‍ ആണേല്‍ കൂടി വോട്ട് ചെയുക.

ഇങ്ങനെ ഒന്നും ചെയ്തില്ലേല്‍ ഈ തവണയും ഭരണത്തില്‍ കേറിയിട്ടു അവര്‍ പറയും "പൊതുജനം ഒരു കഴുത ആണ് "

ഈ തവണ വോട്ട് ചെയ്യാന്‍ കഴിയാത്ത ഒരു മലയാളി എന്നാ കണക്കിന് നിങ്ങളോടെ അഭ്യര്‍ത്ഥിക്കുന്നു,അപേക്ഷിക്കുന്നു.

(ഞാന്‍ ഏതു പാര്‍ട്ടി ആണ് ആരെല്ലും ചോദിച്ചാ, ഉത്തരം ഒരു പാര്‍ട്ടിയും ഇല്ലാത്ത ഒരു പച്ച മലയാളി)

6 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

Achumaman will win for sure..

വിബിച്ചായന്‍ പറഞ്ഞു...

mathathinteyum jathiyudeyum peril vote chodikunna ellavarum tholkkanam enna ente aagraham... nirbhayam swantham veedukalil kidannu urangan vargiyavadikale parajayapeduthuka...

rethin പറഞ്ഞു...

enta manushya...!!! ethu onnum alla vote nirnayikuna kadakam enu ella malayalikum ariyam..!!
cash ozhuki vote marikuna oru parupadi und....cheriya oru anuveshnam nadathi noku...ethra veetham evidae okae alkar koduthu enu....mostly in plcs wer ppl liv in colonies.!!

പഞ്ചാരകുട്ടന്‍ -malarvadiclub പറഞ്ഞു...

അവസ്സാനത്തെ പ്രവചനം എന്തായാലും തെറ്റും കാരണം തിരുവഞ്ചൂര്‍ ഇപ്പോള്‍ കോട്ടയംകാര്‍ക്ക് ഇപ്പോള്‍ ഒരു വരത്തന്‍ മാതിരിയാ

വിബിച്ചായന്‍ പറഞ്ഞു...

@ഫെനില്‍
ഇടതു പക്ഷ തരംഗം ആഞ്ഞടിച്ച 2006ല്‍ വെറും അഞ്ഞൂറില്‍ പരം വോട്ടില്‍ ഒരു വരത്തന്‍ ആയ അജയ് തറയിലിനോട് ജയിച്ച വാസവന്‍ ഈതവണ ജയിക്കും എന്ന് പറഞ്ഞത് ഒരു ഇടതു പാര്‍ട്ടി പ്രവര്‍ത്തകന്‍റെ വികാരം ആയി ഞാന്‍ കാണുന്നു. പിന്നെ തിരുവഞ്ചൂര്‍ വരത്തന്‍ ആയി എന്ന് പറയുന്ന താങ്കളോട് ഞാന്‍ ചോദിക്കട്ടെ, വീട് വിട്ടു മറുനാട്ടില്‍ ജോലി ചെയ്യാന്‍ പോകുന്ന എല്ലാവരെയും താങ്കള്‍ ഇങ്ങനെ തന്നെ ആണോ കാണുന്നെ?? പിന്നെ തിരുവേന്ചൂര്‍ വരുത്താന്‍ ആയതല്ല ആക്കിയതാ. കോണ്‍ഗ്രസിലെ ഒരു പ്രഭല നേതാവിന്‍റെ സ്വാര്‍ത്ഥത കാരണം.അതെ നേതാവിന്‍റെ ഏകാതിപതിയം ജില്ലയില്‍ അവസനിപിക്കാന്‍ ഏറ്റവും അനുയോജിയന്‍ തിരുവേന്ചൂര്‍ തന്നെ. സംശയം ഇല്ല.

@rethin
അന്വേഷണം ഒന്നും നടത്തേണ്ട ആവശ്യമില്ല. അത് ഇടതു-വലതു ഭേദ്യം(പാര്‍ട്ടിക്കാര്‍ ആരും സമ്മതിക്കാത്ത ഒരു സത്യം) എന്ന് ഇല്ലാതെ ഇപ്പൊ നടക്കുനുണ്ട്.അത് തടയാന്‍ എന്‍റെ ഒരു ലേഖനം കൊണ്ട് ആവില്ല. കഴിയുന്നതല്ലേ ചെയ്യാനും പറയന്നും പറ്റു.

കൊമ്പന്‍ പറഞ്ഞു...

കുഞ്ഞാലികുട്ടിയെ തോറ്റ പട്ടികയില്‍ ചേര്‍ത്ത താങ്കളെ ലീഗ് കാര്‍ തല്ലികൊല്ലാന്‍ സാദ്യത കാണുന്നു